Wednesday, April 15, 2009

Face the Facts

ഇടതുമുന്നണിയ്ക്കു വോട്ടുതേടിക്കൊണ്ട് ബ്ലോഗിൽ പല സുഹൃത്തുക്കളും മുന്നോട്ടുവന്നിരിക്കുന്നതിനെ സന്തോഷത്തോടെ വരവേൽക്കുന്നു. ജനാധിപത്യപ്രക്രിയയിൽ ബ്ലോഗ് എന്ന നവമാധ്യം പങ്കെടുക്കുന്നതു വളരെ നല്ല കാര്യമാണ്.

ഒരു സുഹൃത്തിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാമ്പ്യേൻ പോസ്റ്റിൽ നിന്നും ലഭിച്ചത്:

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖ്യാപിക്കാന്‍‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

മേല്പറഞ്ഞ വാഗ്ദാനങ്ങളിലൂടെ വാദങ്ങൾ ഉയർത്തി ജനഹിതം തേടുന്ന ഇടതുമുന്നണി പശ്ചിമ ബംഗാൾ 30 കൊല്ലം ഭരിച്ചതിന്റെ കണക്കുകൾ.

[കാര്യസൂചിക: ദേശീയ തലത്തിലെ നിലവാരവും/പ.ബംഗാളിന്റെ നിലവാരവും.]

* ഗാർഹിക വരുമാനം: Rs. 115,025/ Rs.111,632
[തുടർന്നുള്ള വിവരങ്ങൾ ശതമാനക്കണക്കിലാണ്]
* ടാറിട്ട റോഡുകൾക്കു സമീപമുള്ള വീടുകൾ: 71/44
* വൈദ്യുതീകരിക്കപ്പെട്ട വീടുകൾ: 69/54
* ടെലിഫോൺ സൗകര്യമുള്ള വീടുകൾ: 20/13
* അക്രമസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ (രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ ശതമാനം): 11/15
* സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ (രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ ശതമാനം): 9/18
* പ്രാഥമിക വിദ്യഭ്യാസം മുടക്കിയ കുട്ടികൾ: 19/38

വിവരങ്ങൾക്കു കടപ്പാട്: indicus.net

പ്രാഥമിക വിദ്യഭ്യാസം മുടക്കി കുട്ടികൾ പോകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നു ദാരിദ്ര്യമാണ്. ഈ കുട്ടികളാകട്ടെ ബാലവേലയിൽ നിന്നും തുടങ്ങി സമൂഹത്തിന്റെ താഴേ തട്ടിൽ തന്നെ അടിഞ്ഞുപോകുന്നു. ദേശീയ ശരാശരിയുടെ ഇരട്ടി കുട്ടികൾ പ.ബംഗാളിൽ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞുപോന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ വികസനത്തെ താറുമാറാക്കുന്ന വാദങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതേ ഇടതുമുന്നണിയാണ് 30 കൊല്ലത്തെ ഭരണത്തിനു ശേഷവും ദേശീയ ശരാശരിയുടെ താഴെ നിൽക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണകർത്താക്കൾ എന്നു സമ്മതിദായകർ ഓർക്കുക എല്ലായ്പ്പോഴും.

വലിയ വാക്കുകളും ചെറിയ പ്രവർത്തിയും കൈമുതലായിട്ടുള്ള ഇത്തരമൊരു മുന്നണിയുടെ വക്താക്കൾക്കു വോട്ടു ചെയ്യണോ എന്നു രണ്ടല്ല രണ്ടായിരം വട്ടം ആലോചിക്കുക.

93 comments:

ഗുപ്തന്‍ said...

Well done Raj. :)

ചില നേരത്ത്.. said...

കമ്മ്യൂണിസ്റ്റ് സ്വർഗരാജ്യത്തിലെ സ്ഥിതിവിവരകണക്കുകൾ!

un said...

രാജ്,
സമയം കിട്ടിയാല്‍ ഈ ലിങ്കിലെ ലേഖനങ്ങള്‍ വായിക്കുമല്ലോ?
The Real Issues of Election 2009

http://www.pragoti.org/node/3291

രാജ് said...

സൈറ്റ് ഡൗൺ ആണെന്ന് തോന്നുന്നു. ഇപ്പോൾ ലഭിക്കുന്നില്ല.

റോബി said...

പിന്നെ ആർക്കു വോട്ടു ചെയ്യണം രാജെ?

കോൺഗ്രസ് പതിറ്റാണ്ടുകളോളം ഭരിച്ച സംസ്ഥാനങ്ങൾ അനവധിയുണ്ട് ഇന്ത്യയിൽ. അവിടൊക്കെ വികസനം കാരണം നടക്കാൻ മേല. അത്കൊണ്ട് കോൺഗ്രസുകാരു പോലും ഓടിപ്പോയി, ഇപ്പം ബിജെപിയായി.

കോൺഗ്രസ് ഗവണ്മെന്റ് അഞ്ച് വർഷം ഭരിച്ചപ്പോൾ -യിൽ ഇന്ത്യയുടെ സ്ഥാനം 128-ൽ നിന്നും 132 ആയി താണു.

20 കൊലത്തിലധികം ലെഫ്റ്റ് ഭരിച്ച കേരളം ഇന്ന് ഈ പറഞ്ഞ കണക്കുകളിലൊക്കെ മുൻപിലാണ്. അതും കോൺഗ്രസിന്റെ മിടുക്കാണെന്ന് പറയൂമോ?

ഗുപ്താ,
ബുദ്ധിജീവിയാകാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാകണമെന്ന് ആരോ പറഞ്ഞു, അല്ലേ?

റോബി said...

മുൻ‌കമന്റിൽ ഒരു തിരുത്ത്,

കോൺഗ്രസ് നയിച്ച ഗവണ്മെന്റ് അഞ്ച് വർഷം ഭരിച്ചപ്പോൾ Human developement Index-ൽ ഇന്ത്യയുടെ സ്ഥാനം 128-ൽ നിന്നും 132 ആയി താണു.

ഗുപ്തന്‍ said...

അയ്യോ അല്ലല്ലോ റോബീ ബുജി ആവണമെങ്കില്‍ സിപി എമ്മിന് സിന്ദാബാദ് വിളിക്കണം എന്നാണല്ലോ നാട്ടുനടപ്പും ബ്ലോഗ് നീതിയും. പരാജിതന്‍ ചെയ്ത പടം പതിച്ച ബ്ലോഗുകളുടെ ലിസ്റ്റ് നോക്കിക്കേ..ബൂലോഗ ബുജി സംഘം മുഴുവനില്ലേ

രാജ് said...

റോബീ,
ഇരുപതുകൊല്ലം ഇടതടവിട്ടു ഭരിക്കുന്നതും മുപ്പതു കൊല്ലം തുടർച്ചയായി ഭരിക്കുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്. കേരളത്തിന്റെ മികവിൽ ഇടതിനെ തള്ളിപ്പറയുന്നില്ല. സാമൂഹികസാംസ്കാരികയിടങ്ങളിൽ കേരളത്തിലെ ഇടതുതരംഗം (ഭരണം എന്നു പറയുന്നില്ല മനഃപൂർവ്വം) ഒട്ടേറെ നന്മ വിതച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനം (!) ഇടതുവലതു ഭരണത്തേക്കാൾ ഗൾഫ് ഇക്കോണമിയുടെ വാലിലാണെന്ന് പറഞ്ഞറിയേണ്ട കാര്യമാണോ? അതിൽ ഇടതിനു അഭിമാനിക്കാനോ ബംഗാളിലെ പിഴവ് ഒതുക്കിത്തീർക്കാനോ പറ്റുന്ന ഒരു എക്സപ്ഷ്ണൽ ഭരണവും അവർ കാഴ്ചവച്ചിട്ടില്ല എന്നുമാത്രം.

വികസനം ഒരു ഇൻഡക്സ് ആയി എടുത്തിട്ടില്ല. ഏറെക്കുറെ ഐഡിയൽ സിറ്റ്വേഷനുകളുണ്ടായിരുന്ന ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സോഷ്യലി റിഫോർമ്ഡ് ആയിരുന്ന സംസ്ഥാനമായിട്ടുപോലും ബംഗാളിൽ ഇത്രയേ സാധിച്ചുള്ളൂ എന്നതാണ് ഇടതുമുന്നണിയുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുക്കാതിരിക്കുവാൻ കാരണം.

അരവിന്ദ് :: aravind said...

നന്നായി രാജ്.
(അല്ലെങ്കിലും, എനിക്ക് ആര്‍ക്ക് വോട്ട് ചെയ്യണം എന്നു കണ്‍ഫ്യൂഷനൊന്നും ഇല്ലായിരുന്നു.)

ഹെന്ത്! ബുദ്ധിജീവിയാകണമെങ്കില്‍ കോണ്‍ഗ്രസ്സിനെ സപ്പോര്‍ട്ട് ചെയ്താല്‍ മതിയോ!
ഹി ഹി ഹി..അപ്പോ അതാണല്ലേ കാര്യം.

റോബി said...

രാജെ,
കേരളത്തിന്റെ എക്കോണമിയുടെ നട്ടെല്ല് ഗൾഫ് പണമാണെന്നു സംഭവിക്കുമ്പോൽ തന്നെ ഈ പണം കൊണ്ട് സാമൂഹികവികസനം സാ‍ധ്യമാകുന്നതിനുള്ള ഗ്രൌണ്ട്‌വർക്കിൽ ഇടത് സമൂഹത്തിനും ഗവ്വണ്മെന്റിനും ഉള്ള പങ്കുകളെ വിസ്മരിക്കാവുന്നതല്ല.

ബംഗാൾ സോഷ്യലി റിഫോംഡ് ആയിരുന്നു എന്നു പറഞ്ഞാൽ അത് എത്രമാത്രം ശരിയാണ്? ആ റിഫോർമേഷൻസ് ഒരു ന്യൂനപക്ഷത്തിൽ ഒതുങ്ങി എന്നതല്ലേ വസ്തുത?
അഥവാ സാമൂഹ്യപരിഷ്കരണങ്ങളൊന്നും അടിസ്ഥാനജനവിഭാഗങ്ങളിലേക്ക് എത്തിയിരുന്നില്ല. അത് എത്തിക്കേണ്ടത് സമീ‍പകാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ കൂടി ചുമതലയായിരുന്നൂ എന്നതും വിസ്മരിക്കുന്നീല്ല.

