Tuesday, January 6, 2009

പുഴയൊഴുകും വഴി

ഇവിടെ നിന്നു നോക്കുമ്പോള്‍ കാണുന്ന ഈ പുഴയില്ലേ അതു പണ്ടു പണ്ടു്, കഥകള്‍ക്കും പണ്ടു് ഒരു പുഴയല്ലായിരുന്നു! എന്നെങ്കിലും ഒരു പുഴ ഒഴുകി വരേണ്ടതിനു നിലം ഒരു ചാല്‍ വരച്ചിട്ടതായിരുന്നു. ഈ കഥ ഉണ്ടായ കാലത്തെ ഒരു കുട്ടി ആ പുഴയിലേയ്ക്ക് അല്ല, പുഴയൊഴുകേണ്ട വഴിയിലേയ്ക്കു നോക്കുമ്പോള്‍ എന്തൊക്കെ കാണുമായിരുന്നുവെന്നോ?

പുഴയില്‍ അവസാനം മുങ്ങിപ്പൊങ്ങിയ പൊന്മയെ കാണുമായിരിക്കും. പുഴ ജീവിക്കുന്നതു് ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോഴാണു്, ഒരു കാൽ നനയുമ്പോഴാണു്, പുഴ അക്കരേയ്ക്കുള്ള തോണിയെ കടത്തിവിടുമ്പോഴാണ്‌.

വേറൊന്നോർത്താൽ പുഴയെ നോക്കുന്ന കുട്ടിയാണു ജീവിക്കുന്നതു്. പുഴയില്‍ ഒരു പൊന്മ മുങ്ങിപ്പൊങ്ങുമ്പോൾ... ഒരു കാൽ നനയുമ്പോൾ... അക്കരേയ്ക്കുള്ള തോണിയെ പുഴ കടത്തി വിടുമ്പോൾ...

ഈ കഥയുടെ കാലത്ത്, അല്ലെങ്കില്‍ കഥയിലെ കുട്ടിയുടെ കാലത്ത്, പുഴ ഉണ്ടായിരുന്നില്ല. പുഴ ഒഴുകുന്ന വഴിമാത്രമാണല്ലോ ഉണ്ടായിരുന്നതു്.

പുഴയില്ല. കുട്ടിയില്ല. കഥയൊരു നുണക്കഥയാണു്. അതുകൊണ്ടു പുഴ ഒഴുകുന്ന വഴിമാത്രമുണ്ടു്. നുണക്കഥകള്‍ക്കു് എന്തുമാവാം. ആരു ചോദിക്കാൻ?

7 comments:

വിഷ്ണു പ്രസാദ് said...

നുണക്കഥകള്‍ക്കു് എന്തുമാവാം. ആരു ചോദിക്കാൻ?

ഇതാണ് നിന്റെ ധൈര്യം...അല്ലേ?

അയല്‍ക്കാരന്‍ said...

നുണക്കിഴികള്‍ക്ക് എന്തുമാവാം. ആരു ചോദിക്കാന്‍?

ചില നേരത്ത്.. said...

നല്ലൊരു പരിസ്ഥിതിബോധം

Anonymous said...

ഈ പുഴ നിളയാണോ....ഒരു നുണക്കഥയാവാന്‍ പോവുന്ന നിള...? ഇതിലെ കഴിഞ്ഞു പോയ കാലം, ഒരു ഭാവിയും...

സിജി said...

Enikkithu valare eshtappettu..

Anonymous said...

emm... informative post!

Anonymous said...

я так считаю: отлично.. а82ч