Sunday, May 31, 2009
സ്നേഹം
ഒരു സ്നേഹം മരിച്ചുപോയ്. മലയാളിയുടെ ഷൊവിനിസങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കാത്ത വിധം ലോകത്തെ സ്നേഹിച്ചുകൊണ്ടു അവര്‍ മരിച്ചുപോയ്.
Saturday, May 16, 2009
There is No Joy in Celebrating the Most Obvious Victories
എല്ലാ തിരഞ്ഞെടുപ്പുകാലവും മലയാളിക്കു് അത്യാവശ്യം തമാശകള്‍ നല്‍കിയാണല്ലോ കഴിഞ്ഞുപോവുക പതിവു്. പ.ബംഗാള്‍ ഉള്‍പ്പെടെ എട്ടുനിലയില്‍ പൊട്ടിയ സി.പി.ഐ(എം) -ന്റെ വിശേഷങ്ങളല്ല തമാശ. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒരേപോലെ ആവര്‍ത്തിക്കുന്ന ഒരു കാര്യം സത്യത്തില്‍ ചിരിയുണര്‍ത്തി. എല്‍.ഡി.എഫിന്റെ പരാജയകാരണങ്ങള്‍ വിശദീകരിക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ഉടനെ കാലങ്ങളോളം എല്‍.ഡി.എഫ്ഫില്‍ പിഴച്ചുപോയിക്കൊണ്ടിരിക്കുന്ന പാവം ജനതാദളിനെ സി.പി.ഐ(എം) ക്രൂരതയോടെ തഴഞ്ഞതിനെ കുറിച്ചു കോണ്‍ഗ്രസ്സ് നേതാക്കള്‍ സങ്കടത്തോടെ വിലപിക്കുന്നതുകാണം. ഇത്രമാത്രം ജനതാദളിനെ കുറിച്ചു സങ്കടപ്പെടുവാന്‍ എന്തുണ്ട്? ഇടതുജനാധിപത്യമുന്നണിയിലെ ഒരു ആഭ്യന്തരപ്രശ്നമാണോ തിരഞ്ഞെടുപ്പു വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ വാചാലനാവേണ്ടുന്ന വിഷയം? ഇടതുമുന്നണി പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ കെ.പി.സി.സി അംഗങ്ങള്‍ക്കു അറിയില്ലെങ്കിലും വോട്ട് ചെയ്തവര്‍ക്കു നന്നായറിയാമെന്നു തോന്നുന്നു.
അക്രമരാഷ്ട്രീയവും, ദാരിദ്ര്യനിര്‍മ്മാജനത്തില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദീര്‍ഘകാല ഭരണശേഷവും സംഭവിച്ച പരാജയം, വര്‍ഗ്ഗീയതയ്ക്കെതിരെ എന്നു പ്രസംഗിക്കുമ്പോഴും വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും, രാഷ്ട്രതാല്പര്യങ്ങള്‍ക്കെതിരെയുള്ള പ്രതിലോമരാഷ്ട്രീയവും, സര്‍വ്വോപരി അഴിമതിയും സ്വജനപക്ഷപാതവും ഇടതുകോട്ടകളെ ഉലച്ചുവെന്നു വിളിച്ചു പറയുവാനുള്ള ഹോംവര്‍ക്ക് പോലും ചെയ്യാതെ കോണ്‍ഗ്രസ്സുകാര്‍ വായതുറക്കുമ്പോള്‍ ഒരു തമാശകേട്ട ലാഘവത്തോടെ ചിരിക്കുവാന്‍ തോന്നുന്നു. നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം സാറേ ഇടതുമുന്നണി തോറ്റതെന്തുകൊണ്ടാണെന്നു്. ഇതൊന്നും മറന്നുപോകാത്ത മിടുക്കന്മാര്‍ കേരളത്തിനു പുറത്തുണ്ടെന്ന വിശ്വാസത്തില്‍ ആശ്വാസം കൊള്ളുന്നുവെന്നുമാത്രം. ഇന്ത്യന്‍ ജനാധിപത്യത്തിനു വാഴ്വും വാഴ്ത്തും!

Wednesday, March 25, 2009
തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും
ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ , എഴുതി; ‘ബാബറി മസ്‌ജിദ്’.
സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു. അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍
തിരുത്ത്, എന്‍ എസ് മാധവന്‍
ഈ കഥ ഒരു തുടക്കവും മറ്റെന്തിന്റെയൊക്കെയോ ഒടുക്കവുമായിരുന്നു.
അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ടതിന്റെ തുടക്കം. സുഹ്‌റ ഒരു മുസ്ലീം ആയതുകൊണ്ടു മാത്രം ബാബറി മസ്ജിദിനെ തര്‍ക്കമന്ദിരമെന്നു വിശേഷിപ്പിച്ചു് എഴുതി തുടങ്ങിയത്. സുഹ്‌റയ്ക്കു പകരം സുനന്ദയോ സുനീതയോ ആയിരുന്നെങ്കില്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബാബറിമസ്ജിദ് എന്നെഴുതാന്‍ കഴിയുമായിരുന്നില്ലേ? കഴിയുമായിരിക്കണം!
ചുല്യാറ്റിന്റെ തിരുത്ത് അവസാനത്തെ തിരുത്തായിരുന്നു. പിന്നീടു വന്ന കാലം തിരുത്തിന്റേതായിരുന്നില്ലല്ലോ. അമ്പലത്തില്‍ നിത്യവും പോകുന്നവര്‍ സംഘ്‌പരിവാര്‍ അനുഭാവിയല്ലെന്നു തെളിയിക്കേണ്ടി വരുന്നതിന്റെയും നിസ്കാരത്തഴമ്പുള്ളവര്‍ ഇന്ത്യയെ തങ്ങള്‍ അഗാധമായി സ്നേഹിക്കുന്നുവെന്നു മാറിമാറി തെളിയിക്കേണ്ടി വരുന്നതിന്റെയും വേദനയേറിയ തുടക്കമായിരിക്കണം സുഹ്‌റയിലേത്.
അതെ, ചുല്യാറ്റിന്റെ തിരുത്ത് ഇതു തെറ്റാണ് എന്നു ആര്‍ജ്ജവത്തോടെ പറയുവാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഒടുക്കവും തങ്ങള്‍ ശരിയാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്ന മറ്റൊരു തലമുറയുടെ തുടക്കവുമാണ്.
വേദനിപ്പിക്കുന്ന ഈ സാമൂഹികദുരന്തങ്ങളില്‍ നിന്നും ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുക.
Subscribe to:
Posts (Atom)