എങ്കിലും വർത്തമാനകാല സാഹചര്യത്തിൽ, പെൻ‌ഷൻ ഫണ്ട് എടുത്ത് സ്റ്റോക്കിൽ നിക്ഷേപിക്കുന്നതുപോലെയുള്ള പരമാ‍പദ്ധങ്ങൾ ചെയ്യാത്ത, വർഗീയത്യ്ക്കു നേരെ കണ്ണടയ്ക്കാത്ത, സീഡ് ബില്ലും പേറ്റന്റ് ബില്ലും പോലെയുള്ള സാമ്രാജ്യത്വത്തെ പോഷിപ്പിക്കുന്ന ബില്ലുകൾ പാസാക്കാത്ത ഒരു ഭരണകൂടമാണു വേണ്ടത്.

ഗുപ്താ, ബ്ലോഗിലെ ബുജികൾ ഇവരൊക്കെയായിരുന്നല്ലേ...ഏതായാലും ഞാൻ കമ്മ്യൂണിസ്റ്റാകുന്നതിനു മുന്പു തന്നെ ബുദ്ധിജീവിയായിരുന്നു കേട്ടോ..:)
(സർട്ടിഫിക്കറ്റൊന്നും കൈയിലില്ല)

Rajeeve Chelanat said...

രാജ്,

കേന്ദ്ര-സംസ്ഥാന ബന്ധം, അതിന്റെ കൊടുക്കല്‍-വാങ്ങല്‍ എത്തിക്സ് ഇവക്കൊക്കെപ്രാധാന്യമുണ്ട്. അതൊന്നും ഇത്തരം ഇന്‍ഡക്സുകള്‍ കണക്കിലെടുക്കുന്നില്ല. പി.സായ്‌നാഥിന്റെ പുതിയ ലേഖനത്തില്‍ (റോബി സൂചിപ്പിച്ച ആ കാര്യം - ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും, അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരവും തമ്മിലുള്ള ബന്ധത്തിന്റെ) കൃത്യമായ കണക്കുകളുണ്ട്. ആ രീതിയിലായിരിക്കണം ഒരു ക്രൂഡ് ഡാറ്റയെ വിലയിരുത്തേണ്ടത്.

കൂടുതല്‍ പിന്നീട്,

അഭിവാദ്യങ്ങളോടെ

Dinkan-ഡിങ്കന്‍ said...

ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.
താമരപ്പൂവിലുറങ്ങാൻ എന്തായാലും ഉദ്ദേശിക്കാത്ത, വലതിന്റെ ഭീകരമണ്ടത്തരങ്ങൾ സ്ഥിരമായി സഹിച്ച, - എന്നാൽ അതിതീവ്രഇടതല്ലാത്ത- ഒരു ജനതയുടെ അവസാനത്തെ അത്താണിയായ “ഇടത്” എന്ന ആശയത്തിന് കാലാനുസാരിയായി അപചയം സംഭവിക്കുന്നിണ്ടെങ്കിലും ആകപ്പാടെ ഉള്ളപ്രതീക്ഷ അതുതന്നെയല്ലേ? ആ ജനതയുടെ വോട്ടുകൾ തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിലും ഫലം നിശ്ചയിക്കുക്ക.സ്ഥിരമായി ഒരേ പാർട്ടി ചിഹ്നങ്ങളിൽ കുത്തുന്നവർക്ക് മാത്രമുള്ളതല്ലല്ലോ തിരഞ്ഞെടുപ്പ് :)

കേരളത്തിലെ നിഷ്പക്ഷ വോട്ടർമാർ ആരെ പിന്തുണയ്ക്കണമെന്നാണ് രാജ് പറയുന്നത്? ഒരു ശരാശരി നിഷ്പക്ഷന്(വേണം ച്ചാൽ ലെഫ്റ്റ് ലിബെറലിന്)
അ)ഇടത്
ആ)വലത്
ഇ)ബിജെപി
ഈ)മറ്റുമുന്നണികൾ
ഉ)സ്വതന്ത്രർ
ഊ...) പാർട്ടി നോക്കാതെ സ്ഥാർത്ഥികളെ മാത്രം വിലയിരുത്തി
ഋ)ഇവയൊന്നുമല്ല/വോട്ടവകാശം വിനിയോഗിക്കാതിരിക്കൽ
എന്നിവയിൽ ഏതായിരിക്കണം ഓപ്ഷൻ? (അതോ ഇവയൊന്നുമല്ലാത്ത ഓപ്ഷൻ ഇനിയുമുണ്ടോ?)

ഭരണകാലാവധി തികച്ച് ഭരിക്കാൻ കഴിയുന്ന/ സാമ്രാജ്യത്വനയങ്ങളെ നയപരമായി എതിർക്കാൻ കഴിയുന്ന/ഇപ്പോൾ കുഴച്ചക്കപോലെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന സാമ്പത്തികാവസ്ഥയെ പിടിച്ചു നിർത്തുകയും, കൈപിടിച്ചുയർത്തുകയും ചെയ്യുന്ന/പടർന്നാളിക്കത്തുന്ന മതതീവ്രവാദം-ദളിത്/ന്യൂനപക്ഷ വിരുദ്ധസമീപനം- എന്നിവയെ അമർച്ചചെയ്യാ കഴിയുന്ന, അഴിമതികുറവുള്ള ഒരു ഭരണത്തിന് എന്തു ചെയ്യണം?

തകർന്നു തരിപ്പണമാകുന്ന സാമ്പത്തികാവസ്ഥയിലും ഇന്ത്യക്ക് ഇങ്ങനെ പിടിച്ചു നിൽക്കാനായത് മന്മോഹന-ചിദംബരാദികളുടെ പ്രകടനം കൊണ്ട് മാത്രമല്ല പൊതുമിനിമനയവിരുദ്ധമായ നീക്കങ്ങൾക്ക് ഇടതുപക്ഷം പലപ്പോഴും തടയിട്ടതുകൂടി കൊണ്ടാണെന്നത് മറക്കാവുന്നതല്ലല്ലോ.(എന്നാൽ ഇടത് മാത്രം ഭരിച്ചാൽ എങ്ങനെയാകും? എന്ന ചോദ്യം വേറെ)

അതുകൊണ്ട് കോൺഗ്രസ് ഇടതിനേയോ, ഇടത് കോൺഗ്രസിനേയോ പിന്തുണയ്ക്കുന്ന ഒരു ഭരണമാണ് ഞാൻ ആഗ്രഹിക്കുന്നത്. മൂന്നാംമുന്നണിയെന്ന മുച്ചീട്ടുകളിയിൽ അത്ര വലിയ പ്രതീക്ഷയില്ല.

ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിൽ വരുന്നത് ഏറ്റവും വലിയ ദുരന്തവും,
കോൺഗ്രഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇടതു സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ അധികാരത്തിൽ വരുന്നത് അതിന് തൊട്ടടുത്ത ദുരന്തമായും,
പ്രാദേശികപാർട്ടികൾക്ക് മുന്തൂക്കം ലഭിച്ച് ഈർക്കിലിപ്പാർട്ടികളുടെയോ, ഇടതിന്റേയോ സഹായത്താൽ മുന്നണിയുണ്ടാക്കി , ആരും പാലം വലിക്കാതിരിക്കാൻ വേണ്ടി മാസത്തൊലൊരിക്കൽ പ്രധാനമന്ത്രിമാരെ വെച്ചുമാറി കളിക്കുമ്പോൾ, ശരാശരി പൌരൻ പത്രം നോക്കി ‘അടുത്ത മാസത്തെ ഇലക്ഷൻ എത്രാന്തിയാണ്?” എന്നു ചോദിക്കേണ്ടിവരുന്ന അവസ്ഥ അതിലും ലളിതമായ ദുരന്തമായും കരുതുന്ന

-- ഒരു ലെഫ്റ്റ് ലിബറൻ
(ഒപ്പ്)


*സ്റ്റാറ്റിറ്റിക്സ്/ലിങ്കുകൾ/വിശകലനങ്ങൾ വെച്ച് ഇടതും വലതും “ഗ്വാഗ്വാ” വിളിക്കുന്നത് “ആരാണ് കൂടുതൽ ഡീസെന്റ് എന്നറിയാനാണ് ഞാനും,അവനും തമ്മിൽ ചന്തയിൽ വെച്ച് പൊരിഞ്ഞ അടിനടന്നത്” എന്ന് പറയുന്ന പോലെയല്ലേ :)

Anonymous said...

ബുദ്ധിജീവിയാകാൻ കമ്മ്യൂണിസ്റ്റ് ആകണോ അതോ കമ്മ്യൂണിസ്റ്റ് വിരുദ്ധനാകണോ ?

ഇതും, ഇതും , ഇതും , ഇതും വായിച്ചിട്ട് പറയ്

സങ്കുചിതന്‍ said...

ലപ്പോ, ലവന്മാര്‍ എല്ലാവരും 5 പൈസയുടെ വിവരമില്ലാത്തവരാണോ? അതോ അരിവാള്‍ കഴുത്തില്‍ വച്ച് അരിവാളിനു തന്നെ കുത്തിക്കുകയാണോ? ബംഗാളികളേ (ബംഗ്ലാദേശ്) ഇവിടെ പൊതുവെ ബുംഗാളി പൊട്ടന്മാര്‍ എന്നു വിളിക്കുന്നത് അവര്‍ ശരിക്കും പൊട്ടന്മാര്‍ ആയതിനാലാണോ? അല്ലെങ്കില്‍ ഈ ദേശീയ ശരാശരിയേക്കാള്‍ എല്ലാം പോക്കാക്കിയ ഇടതന്മാരെ ജയിപ്പിക്കുമോ? ആ? ആര്‍ക്കറിയാം?

ഗുപ്തന്‍ said...

സങ്കുചിതന്‍ said...
ലപ്പോ, ലവന്മാര്‍ എല്ലാവരും 5 പൈസയുടെ വിവരമില്ലാത്തവരാണോ? അതോ അരിവാള്‍ കഴുത്തില്‍ വച്ച് അരിവാളിനു തന്നെ കുത്തിക്കുകയാണോ? ബംഗാളികളേ (ബംഗ്ലാദേശ്) ഇവിടെ പൊതുവെ ബുംഗാളി പൊട്ടന്മാര്‍ എന്നു വിളിക്കുന്നത് അവര്‍ ശരിക്കും പൊട്ടന്മാര്‍ ആയതിനാലാണോ? അല്ലെങ്കില്‍ ഈ ദേശീയ ശരാശരിയേക്കാള്‍ എല്ലാം പോക്കാക്കിയ ഇടതന്മാരെ ജയിപ്പിക്കുമോ? ആ? ആര്‍ക്കറിയാം?
ഉത്തരത്തിലേക്ക് ചില സൂചനകള്‍ ---ഉത്തരത്തിനു വേണ്ടിയാണ് ചോദിച്ചതെങ്കില്‍ --ദാ ഇവിടെ കണ്ടേക്കും

http://kantakasani.blogspot.com/2009/01/blog-post_14.html

Inji Pennu said...

