Saturday, May 16, 2009

There is No Joy in Celebrating the Most Obvious Victories

എല്ലാ തിരഞ്ഞെടുപ്പുകാലവും മലയാളിക്കു്‌ അത്യാവശ്യം തമാശകള്‍ നല്‍കിയാണല്ലോ കഴിഞ്ഞുപോവുക പതിവു്‌. പ.ബംഗാള്‍ ഉള്‍പ്പെടെ എട്ടുനിലയില്‍ പൊട്ടിയ സി.പി.ഐ(എം) -ന്റെ വിശേഷങ്ങളല്ല തമാശ. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെ കോണ്‍‌ഗ്രസ്സ് നേതാക്കള്‍ ഒരേപോലെ ആവര്‍ത്തിക്കുന്ന ഒരു കാര്യം സത്യത്തില്‍ ചിരിയുണര്‍ത്തി. എല്‍.ഡി.എഫിന്റെ പരാജയകാരണങ്ങള്‍ വിശദീകരിക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ഉടനെ കാലങ്ങളോളം എല്‍.ഡി.എഫ്ഫില്‍ പിഴച്ചുപോയിക്കൊണ്ടിരിക്കുന്ന പാവം ജനതാദളിനെ സി.പി.ഐ(എം) ക്രൂരതയോടെ തഴഞ്ഞതിനെ കുറിച്ചു കോണ്‍‌ഗ്രസ്സ് നേതാക്കള്‍ സങ്കടത്തോടെ വിലപിക്കുന്നതുകാണം. ഇത്രമാത്രം ജനതാദളിനെ കുറിച്ചു സങ്കടപ്പെടുവാന്‍ എന്തുണ്ട്? ഇടതുജനാധിപത്യമുന്നണിയിലെ ഒരു ആഭ്യന്തരപ്രശ്നമാണോ തിരഞ്ഞെടുപ്പു വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ വാചാലനാവേണ്ടുന്ന വിഷയം? ഇടതുമുന്നണി പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ കെ.പി.സി.സി അംഗങ്ങള്‍ക്കു അറിയില്ലെങ്കിലും വോട്ട് ചെയ്തവര്‍ക്കു നന്നായറിയാമെന്നു തോന്നുന്നു.

അക്രമരാഷ്ട്രീയവും, ദാരിദ്ര്യനിര്‍മ്മാജനത്തില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദീര്‍ഘകാല ഭരണശേഷവും സംഭവിച്ച പരാജയം, വര്‍ഗ്ഗീയതയ്ക്കെതിരെ എന്നു പ്രസംഗിക്കുമ്പോഴും വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും, രാഷ്ട്രതാല്പര്യങ്ങള്‍ക്കെതിരെയുള്ള പ്രതിലോമരാഷ്ട്രീയവും, സര്‍‌വ്വോപരി അഴിമതിയും സ്വജനപക്ഷപാതവും ഇടതുകോട്ടകളെ ഉലച്ചുവെന്നു വിളിച്ചു പറയുവാനുള്ള ഹോം‌വര്‍ക്ക് പോലും ചെയ്യാതെ കോണ്‍‌ഗ്രസ്സുകാര്‍ വായതുറക്കുമ്പോള്‍ ഒരു തമാശകേട്ട ലാഘവത്തോടെ ചിരിക്കുവാന്‍ തോന്നുന്നു. നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം സാറേ ഇടതുമുന്നണി തോറ്റതെന്തുകൊണ്ടാണെന്നു്‌. ഇതൊന്നും മറന്നുപോകാത്ത മിടുക്കന്മാര്‍ കേരളത്തിനു പുറത്തുണ്ടെന്ന വിശ്വാസത്തില്‍ ആശ്വാസം കൊള്ളുന്നുവെന്നുമാത്രം. ഇന്ത്യന്‍ ജനാധിപത്യത്തിനു വാഴ്വും വാഴ്ത്തും!

6 comments:

ചില നേരത്ത്.. said...

ജനതാദളിനെ സകല സിമ്പതിയോടെയും കൂടെ യു ഡി എഫിൽ ചേർക്കാനുള്ള തന്ത്രങ്ങളല്ലേ ഇതൊക്കെ?
വോട്ടിംഗ് നിലയിലെ കുറഞ്ഞ വ്യതിയാനം കേരളത്തിൽ സീറ്റുകളിൽ വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് കരുതാം. എന്നാലും പശ്ചിമബംഗാളിൽ ഭീകരമായി തകരുമെന്ന് ആ‍രും പ്രവചിക്കുകയേ ഉണ്ടായില്ല. ഇടതന്മാർക്ക് ജനമനസ്സിന്റെ പൾസ് അറിയാതെയായി തുടങ്ങി.

Muralee Mukundan , ബിലാത്തിപട്ടണം said...

കാര്യകാരണങ്ങൾ സഹിതം തോൽ‌പ്പിച്ചതും,ജയിപ്പിച്ചതും വോട്ടുനോക്കികുത്തിയ
ജനങ്ങളാണല്ലൊ?
സ്വയം വിലയിരുത്തി തെറ്റ് കുറ്റങ്ങൾ പരിഹരിക്കുക,അതാണുത്തമം...

Anonymous said...

‍‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്യാൻ വേണ്ടി ആഹ്വാനവുമായി ഇറങ്ങിയവരെയോന്നും കാണാനില്ലല്ലോ. പരാജിതന്‍‍ ഡിസൈന്‍‍ ചെയ്ത പിക്ച്ർ ബ്ലോഗ് മതിൽ‍‍‍ മുഴുവൻ ഒട്ടിച്ചിട്ടും പരാജിതൻ‍ തന്നെ.

ullas said...

2004 ഇന്റെ തനി ആവര്‍ത്തനം .അത്രേ ഉള്ളു കേരളത്തില്‍ .രണ്ടു മുന്നണികളും ബിഗ്‌ മണി യുടെ കാര്യത്തില്‍ വ്യത്യസ്തരല്ല .അഴിമതിയുടെ കാര്യത്തിലും .ആരും മേനി നടിക്കാനും ഇല്ല. ഇവിടെ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത്‌ ജാതി സംഘടനകളാണ് .

M@mm@ Mi@ said...
This comment has been removed by the author.
M@mm@ Mi@ said...

Raj,
homework cheyyanakathathinal aano congress ithellam marachu vekkunnathu? congress-nte charithrathilekkonnu kannodikku.avideyum ithokke thanne alle nadakkunnathu?ella 5 varcham kazhiyunthorum keralathile bharana munnani marunnathenthe? aaru marannalum illenkilum ivide eathu munnani adhikarathil vannalum,prathyekichu onnum nadakkan pokunnilla...