എങ്കിലും വർത്തമാനകാല സാഹചര്യത്തിൽ, പെൻ‌ഷൻ ഫണ്ട് എടുത്ത് സ്റ്റോക്കിൽ നിക്ഷേപിക്കുന്നതുപോലെയുള്ള പരമാ‍പദ്ധങ്ങൾ ചെയ്യാത്ത, വർഗീയത്യ്ക്കു നേരെ കണ്ണടയ്ക്കാത്ത, സീഡ് ബില്ലും പേറ്റന്റ് ബില്ലും പോലെയുള്ള സാമ്രാജ്യത്വത്തെ പോഷിപ്പിക്കുന്ന ബില്ലുകൾ പാസാക്കാത്ത ഒരു ഭരണകൂടമാണു വേണ്ടത്.

-- ഇതെല്ലെമാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങള്‍. എന്താണീ പെന്‍ഷന്‍ ഫണ്ട് എന്നു പോലും വായിച്ച് നോക്കിയിട്ടാണോ ഇങ്ങിനെ ഒരു പ്രചരണം ഇവരു നടത്തിയത്? ഇടതുപക്ഷം ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അമേരിക്കയെപ്പോലെ ആയേനെ എന്നാണ് എല്ലാരോടും പറയുന്നത്? അമേരിക്കയെ (വികസനത്തില്‍) പോലെ കുറച്ചെങ്കിലും ആയിരുന്നെങ്കില്‍ എന്നാണ് നാട്ടുകാര്‍ വിചാരിക്കുന്നതും. ജോലി കിട്ടീട്ട് വേണം ഒന്ന് ലീവെടുക്കാന്‍ എന്ന മട്ടില്‍. അമേരിക്ക കമ്പ്ലീറ്റ് പൊട്ടിത്തെറിച്ച മട്ടിലാണ് പ്രചരണം. അമേരിക്കന്‍ സ്റ്റോക്ക് ഇന്റിസസ് 30% താഴ്ന്നപ്പോള്‍ 60% ആണ് ചൈനയിലെ താഴ്ന്നത്. ആരെങ്കിലും ചൈനയ്ക്ക് പറ്റിയ അബദ്ധം പോലെ എന്ന് പറഞ്ഞ് കേട്ടോ നമ്മള്‍? ഇല്ല കേള്‍ക്കില്ല. അത്രയും സമര്‍ത്ഥമായ കള്ളങ്ങളാ‍ണ് പ്രചരിപ്പിക്കുന്നത്. ഇനി ഇടതുപക്ഷം തടഞ്ഞു വെച്ചു എന്ന് പറയുന്ന പെന്‍ഷന്‍ ഫണ്ടിനെപറ്റി വിശദമായി എഴുതണമെന്നുണ്ട് സമയം കിട്ടുമ്പോള്‍. ഇവരുടെ വിചാരം പൈസ മാനത്ത് നിന്ന് മഴ പെയ്യുമ്പൊ വരുമെന്നാണ്. ഇടതുപക്ഷം ആരുടെകൂടെയാണ് ഭരണം കയ്യാളാന്‍ പോവുന്നത് എന്നതാണ് അതിലും വലിയ തമാശകളില്‍ ഒന്ന്. ചന്ദ്രബാബു നായിഡുവും ജയലളിതയും. ഇവര്‍ മൊത്തത്തില്‍ ഇടതുപക്ഷമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണെല്ലോ! എന്തു നല്ല തമാശ! അതിലും ഇടതുപക്ഷം കോണ്‍‌ഗ്രസ്സ് അല്ലേ?

എന്തിനു ബംഗാള്‍ വരെപോകണം? പഴയ ഏതോ ചുവപ്പ് പുസ്തകത്തില്‍ കാണുന്ന എക്കോണമിക്ക് പോളീസീസ് അല്ലാതെ പുതിയ എന്തെങ്കിലും കൊണ്ട് വരാന്‍ സാധിക്കുന്നുണ്ടോ? അതുകൊണ്ടല്ലേ എടിപിടീന്ന് സോഷ്യലിസം പോവുന്നത്? ബ്രസീ‍ലില്‍ പോലും സോഷ്യലിസം പറഞ്ഞ് ജയിച്ച പ്രസിഡന്റ് ലുല ദിസില്‍‌വ ഇപ്പോള്‍ അമേരിക്കയെക്കാളും വലിയ ക്യാപിറ്റലിസ്റ്റ് പോളിസീസിലാണ് അവിടെ രാജ്യം നന്നാക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴും കിട്ടാക്കനിയായ സോഷ്യലിസം എന്ന് വെള്ളമിറക്കുന്നവര്‍ ജിഹാദ് ചെയ്താല്‍ 70 ഹൂറികള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുമെന്ന് വിചാരിച്ച് പ്ലെയിന്‍ ഇടിച്ചിറക്കുന്ന മണ്ടന്മാരുടെ കൂട്ടാണ്.

അതെങ്ങിനെയാ മുന്‍പൊരിക്കല്‍ നെഹ്രുവിന്‍ സോഷ്യലിസം എന്ന് പറഞ്ഞപ്പോള്‍ അങ്ങിനെ ഒന്നുണ്ടോ എന്ന് ചോദിച്ചവരാണ് ബ്ലോഗിലെ മുന്തിയ ഇടതന്മാര്‍. ഗാന്ധി എന്നാല്‍ ഇവര്‍ക്ക് ഇന്ദിരാഗാന്ധിയുടെ എമര്‍ജന്‍സി ഇരയില്‍ തുടങ്ങുന്ന എന്തോ ആണ്. കോണ്‍‌ഗ്രസ്സ് എന്നാല്‍ പണ്ട് വിമോചന സമരം മാത്രം നടത്തിയ ഒരു പാര്‍ട്ടിയും. വര്‍ഗ്ഗീയതയെ നേരിടുന്നത് ഇവര്‍ കായികബലം കൊണ്ടാണ്. കര്‍ഷകരുടെ പാര്‍ട്ടി നന്ദിഗ്രാമിലും സിംഗൂരും കൊന്നു തള്ളിയത് പിന്നെ കോര്‍പ്പറേറ്റിനു വേണ്ടിയാവില്ലായിരിക്കും? ബംഗാളിലെ ഈ ഗ്രാമങ്ങള്‍ മുസ്ലീം ഗ്രാമങ്ങള്‍ ആണെന്ന് അറിയുമോ?

ദയവായി ബ്ലോഗിലെ ആളുകളെ ഇടതുപക്ഷമെന്നോ ബുദ്ധിജീവികളെന്നോ വിളിക്കരുത്. അതൊക്കെ നല്ല വിവരവും വെളിവുമുള്ളവരാണ്. വിരലില്‍ എണ്ണാവുന്നവരൊഴിച്ചാല്‍ ബാക്കിയെല്ലാം വെറും തുക്കടാ സി.പി.‌എം കാരാണ്. ഇത്രയും നാളും ഇടതുപക്ഷമെന്ന് പറഞ്ഞ് സമര്‍ത്ഥമായി പറ്റിച്ചോണ്ടിരുന്നതാണ്.

ഈ തിരഞ്ഞെടുപ്പുകള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടാവുന്നത് തന്നെ എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം സമാധാനപരമായി തിരഞ്ഞെടുപ്പുകള്‍ ഉണ്ടാവുന്നതിന്റെ ഗുട്ടന്‍സും ആലോചിക്കേണ്ടതാണ്. കമ്മ്യൂണിസമോ ഫാസിസമോ ആയിരുന്നെങ്കില്‍ ഇങ്ങിനെ ഒരു പോസ്റ്റിടാന്‍ പോലും സാധിക്കില്ലായിരുന്നു.

Anonymous said...

the real issue in this election is whether India needs the globally failed neo liberal economic policies.. But sorry to note that this was not focussed none other than the left.. The left also not firm in resisting the failed neoliberal agendas, i think.. But they are ofcourse pointed out the misseries of people and the failures of the policies .. So your post is well appreciated, and thanks for the reminder.. nayaja

രാജ് said...

ഡിങ്കാ, ഒരുകാലത്ത് ഇടതർ സമരം ചെയ്തും കല്ലെറിഞ്ഞും ഒഴിവാക്കുവാൻ ശ്രമിച്ച കമ്പ്യൂട്ടർ അനുബന്ധ ഐ.റ്റി ഇൻഡസ്ട്രിയാണ് കൽക്കത്തയുടെ ഇന്റർനാഷണൽ എയർപ്പോർട്ട് എന്ന സ്ഥാനം പോലും നഷ്ടപ്പെടും എന്ന അവസ്ഥയിലിരുന്ന ബംഗാളിനെ തുണച്ചത്. ദീർഘവീക്ഷണമില്ലാത്ത ഇത്തരം അപക്വമായ തീരുമാനങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്ന പാർട്ടിയെന്ന നിലയ്ക്ക് ഒറ്റയ്ക്കു ഭരിക്കാൻ സി.പി.എമ്മിനു യോഗ്യതയില്ല. അതൊരു അബദ്ധമായിരുന്നെന്നും പതിവായി അബദ്ധമൊന്നും കാട്ടാത്ത പാർട്ടിയാണ് സി.പി.എം എങ്കിൽ ബംഗാളിൽ ഈ പോസ്റ്റിൽ പറഞ്ഞ ഗതി വരില്ലായിരുന്നല്ലോ. ഇതിനൊക്കെ പുറമേ അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിലെത്തുവാനുള്ള മൈലേജിനു വേണ്ടി സകല കൊള്ളരുതായ്മ്കൾ ചെയ്തവരെക്കൊണ്ടും പാർട്ടി വണ്ടി തള്ളിക്കുന്ന സ്വഭാവം വേറെയും. കോൺ‌ഗ്രസ്സിനു വോട്ട് ചെയ്തിട്ട് വികസനം വീട്ടിന്റെ ഉമ്മറത്തേയ്ക്ക് വരുന്നതും നോക്കിയിരിക്കുകയാണെങ്കിൽ ഡിങ്കൻ ഇരിക്കുക തന്നെയേ ഉള്ളൂ, പക്ഷെ ഗവേണൻസിൽ ഇടപെടുവാനും ശബ്ദമുയർത്താനും ഉള്ള അവകാശം ഉപയോഗിക്കുന്നയിടത്തോളം കാലം ഭീകരദുരന്തങ്ങളിലേയ്കും മണ്ടത്തരങ്ങളിലേയ്ക്കും കോൺഗ്രസ്സ് ഭരണം കൊണ്ടുചെന്നെത്തിക്കുകയില്ല. അതേ സമയം ഡോഗ്മാറ്റിസത്തിന്റെ പുറകേ പായുന്നവരിൽ നിന്ന് പ്രതീക്ഷിക്കുവാനുള്ളത് പ.ബംഗാളാണ്. അവിടെ ഡിങ്കന്റെ ശബ്ദത്തിനു മറുപടി നന്ദിഗ്രാം ആയിരിക്കാം. എം.പിക്കു വോട്ട് ചെയ്യുമ്പോൾ മണ്ഡലത്തിനു എന്തു ചെയ്യും എന്നു നോക്കുന്നതിൽ അർഥമില്ല, എം.പി മണ്ഡലത്തിനു എന്തെങ്കിലും ചെയ്യാൻ ആയിട്ടല്ല ഡൽഹിയിലേയ്ക്കു പോകുന്നതും. ഇന്ത്യൻ പാർലിമെന്ററി വ്യവസ്ഥയിൽ എന്തു ചെയ്യും എത്രമാത്രം മികച്ച പാർലിമെന്റേറിയനാകും എന്നൊക്കെ നോക്കി വിലയിരുത്തി വോട്ട് ചെയ്യേണ്ടി വരും. എങ്കിലും ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഊക്കിലോടുന്നതിനാൽ ആർക്കു ഭൂരിപക്ഷം ലഭിക്കണം എന്നു വ്യക്തമാ‍യ ബോധത്തോടെ വോട്ട് ചെയ്യണം. ബി.ജെ.പി വരരുത് എന്നാൽ സി.പി.എമ്മിനു യഥാർത്ഥത്തിൽ ഒരു “ഇടതു” മുന്നണി കൊണ്ടുവരുവാൻ സാധിക്കില്ല എന്നു തോന്നുകയാണെങ്കിൽ (ഇന്നത്തെ അവസ്ഥ) തമ്മിൽ ഭേദമായ കോൺഗ്രസ്സിനു കുത്തണം.

റൊമാന്റിക് കമ്യൂണിസ്റ്റുകൾക്കും (ചെഗ്വേര റ്റീഷർട്ട്ധാരികൾ) ഡോഗ്മാറ്റിക് കമ്യൂണിസ്റ്റുകൾക്കും (ഹഹഹ!) ഇടയിൽ ചുമ്മാ കമ്യൂണിസ്റ്റ് സെന്റിമെന്റ്സും കൊണ്ടുനടന്നാൽ ഒന്നുമാവില്ല. കുറച്ചു ചോര തിളക്കും.

Sebin Abraham Jacob said...

രാജ്,

കോണ്‍ഗ്രസ് പറയുന്നതിനു് ഒരു മറുപുറവുമില്ലേ? ആദ്യം ഇതുപോയി നോക്കൂ. സിപിഐ(എം) പറയുന്നതു് ഇവിടെ , ജയതി ഘോഷിന്റെ ലേഖനം ഇവിടെ. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ഇവിടെ. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വികസന രേഖ ഇവിടെ. ഇഞ്ചിക്കും ഇതൊക്കെ നോക്കാം. കൂതറ സിപിഎംകാര്‍ പറയുന്നതാണെന്നു് ഗണിച്ചു് കണ്ണടച്ചതുകൊണ്ടു് ഇരുട്ടാവില്ലല്ലോ.

Dinkan-ഡിങ്കന്‍ said...

രാജ്,
പാർട്ടികളെ ന്യായീകരിക്കുകയല്ല. വിശാല ഇടത് ആശയങ്ങളിൽ അൽ‌പ്പമെങ്കിലും പ്രതീക്ഷവെച്ച് പുലർത്തുന്ന (കൺഫ്യൂസ്ഡ് എന്ന് കളിയാക്കപ്പെടുന്ന) ചിലരുടെ നിരാശാബോധത്തിന്റെ പ്രതിഫലനം കൂടിയാകാം. ഇനി രാജ് പറഞ്ഞ ചില കാര്യങ്ങളോട്.

ഒരുകാലത്ത് ഇടതർ സമരം ചെയ്തും കല്ലെറിഞ്ഞും ഒഴിവാക്കുവാൻ ശ്രമിച്ച കമ്പ്യൂട്ടർ അനുബന്ധ ഐ.റ്റി ഇൻഡസ്ട്രിയാണ്ഒരു പരിധിവരെ വാസ്ഥവമാണ്. എന്നാൽ ഈ ആരോപണം കുറെ ആയില്ലേ? നാഴികയ്ക്ക് നാൽ‌പ്പത്തിമൂന്ന് വട്ടം “ട്രാക്ടറും,കമ്പ്യൂട്ടറും വേണ്ടെന്ന് പറഞ്ഞവരാണ്” എന്ന ആരോപണം മുന്നേ തന്നെ ഉന്നയിക്കപ്പെട്ടതാണ്. ഇനിയെന്തെന്ന ചോദ്യത്തിന് മറുപടി പറയാതെ
“ട്രാക്ടറും,കമ്പ്യൂട്ടറും വേണ്ടെന്ന് പറഞ്ഞവരാണ്/ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവരാണ്” “അടിയന്തിരാവസ്ഥ ഓർമ്മയില്ലേ? / രാജനെന്ത് പറ്റി? / വിമോചനസമരമെന്ന പേക്കൂത്തെന്തായി?” “ഗാന്ധിയെ വെടിവെച്ചു കൊന്നവരേ“ എന്ന മട്ടിലുള്ള പഴങ്കഥകളാണ് പാണന്മാരിനിയും പാടുന്നതെങ്കിൽ കേൾവിക്കാർക്കു പോലും ബോറടിക്കും. (പ്രസ്തുത സംഭവങ്ങളെ നിസാര/ലളിതവൽക്കരിക്കുകയല്ല ഉദ്ദേശം എന്നൂടെ വ്യക്തമാക്കട്ടേ) നാഥുറാം ഗോദ്സെയിൽ നിന്ന് നരേന്ദ്രമോഡിയിലേക്കും, കമ്പ്യൂട്ടറിൽ നിന്ന് കമ്പോളത്തകർച്ചയിലേക്കും, ക്വിറ്റ് ഇന്ത്യാ ഒറ്റിക്കൊടുക്കലിൽ നിന്ന് ചെങ്ങറയിലേക്കുമൊക്കെ കാലം മാറിയിരിക്കുന്നു.
എന്തു പറഞ്ഞാലും “രാജീവും,സാം പിട്രഡോയും ചേർന്നാണ് കമ്പ്യൂട്ടർ കൊണ്ടോന്നത്” എന്ന് ആയിരത്തൊന്നുരുക്കഴിക്കേണ്ട കാര്യമില്ല. ഐ.ടി/വിധ്യഭ്യാസം/ഗതാഗതം/വനസംരക്ഷണം എന്നിവയിൽ രാവീവ് ഗാന്ധിയ്ക്ക് ചില ദീർഘവീക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുമ്പോൾ തന്നെ കോൺഗ്രസ് ചെയ്ത/ചെയ്യുന്ന എല്ലാം ന്യായീകരിക്കുകയും വയ്യ.

പുറമേ അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിലെത്തുവാനുള്ള മൈലേജിനു വേണ്ടി സകല കൊള്ളരുതായ്മ്കൾ ചെയ്തവരെക്കൊണ്ടും പാർട്ടി വണ്ടി തള്ളിക്കുന്ന സ്വഭാവം വേറെയുംഎന്ന് പറഞ്ഞത് ഇടതരെ മാത്രം ഉദ്ദേശിച്ചാണോ? “ഷിബു സോറനെ“ വരെ കൂട്ടുപിടിച്ച് അധികാരം നിലനിർത്തുമ്പോൾ കോൺ‌ഗ്രസിന് എന്ത് ന്യായീകരണമാണ് ഉണ്ടായിരുന്നത്? അതുകൊണ്ട് വാർദ്ധായിലെ ത്യാഗികളാണ് ഇന്നും കോൺഗ്രസുകാരെന്ന് പറയുന്നത് കേൾക്കുമ്പോൾ :)

കോൺ‌ഗ്രസ്സിനു വോട്ട് ചെയ്തിട്ട് വികസനം വീട്ടിന്റെ ഉമ്മറത്തേയ്ക്ക് വരുന്നതും നോക്കിയിരിക്കുകയാണെങ്കിൽ ഡിങ്കൻ ഇരിക്കുക തന്നെയേ ഉള്ളൂ,അതുകൊണ്ടാണ് രാജിനോട് നയം വ്യക്തമാക്കാൻ പറഞ്ഞതും. ഇലക്ഷനോടനുബന്ധിച്ച് “ബിജെപ്പിക്ക് വോട്ട് ചെയ്യരുത്” എന്ന് രാജ് ആദ്യം പോസ്റ്റിടുന്നു. തുടർന്ന് “ഇടതിനെ എതിർത്തുകൊണ്ട്“ പോസ്റ്റ് അപ്പോൾ പിന്നെ സ്വാഭാവികമായും ബാക്കിവരുന്നത് (വലത്)കോൺഗ്രസ്സാണെന്നത് വ്യക്തമല്ലേ? കോൺഗ്രസിന് വോട്ട് ചെയ്ത് വികസനം നോക്കി വേഴാമ്പലാകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല :)

പക്ഷെ ഗവേണൻസിൽ ഇടപെടുവാനും ശബ്ദമുയർത്താനും ഉള്ള അവകാശം ഉപയോഗിക്കുന്നയിടത്തോളം കാലം ഭീകരദുരന്തങ്ങളിലേയ്കും മണ്ടത്തരങ്ങളിലേയ്ക്കും കോൺഗ്രസ്സ് ഭരണം കൊണ്ടുചെന്നെത്തിക്കുകയില്ല.എതിർപ്പുണ്ട്. അടിയന്തിരാവസ്ഥ എന്ന ഭീകരദുരന്തം[പഴഞ്ചൻ പാട്ടാണെന്ന് മുകളിൽ പറഞ്ഞെങ്കിലും], തുടർന്ന് നടന്ന സിക്ക് കലാപം തുടങ്ങിയിങ്ങോട്ട് ബാബറി മസ്ജിദ് പൊളിക്കുന്നത് വരെ കോൺഗ്രസ് “ഇടപെടുകയും, ശബ്ദമുയർത്തുകയും” ചെയ്ത അനവധിനിരവധി അവസരങ്ങൾ നാം ഒരുപാട് കണ്ടതല്ലേ? :)

കോൺഗ്രസ് ഭൂരിപക്ഷം നേടാൻ കഴിവുള്ള ഒറ്റക്കക്ഷിയാകുന്ന അവസ്ഥയിൽ കഴിഞ്ഞ 5 വർഷത്തേതുപോലെ അവർ ഭരിക്കുമെന്ന് കരുതുകവയ്യ. ഉദാരവൽക്കരണ/സാമ്പത്തിക നയങ്ങളിൽ അവർക്ക് പലപ്പോഴായി സംബവിച്ച പാളിച്ചകൾ തുടരുക തന്നെ ചെയ്യും. ബാങ്ക് ദേശസാൽക്കരണം (അത് വ്യക്തമായ മാർഗനിർദ്ദേശങ്ങളോടെ ചിട്ടവട്ടങ്ങൾ പാലിച്ചായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു) , ഓഹരിക്കച്ചവടം, വിദേശനിക്ഷേപം തുടങ്ങി കോൺഗ്രസ് മണ്ടത്തരം കാണിക്കുമ്പോഴെല്ലാം ഓർമ്മപ്പെടുത്താൻ ഇടതുപക്ഷം ഉണ്ടായിരുന്നു. (ദേവഗൌഡയെ ഈ ഘട്ടത്തിൽ ഓർക്കുന്നത് നന്നായിരിക്കും).
"ഭൂരിപക്ഷഭീകരതയ്ക്കെതിരേ" എന്ന് കോൺഗ്രസ് വിളിച്ചുകൂവുന്നതല്ലാതെ എന്ത് ചെയ്തു എന്നതും ഒരു ചോദ്യമാണ്. സിക്ക്/ഇസ്ലാം വംശത്തോട് ആക്രമണം നടക്കുമ്പോൾ മൌനം ദീക്ഷിക്കുകയായിരുന്നു ആ പാർട്ടി പലപ്പോഴും. (ഇന്ത്യയിൽ ശ്രദ്ദേയമായ സാമൂഹികമാറ്റം നടപ്പിലാക്കിയ വിപി സിംങ്ങ് കാലഘട്ടം ഒന്നോർക്കുന്നത് നന്നായിരിക്കും).
അതുകൊണ്ട് തന്നെ കോൺഗ്രസ് ഒരു ഒറ്റകക്ഷി ഗവണ്മെന്റ് കൊണ്ട് വരുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിനാൽ തന്നെയാണ് ഇടത് കോൺ‌ഗ്രസിനേയോ, കോൺഗ്രസ് ഇടതിനേയോ പിന്തുണയ്ക്കുന്ന ഒരു ഭരണം എന്ന് ഞാൻ മുകളിലിട്ട കമെന്റിൽ പറഞ്ഞത്.
“സുർജ്ജിത് സിംഗ് കോൺഗ്രസിനാണ് വർഷങ്ങളോളം വോട്ട് ചെയ്ത്” എന്നൊക്കെ പത്രത്തിൽ അബ്ദുള്ളക്കുട്ടിമാർ പറയുന്നില്ലേ :) അത് പോലെ, നിലവിലെ ബദലായ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാൻ മാത്രം വലിയ കക്ഷിയാകാതിരിക്കാൻ തൽക്കാലം നമുക്ക് ചെയ്യാനാകുന്നത് എന്താണെന്ന് ചിന്തിക്കാം.

* ചെ-ടിഷർട്ട് റൊമാന്റിസത്തിനും, ഡൊഗ്മാറ്റിസത്തിനും ഇടയിൽ സ്വയവിശ്വാസത്തോടെ നിൽക്കുക എന്നത് ചില്ലറ കളിയല്ല. ചോരതിളക്കേണ്ടപ്പോൾ തിളയ്ക്കണം :)
** സ്റ്റാറ്റിറ്റിക്കൽ ഗിമ്മിക്സ്/ റെഫറൻസസ്/ലിങ്കുകൾ ഒക്കെ ഇനിയും പോരട്ടെ. മുയലിന്റെ മൂന്നാം കൊമ്പിൽ നിന്ന് ആരും പിടിവിടരുതേ.
*** ചന്തയിലെ അടി തീർന്നാൽ ആരാണ് കൂടുതൽ “ഡീസെന്റായതെന്ന്” അറിയിക്കണേ. തൽക്കാലത്തേക്ക് നിർത്തുന്നു. ബുദ്ധിജീവി ആകാൻ വേണ്ടി ദേ ഇവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്

Inji Pennu said...

ഇവിടെ ഇട്ടിരിക്കുന്ന ലിങ്കുകളില്‍ ഐക്യരാഷ്ട്ര സഭ ഒഴിച്ച് ബാക്കിയെല്ലാം മാര്‍ക്സിസ്റ്റ് ലിങ്കുകള്‍ അല്ലേ? ആകെ ഭേദം അതില്‍ ജ്യോതിയുടേതാണ്. ജ്യോതി പക്ഷെ ന്യായീകരിക്കുന്നത് ഇന്ത്യയിലെ മൊത്തം ഇന്റിസസ് വെച്ചും. പക്ഷെ ഈ പോസ്റ്റിലെ കണക്കുകളെക്കുറിച്ചൊന്നുമില്ല താനും.

ഇനി യു.എന്‍-ന്റെ റിപ്പോര്‍ട്ട് ശരിക്കും വായിച്ചു നോക്കിയിട്ടാണോ പറയുന്നത്? അതിന്റെ റിപ്പോര്‍ട്ടിലെ ലാസ്റ്റ് കണ്‍ക്ലൂഷനു മുന്നത്തെ പാരഗ്രാഫില്‍ വ്യക്തമായി കണക്കുകളുണ്ടല്ലോ?
But the situation gradually changed after economic
reform started in the year1991.West Bengal recorded 33.12 per cent growth from the year
1995-96 to 1999-2000.During the same period Rajasthan came down at 23.97 per cent.

(91ല്‍ പശ്ചിമബംഗാളില്‍ എന്തു തരം റിഫോര്‍മാണ് ഉണ്ടായത് എന്നും ഒന്ന് അറിഞ്ഞിരുന്നാല്‍ കൊള്ളാം?)
ഇനി അതിന്റെ ബാക്കി,

Sceptics argue that the high growth rate of West Bengal is not as creditable as it appears
because of the low base dismal growth in the preceeding years.
Those who do not earn enough to purchase a minimum calorie of food intake of 2400
calories in rural and 2100 calories in urban should be considered below poverty line as
recommended by National Sample Survey Organization. Using this scale, West Bengal in
the year 1999-2000 had below poverty line 27.02 per cent of its population; higher than
the national figure of 26.10 per cent. The UNDP has introduced two (GDP and poverty
levels) comprehensive indices to reflect the “quality of life” and “deprivations” for
Human Development Index and Human Poverty Index respectively. West Bengal has
attracted the highest capital; next only to Guzrat,but ahead of Maharashtra, UP and
Andhra Pradesh. But reveals badly 2.52 per cent jobs against 3.75 in Andhra, 3.92 in
UP,4.05 in Guzrat and 5.60 in Maharashtra respectively. But only white collar jobs
unable to solve the problem of food security; more blue collar workers through self employment
and diversification of agriculture---fruits, vegetables, milk, egg, meat and
fishes etc. will enhance employment opportunities as well as food security.

ഇതില്‍ ഇവിടെ ഈ പോസ്റ്റില്‍ ഇട്ടിരിക്കുന്ന കണക്കുകളില്‍ പറഞ്ഞത് കള്ളമാവുന്നുണ്ടോ? ഇല്ലല്ലോ അല്ലേ?

Inji Pennu said...

അത് പോലെ, നിലവിലെ ബദലായ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാൻ മാത്രം വലിയ കക്ഷിയാകാതിരിക്കാൻ തൽക്കാലം നമുക്ക് ചെയ്യാനാകുന്നത് എന്താണെന്ന് ചിന്തിക്കാം.

ഇതൊരു നല്ല പോയിന്റാണ്. ഒരു കക്ഷിക്കും ഒറ്റയ്ക് ഭരണം കിട്ടാതിരുക്കുന്നത് തന്നെയാണ് നല്ലത്. പക്ഷെ അതേ സമയം മൂന്നാം‌മുന്നണി എന്നൊരാശയമാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത്. അതിന്റെ കൂട്ട് ജയലളിതമാരും ചന്ദ്രബാബുനായിഡുവും പോലെയുള്ളവര്‍. കോണ്‍‌ഗ്രസ്സിനു സീറ്റു കുറഞ്ഞാല്‍ എന്ത് സംഭവിക്കും എന്നാലോചിക്കാം?

ബി.ജെ.പി ചന്ദ്രബാബുനായിഡുവിനേയും ജയലളിതയേയും വാങ്ങും. മായാവതിയെ അകറ്റി നിറുത്താന്‍ ഇത് സഹായിക്കും. മായാവതിയേ അകറ്റിയില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം ബി.ജെ.പിക്ക് കിട്ടില്ല. ചന്ദ്രബാബു നായിഡുവിനും ജയലളിതയ്ക്കും സംസ്ഥാനപൊളിറ്റിക്സിലാണ് കൂടുതല്‍ കണ്ണ്. ഇങ്ങിനെയെങ്കില്‍ ഈ കണക്ക് കൂട്ടലില്‍ ബി.ജെ.പി ഗവണ്മെന്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷം ഒരിക്കലും ബി.ജെ.പിയെ പിന്തുണക്കില്ല. കോണ്‍‌ഗ്രസ്സും പിന്തുണക്കില്ല. പക്ഷെ മറ്റു കക്ഷികള്‍ക്കൊന്നും അങ്ങിനെ ഒരുറപ്പില്ല. ഇടതുപക്ഷം ആന്ധ്രയിലോ തമിശ്നാട്ടിലോ ഒരു പ്രശ്നമല്ല താനും.

ഇടതിനു സീറ്റ് കൂടിയാല്‍ (അവര്‍ക്ക് ദേശീയ തിരഞ്ഞെടുപ്പില്‍ എത്ര കൂടും മാക്സിമം?) കോണ്‍‌ഗ്രസ്സിനെ അവര്‍ പിന്തുണക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അങ്ങിനെ ചെയ്യില്ല എന്ന് വിശ്വസിപ്പിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് നേരിടുന്നത് തന്നെ. അങ്ങിനെയെങ്കില്‍ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ഒരു താല്‍ക്കാലിക കേന്ദ്ര ഗവണ്മെന്റാണ് വരിക. എപ്പോള്‍ വേണമെങ്കിലും താഴെ വീഴുന്ന അത് ബി.ജെ.പിക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടക്കുന്ന ഒരു ഗവണമെന്റ്. അങ്ങിനെയുള്ള അവസരങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ചാണ് ബി.ജെ.പി ഇവിടെം വരെ എത്തിയതെന്നും വിസ്മരിക്കരുത്.

ഇനി ഇടതുപക്ഷത്തിനു സീറ്റ് കുറഞ്ഞ് മൂന്നാം മുന്നണി/ബി.ജെ.പി ഇവ പൊളിയുമ്പോള്‍ കോണ്‍‌ഗ്രസ്സ് ഗവണ്മെന്റിനെ അവര്‍ക്ക് പിന്തുണക്കാം. അല്ലെങ്കില്‍ കോണ്‍‌ഗ്രസ്സിനെ എതിര്‍ക്കുന്ന ഇതേ നയങ്ങള്‍ക്ക് എതിരെ സമര്‍ത്ഥമായി പ്രതിപക്ഷത്തിരുന്നും
പ്രവര്‍ത്തിക്കാം. അതുകൊണ്ട് ബി.ജെ.പിയാണ് ഉദ്ദേശമെങ്കില്‍, ഇടതുപക്ഷത്തിനു തന്നെ വോട്ട് കുത്തണമെന്ന് പറയുന്നതില്‍ വല്യ ന്യായം കാണുന്നില്ല.

Inji Pennu said...

ലിങ്കിൽ ഏതൊക്കെ പാർട്ടികൾ ബി.ജെ.പിയിലേക്ക് ചേരാൻ സാധ്യതയുണ്ട് എന്ന് ഒരു അനാലിസ് ഉണ്ട്. അത് വെച്ച് ഒന്നു കണക്കു കൂട്ടിയാൽ കുറച്ചധികം കൺഫ്യൂഷനു ഒരു നീക്ക്പോക്ക് ഉണ്ടാവും.

ഗുപ്തന്‍ said...

ഇഞ്ചി ചിരിപ്പിക്കാന്‍ ഇറങ്ങേക്കുവാ അല്ല്യോ
മാര്‍ക്സിസ്റ്റ് കാരോടാണോ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നെ ..മോശം.. ഇപ്പോള്‍ തന്നെ ബ്ലോഗില്‍ ഒരു രാഷ്ട്രീയ പോസ്റ്റ് വന്നാല്‍ അവര്‍ അവരുടെ ഗൂഗിള്‍ പോളിറ്റ് ബ്യൂറോയില്‍ ആലോചിചിച്ചിട്ട് ഏത് പോസ്റ്റില്‍ ആര് എങ്ങനെ മറുപടി പറയണം എന്ന് തീരുമാനിച്ചാണ് റിപ്ലെ ഇടുന്നതുതന്നെ. ആരെ അവഗണിക്കണമെന്നും ആരെ അവഹേളിക്കണം എന്നും എല്ലാം തീരുമാനം മേളീന്ന് വരുന്നതാ..

Sebin Abraham Jacob said...

ഇഞ്ചീ,

മരം കണ്ടു് കാടുകാണാതെ പോകുന്നതു് ഇങ്ങനെയാണു്. ഇഞ്ചിയും മറ്റും ആരോപിക്കും പോലെ മേല്‍ഘടകം പറയുന്നതു് (മേഡം എന്നും തിരുത്തിവായിക്കാം) അതേ പോലെ വിഴുങ്ങുന്നതു് മാ‌ര്‍ക്‍സിസ്റ്റുകാരല്ല, വെറും വലതുപക്ഷക്കാരാണെന്നു് മനസ്സിലായി. ഇഞ്ചി പ്രയോഗിച്ചതു് കടമെടുത്തു പറഞ്ഞാല്‍ വെറും തുക്കട കോണ്‍ഗ്രസുകാര്‍. ഇത്രയുംനാള്‍ നിഷ്പപക്ഷരെന്നൊക്കെ പറഞ്ഞു് വെറുതെ പറ്റിച്ചോണ്ടിരുന്നവരാണു്...

പുള്ളിപ്പുലിയുടെ പുള്ളി തെളിയുന്നതു് ഇങ്ങനെയാണു് ചങ്ങാതീ...

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ആഹാ അതിൽ തൂങ്ങിപ്പിടിച്ച്
ഇനി ഇടതുപക്ഷത്തിനു സീറ്റ് കുറഞ്ഞ് മൂന്നാം മുന്നണി/ബി.ജെ.പി ഇവ പൊളിയുമ്പോള്‍ കോണ്‍‌ഗ്രസ്സ് ഗവണ്മെന്റിനെ അവര്‍ക്ക് പിന്തുണക്കാം.
ഇങ്ങന്യാക്കോ. ഈ ഇഞ്ചീടെ ഒരു പുത്തി. :)

അങ്ങനെ ഇടതിനെ അടിയാ‍ളന്മാരായി കിട്ടിയാൽ ഇത്തിരിക്കുഞ്ഞൻ എലീടെ പുറത്ത് അന ഗണപതി ഇരിക്കുന്ന പോലെ “ആസനം വേദനിക്കാതിരിക്കാൻ” ഒരു "പുറം‌കയറി ഭരണം” അല്ലേ കൊള്ളാം.
(തമാശയായി എടുക്കുമെങ്കിൽ ഒരു തമാശ പറയാം. ആ രാഹുൽ ഗാന്ധി ഇത് വരെ കല്യാണം കഴിച്ചിട്ടില്ലെന്നാണ് കേൾവി :)<- ദേ സ്മൈലി )


*രാജേ,
വിഭജനം, അഭയാർത്ഥി രാഷ്ട്രീയം ഒക്കെ നടമാടിയ അതിന്റെ അവശേഷിപ്പുകൾ ഇനിയും നിലനിൽക്കുന്ന (സർവ്വോപരി ബ്രാഹ്മണിക് മേധാവിത്വമുള്ള എന്ന് തൽക്കാ‍ലം പറയുന്നില്ല)വംഗഭൂ‍മിയെന്ന കുറ്റിയിൽ കെട്ടിമാത്രം ഇടതിനെ കറക്കാൻ നോക്കരുത്.

** ഗുപ്താ,
സർക്കാസം നിർത്തി ഇനി നയം വ്യക്തമാക്കൂ. വലതനാണ്/കോൺഗ്രസാണ് എന്ന് തുറന്ന് പറയുന്നതിൽ അത്ര നാണക്കേടൊന്നും വിചാരിക്കേണ്ട കാര്യമില്ലെന്നേ :)
ഇന്ത്യയിൽ ഇടതിന് സ്വാധീനമുള്ളിടത്തെങ്കിലും അതിനെ പിന്തുണയ്ക്കണമെന്ന് പറയാത്തവർ “കോൺഗ്രസ് ഒറ്റക്കക്ഷിയായ ഭരണം-ഉദാരവൽക്കരണത്തിന്റെ അയ്യരുകളി ഭരണം“ , “ബിജെപി സഖ്യകക്ഷിഭരണം-ഹൈന്ദവഫാസിസത്തിന്റെ കൊടുമുടി ഭരണം(പണ്ടാണേൽ വാജ്പേയി എന്ന മുഖം മൂടിയെങ്കിലും ഉണ്ടായിരുന്നു. ഇന്ന് അദ്ധ്വാനിയെന്ന പെരിഞ്ചെല്ലൂർക്കാവിലെ കോലമാണ് മുഖാവരണം)“ എന്നിവയിലേതാണ് ആഗ്രഹിക്കുന്നത് ഗുപ്താ????

ദേവന്‍ said...

ഇന്റര്‍നെറ്റീന്ന് ഇറങ്ങി ജനമദ്ധ്യത്തില്‍ നടന്ന് പ്രവര്‍ത്തിക്കുകയാണ്‌, അതിനാല്‍ ബൂലോഗചര്‍ച്ചകള്‍ കാണുന്നില്ല. നാളെ നാടുണരും മുന്നേ ഇത്തിരി ഉറങ്ങാന്‍ വീട്ടില്‍ വന്നപ്പോള്‍ റാന്‍ഡം ആയി ബ്രൗസ് ചെയ്ത് രാജിന്റെ പേജിലാണ്‌ എത്തിയത്. കമന്റാന്‍ വന്നതല്ല, പക്ഷേ സ്റ്റാറ്റിസ്റ്റിക് കണ്ടപ്പോള്‍ കൊഴപ്പം തോന്നി.

ഒന്ന്: ഹ്യൂമന്‍ ഡെവലപ്പ്മെന്റ് (ഓവറാള്‍) ഇന്‍ഡക്സില്‍ നാഷണല്‍ ആവറേജില്‍ തന്നെ -.472 -ആണ്‌ വെസ്റ്റ് ബംഗാള്‍ (സോഴ്സ്- നാഷണല്‍ പ്ലാനിങ്ങ് കമ്മീഷന്‍). (റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കേരളത്തിനും എട്ടാം സ്ഥാനം വെസ്റ്റ് ബംഗാളിനും .

രണ്ട്: ബംഗാളിന്റെ ജി ഡി പി ഗ്രോത്ത് നാഷണല്‍ ആവറേജിനെക്കാള്‍ മുകളിലാണ്‌.
മൂന്ന്: ബംഗാളിന്റെ പോപ്പുലേഷന്‍ ഗ്രോത്ത് നാഷണല്‍ ആവറേജിനെക്കാള്‍ താഴെയാണ്‌

നാല്‌: രണ്ടായിരം മുതലുള്ള എട്ടു വര്‍ഷത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ എഴുപതു ശതമാനം വര്‍ദ്ധനവ് ബംഗാളില്‍ ഉണ്ടായി- റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ ഗാര്‍ഹിഹ പീഡനം, മെന്റല്‍ ക്രുവല്‍റ്റി തുടങ്ങിയവ അമ്പതു ശതമാനമാണ്‌. നാഷണല്‍ ക്രൈം ബ്യൂറോയുടെ അഭിപ്രായത്തില്‍ ഗാര്‍ഹിക പീഡനം മാനസികക്രൂരത തുടങ്ങിയവയ്ക്കെതിരേ നടപടി എടുക്കാമെന്നു പോലും അറിയാത്ത സാധുസ്ത്രീകളാണ്‌ ഇന്ത്യയുടെ കണ്ണീര്‍.

അഞ്ച്: ലിറ്ററസിയില്‍ കേരളത്തിന്റെയും മിസോറാമിന്റെയും അടുത്തൊന്നും വരില്ലെങ്കിലും സെന്‍സസ് പ്രകാരം നാഷണല്‍ ആവറേജിനും മുകളില്‍ നില്‍ക്കുന്നു ബംഗാളിലെ സാക്ഷരതാ ശതമാനം.
എല്ലാവര്‍ക്കും തിരഞ്ഞെടുപ്പാശംസകള്‍ ..ജനാധിപത്യമാണ്‌ മറുപടി!

രാജ് said...

ഡിങ്കൻ പ്രസംഗത്തിലും പ്രവർത്തിയിലും തീർത്തും വിപരീതത്തിലുള്ള കാര്യങ്ങളാണല്ലോ പോസ്റ്റിന്റെ ഉള്ളടക്കം. സി.പി.എം ഇന്നത് ചെയ്തു എന്നു പറയുമ്പോൾ എന്നാൽ പിന്നെ കോൺ‌ഗ്രസ്സ് അതു ചെയ്തില്ലേ എന്നു ചോദിക്കുന്നത് ഒരു കുറ്റസമ്മതമാണ്. കോൺഗ്രസ്സ് വർഗ്ഗീയ ശക്തികളെ ഉപയോഗിക്കാമെങ്കിൽ [മുസ്ലീം ലീഗിനെ ഉദ്ദേശിച്ച്, മുസ്ലീം ലീഗ് വർഗ്ഗീയരല്ലെന്ന് എം.ഗംഗാധരൻ കഴിഞ്ഞ ലക്കം മാതൃഭൂമിയിൽ] ഞങ്ങൾക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന ലൈനിലുള്ള ചോദ്യങ്ങൾ പോലെ. അപ്പോൾ അത്തരം കുറ്റസമ്മതം നടത്തിയാണെങ്കിലും രാഷ്ട്രീയത്തിൽ പയറ്റുന്ന സി.പി.എമ്മിനു വോട്ട് ചെയ്യുവാൻ എന്തു ന്യായമാണുള്ളത്? നൂക്ലിയർ ഡീൽ നിന്ന് ഇറങ്ങിപ്പോയതുകൊണ്ടാണോ? അതാകട്ടെ കമ്പ്യൂട്ടർ എതിർപ്പുപോലെ മറ്റൊന്നാവില്ലെന്ന് ഡിങ്കനു ഉറപ്പുണ്ടോ? പ്രത്യേകിച്ചും ഡീലിനെ എതിർത്തും അനുകൂലിച്ചും ഒട്ടനവധി സംഭാഷണങ്ങൾ ഉണ്ടായ സ്ഥിതിക്ക്. ലോകത്തെ ആകെ ഉലച്ച സാമ്പത്തികമാന്ദ്യത്തിൽ ഇന്ത്യ വളരെയധികം ഒന്നും ഉലഞ്ഞുപോകാതിരുന്നത് നല്ല കാര്യം, കമ്യൂണിസ്റ്റുകാർ കാത്തുസൂക്ഷിച്ചതുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്നു പറയുന്നതിന്റെ മറുപുറമാണ് കമ്യൂണിസ്റ്റുകാർ ബംഗാൾ ഭരിച്ചതു പോലെയാണെങ്കിലും “ഒന്നും സംഭവിക്കുമായിരുന്നില്ല.” നന്ദിഗ്രാം ഓർമ്മയിൽ നിൽക്കുമ്പോൾ കമ്പോളമല്ല ഗവണ്മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന വാദത്തെ എങ്ങനെ മുഖവിലയ്ക്കെടുക്കണം? കശ്മീർ താഴ്‌വര മുൻ‌കാലങ്ങളിലേക്കാളും സമാധാനപരമായി ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടത് കോൺ‌ഗ്രസ്സ് ഭരണത്തിന്റെ കീഴിലാണ്. അദ്വാനിയാണ് ഭരിച്ചിരുന്നെങ്കിലോ? വർഗ്ഗീയതയ്ക്കെതിരെയുള്ള കോൺ‌ഗ്രസ്സിന്റെ ചെറുത്തുനില്പ് അസ്ഥിരമാണ് എന്നു സമ്മതിക്കുമ്പോൾ തന്നെയും അത്തരം ഒരു ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന ഇടതുമുന്നണി അതിലേറെ അസ്ഥിരതയുള്ള പ്രാദേശികകക്ഷികളെയാണ് കൂട്ടുപിടിക്കുന്നതെന്നോർക്കണം. ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വർഗ്ഗീയത എന്ന പ്രയോഗത്തിൽ അല്പം പിഴവുണ്ട്, ഭീകരതയേയും വർഗ്ഗീയതയേയും രണ്ടായി കാണേണ്ടതുണ്ട് ഒന്ന് മറ്റൊന്നിന്ന് വളമാവുന്നില്ല പലപ്പോഴും. ഇന്ത്യ അതിന്റെ ചരിത്രവും രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിതിവിശേഷങ്ങൾ കൊണ്ടാണ് ഭീകരതയുടെ ഇരയായിട്ടുള്ളത്. വർഗ്ഗീയത ഏതൊരു മിശ്രസമൂഹത്തിലും ഉണ്ടാവുന്ന കാരണങ്ങൾ കൊണ്ടെന്നപോലെ ഇന്ത്യയിൽ ഡീപ്പ്‌റൂട്ടഡായിട്ടുമുണ്ട്. ഇതിനു രണ്ടിനും ഉള്ള ഉത്തരങ്ങൾ വെവ്വേറെയാണ്. വർഗ്ഗീയതയ്ക്കുള്ള [ഹിന്ദു വർഗ്ഗീയത] മറുപടി മറ്റൊരു വർഗ്ഗിയതയല്ലല്ലോ എന്തായാലും. പി.ഡി.പി ഉൾപ്പെടെയുള്ള പാർട്ടികളുടെ സഹകരണം ഉറപ്പാക്കുന്ന സി.പി.എമ്മിനെ ന്യായീകരിക്കുവാനും കാരണം കാണുന്നില്ല. ഇന്ത്യൻ പൊതുമേഖല ശക്തിപ്പെടാൻ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുക എന്നു വായിക്കുമ്പോൾ ഓർമ്മയിൽ വരുന്നത്, ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും വലുതായ റെയിൽ‌വേസ്... എന്തിനധികം പറയുന്നൂ അങ്ങനെയാണ് രാവണൻ രാമനെ കൊന്നത് ;-)

കാർഷിക മേഖലയുടെ 60% സബ്സിഡി കണക്കൊക്കെ എങ്ങനെ കിട്ടി? ഏത് എക്കോണമിക് റിസേർച്ചിന്റെ ഫലമാണ്? കാർഷിക ഉത്പാദനം കൂട്ടുവാൻ ഇതാണോ ഏക മാർഗ്ഗം? എന്നൊക്കെ ആയിരം ചോദ്യങ്ങൾ ചോദിക്കാം. വ്യക്തമായ ഒരു രൂപരേഖയില്ലാതെ നടത്തുന്ന ഇലക്ഷൻ ഗിമ്മിക്ക് ആയതുകൊണ്ടു അവഗണിക്കുകയാണ് നമുക്ക് സമയലാഭം. ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്യുവാൻ കാരണമെന്നു കാണിക്കുന്ന മറ്റൊരു ആശയം വളരെ പ്രാധാന്യമുള്ളതാണ്. ജലം, ഭൂമി, എന്നിങ്ങനെ റിസോഴ്സുകളുടെ മൊത്തം ചുമതലയും നിയന്ത്രണവും ആത്യന്തികമായി സർക്കാറിനായിരിക്കണം എന്നുള്ളത് നല്ല കാര്യമാണ്. എന്നാൽ ഈ ആശയം മുന്നോട്ടുവയ്ക്കുന്നവർ തന്നെ ഈ റിസോഴ്സ് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയല്ലേ മൂന്നാറിലും സിംഗൂരിലും കണ്ടത്. ഇബ്രു ഒരു അനുഭവം ഡാലിയുടെ ബ്ലോഗിൽ കമന്റായിട്ടിട്ടുണ്ട് അതും വായിക്കുക. പ്രാഥമിക ആവശ്യങ്ങൾ എന്ന നിലയ്ക്ക് വിദ്യഭ്യാസം, ആരോഗ്യം, ഗതാഗതം, പ്രകൃതിവിഭവങ്ങൾ എന്നിവയിൽ സർക്കാറിനു മേൽനോട്ടവും ഉടമസ്ഥതയും വേണം പക്ഷെ അതു വോട്ട് നേടാനുള്ള ഒരു മാർഗമാക്കുമ്പോൾ ഇടതുപക്ഷത്തിന്റെ അനാസ്ഥകൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പ്രാർഥിക്കുവാൻ കാരണങ്ങൾ തേടുന്ന സൈക്കിൾ അഗർബത്തിയുടെ പരസ്യം പോലെയല്ല ദൗർഭാഗ്യവശാൽ നമ്മുടെ ജനാധിപത്യം. വോട്ടു ചെയ്യുവാൻ കാരണങ്ങൾ തേടേണ്ടതില്ല - ഒരു അധികാരമാറ്റം സുസ്ഥിരമായ മറ്റൊരു ഭരണം എന്നെല്ലാം ഏതു പൗരനും ഓരോ അഞ്ചുവർഷത്തിനു ശേഷവും ആലോചിച്ചുപോകുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ ആർക്ക്? എന്നതിനെ കുറിച്ചു ആലോചിക്കുമ്പോൾ വാക്കുകളിൽ മാത്രം ഉറഞ്ഞുപോയ ആശയങ്ങൾ ഉള്ളവരെ മുഴുനീളത്തിൽ അപഗ്രഥിക്കേണ്ടി വരും. നിലവിലെ ഭരണത്തിൽ നിന്നും മാറി എന്താണ് യഥാർത്ഥത്തിൽ അവർക്കു സാധിക്കാവുന്നത് എന്നു അന്വേഷിക്കേണ്ടതുമാണ്. പോസ്റ്റ് കാമ്പ്യേയിൻ കാണുന്ന കാര്യങ്ങളാണെങ്കിൽ അതിലെ ചുവപ്പിൽ രോമാഞ്ചം കൊണ്ടുനേടാവുന്നത് ബി.ജെ.പിയെ പോലെ ഒരു വർഗ്ഗീയ ശക്തിയ്ക്ക് ഒരു അവസരം കൂടെ നൽകുന്നതായിരിക്കും. കോൺഗ്രസ്സ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന കാര്യമൊക്കെ നെക്സ്റ്റ് റ്റു ഇമ്പോസിബിൾ ആണ്. ആ പേരിൽ ഇടത്തോട്ട് വോട്ട് നീങ്ങുമ്പോൾ താമരവിരിയാതിരുന്നാൽ മതി.

ഡിങ്ക്സ് മറ്റൊന്ന്, കോൺഗ്രസ്സ് ഭരിക്കുമ്പോൾ ജനങ്ങൾക്ക് ഒച്ചവയ്ക്കാനെങ്കിലും ഉള്ള അവകാശം ഉണ്ടെന്നാണ് ഉദ്ദേശിച്ചത് (ഗവേണൻസിൽ ഇടപെടുവാനും ശബ്ദമുയർത്താനും ഉള്ള അവകാശം ഉപയോഗിക്കുന്നയിടത്തോളം കാലം ഭീകരദുരന്തങ്ങളിലേയ്കും മണ്ടത്തരങ്ങളിലേയ്ക്കും കോൺഗ്രസ്സ് ഭരണം കൊണ്ടുചെന്നെത്തിക്കുകയില്ല). കേരളത്തിലും ബംഗാളിലും ഇടതിന് വളക്കൂറുള്ള മണ്ണ് ലഭിച്ചതിലെ ല.സാ.ഗു ഒന്നു തന്നെയല്ലേ? അതുപോട്ടെ വംഗഭൂമിയിൽ കൂടെ ഇടതിനെ കെട്ടിയില്ലെങ്കിൽ ഇനി ചൈന എടുക്കട്ടോ?

suraj::സൂരജ് said...

"പരാജിതന്‍ ചെയ്ത പടം പതിച്ച ബ്ലോഗുകളുടെ ലിസ്റ്റ് നോക്കിക്കേ..ബൂലോഗ ബുജി സംഘം മുഴുവനില്ലേ"

ഗുപ്തരേ,

പോസ്റ്ററ് പതിച്ച് രാഷ്ട്രീയം വ്യക്തമാക്കിയ ഈ "ബുജി സംഘ"ത്തില്‍ ഏറെപേര്‍ വേറെ ഒരു വിഷയത്തിലും അവരുടെ സമാന നിലപാട് വ്യക്തമാക്കിയിരുന്നു - ഇഞ്ചി-കേരള്‍സ് പ്രശ്നത്തില്‍. അന്നൊന്നും "ബുജിസംഘമെന്ന" പുച്ഛമൊലിച്ചു വന്നില്ലല്ലോ ആര്‍ക്കും. അന്ന് ആ പ്രശ്നത്തില്‍ വ്യത്യസ്ത നിലപാടെടുത്ത പല ബ്ലോഗിലും "ദാണ്ട കണ്ടോടാ" എന്ന മട്ടില്‍ 'ഐക്യദാര്‍ഡ്യക്കാരുടെ' ആ ലിസ്റ്റ് ഓടി നടന്ന് കോപ്പി പേസ്റ്റി ആഘോഷിക്കുകയും ചെയ്തു വിശ്വം നിറഞ്ഞുനില്‍ക്കുന്ന ചില ബൂലോഗ വാച്ചുമാന്മാര്.

@ രാജ് നീട്ടിയത്ത് മാഷ്, ഇഞ്ചിപ്പെണ്ണ്

ഇതിലും ഭേദം ഇബ്രുച്ചേട്ടനും അരവിന്ദ് ഭായിയുമൊക്കെ ചെയ്തപോലെ "എന്റെ വോട്ട് യുഡിഎഫിന്" എന്നെഴുതി (താല്‍ക്കാലികമോ സ്ഥിരമോ ആയ) സ്വന്തം രാഷ്ട്രീയം അങ്ങ് പ്രഖ്യാപിക്കുന്നതായിരുന്നു. അതിലൊരു അന്തസ്സുണ്ട്.

ഇതിപ്പൊ ബിജെപ്പിയെ തോല്പ്പിക്കണേ എന്നൊരു "തിരുത്ത്"കുത്ത് അപേക്ഷയില്‍ തുടങ്ങി, മദനി ജംഗ്ഷന്‍ വഴി, കാര്‍ട്ടൂണ്‍ ഗദ്ഗദഗുദ്ഗുദ കവലകറങ്ങി, ഇന്‍ഡിക്കസിന്റെ 'ബംഗാള്‍ സ്റ്റാറ്റിസ്റ്റിക്സ്' വളവ് തിരിഞ്ഞ് കഷ്ടപ്പെട്ട് ഈ നിഷ്പക്ഷതാ വണ്ടിയെ ഇങ്ങനെ ഉന്തിയുന്തി മലകേറ്റേണ്ട ഒരു കാര്യവുമില്ലാരുന്നു.
(അത് പറയാന്‍ ഇയാളാരുവ്വാ എന്ന് ചോദിച്ച് ചാടൊല്ലേ, ചുമ്മാ ഒരു അഭിപ്രായം ഉറക്കെപ്പറഞ്ഞുവെന്നേയുള്ളൂ)

ഓഫ് : ഡിങ്കന്‍ ഭായീ,

മറ്റേ ‘നേതി നേതീ’ടെ ഇന്‍ഫ്ലുവെന്‍സുകൊണ്ടാരിക്കും, അത് കൊള്ളില്ല, ഇതു കൊള്ളില്ല മറ്റേത് കൊള്ളില്ല മറിച്ചതു കൊള്ളില്ല എന്നൊക്കെ പറയാനും ആരെങ്കിലും രണ്ടും കല്‍പ്പിച്ച് ഏതെങ്കിലുമൊരു നിലപാടെടുത്താല്‍ മുണ്ടുപൊക്കി ‘സര്‍ക്കാസി’ക്കാനും മാത്രമേ ചിലര്‍ക്കറിയാവൂ. ‘ഏതാ അണ്ണാ പിന്നെ കൊള്ളാവുന്നത്?’ എന്നൊന്നു ചോദിച്ചാല്‍...റബ്ബറിന് എണ്ണയിട്ടിട്ട് അതിലു നെയ്യും ഡാള്‍ഡയും ചേര്‍ത്തുകുഴച്ച വാസലീന്‍ തേയ്ക്കുന്ന......ഹാവൂ!

രാജ് said...

സൂരജ് ഡോക്ടർ അതിനൊരു പ്രശ്നമുണ്ടല്ലോ. അങ്ങോട്ട് വെട്ടിത്തുറന്ന് പറഞ്ഞാൽ പിന്നെ പീഢനമായിപ്പോവും സാർ. മാഷ് എന്നു വിളിച്ചതിനെ പകരം ‘നായ’ എന്നു വിളിക്കും. തിരിച്ച് എനിക്ക് എന്തെങ്കിലും വിളിക്കേണ്ടി വരും. അതൊക്കെ മഹാ മോശമാവില്ലേ? ഡിങ്കന്റെ ഒന്ന് രണ്ട് ആന്റി കമ്യൂണിസ്റ്റ് പോസ്റ്റെടുത്ത് കാണിച്ചു തരണം എന്നുണ്ട്, ഇപ്പോഴത്തെ ഭായ് വിളി അധോവായുവിന്റെ ശബ്ദമാണെന്ന നാട്യമായിരിക്കും പിന്നീട്. അതുകൊണ്ടൊക്കെ ആണ് ഡോക്ടറേ നമ്മൾ ഇങ്ങനെയൊക്കെ ആയിപ്പോയത്. ഒന്ന് ‘സർക്കാസിച്ചാൽ’ പിന്നെ അസഭ്യം എഴുതുന്ന കൂലിപ്പട്ടാളത്തെ പേടിയുള്ളതുകൊണ്ടാണേ. ക്ഷമി.

Inji Pennu said...

അയ്യോ ഡോക്ടറ് ഇവിടെ രാഷ്ട്രീയ ചികത്സക്കിറങ്ങിയതാണോ?

യു.ഡി.എഫിനു വോട്ട് ചെയ്യണമെന്ന് പറയുന്നതില്‍ എന്താണ് പ്രശ്നം? അത് പറയാ‍ത്തതിന്റെ കാരണങ്ങള്‍ എനിക്ക് നല്ല വ്യക്തതയുണ്ട്. എനിക്കതില്‍ ഒരു രാഷ്ട്രീയമുണ്ട്. എനിക്ക് ഒരായിരം പോസ്റ്റിടാം യു.ഡി.എഫ് എന്നും പറഞ്ഞ്, അത് കണ്ട് ചിലപ്പോള്‍ വേറേം പോസ്റ്റുകള്‍ വരും. അത് ചെയ്യാത്തതിനു വ്യക്തമായ കാരണങ്ങളുണ്ട്. അല്ലാണ്ട് ഇടതുപക്ഷമെന്നാല്‍ സിപീം മാത്രമണെന്നൊക്കെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്താ ഏതാ എന്നൊക്കെ തോന്നും, അതിനു മരുന്നില്ല.

ഇടതുപക്ഷത്തിനെ എതിര്‍ത്താല്‍ അത് ഉടനെ ബി.ജെ.പി. അല്ലെങ്കില്‍ ഇനി ബി.ജെ.പിയെയും കൂടി എതിര്‍ത്താല്‍ കാണ്‍‌ഗ്ഗ്രസ്സ് എന്ന് വിചാരിച്ച് വെച്ചിരിക്കുന്നവര്‍ക്ക് കാണാവുന്ന ദൂരങ്ങള്‍ തിരഞ്ഞെടുപ്പുകളും പോളിംഗ് ബൂത്തുകളുമാണ്. അതിനു മുകളിലൊട്ടുള്ള രാഷ്ട്രീയത്തില്‍ അവര്‍ക്ക് കണ്ണുമില്ല, മനസ്സുമില്ല. അതാണ് പ്രശ്നം.

Dinkan-ഡിങ്കന്‍ said...

രാജ്,

ഡിങ്കന്റെ ആന്റി കമ്യൂണിസ്റ്റ് പോസ്റ്റുകൾ തപ്പാൻ അതികം ബുദ്ധിമുട്ടില്ല. പോസ്റ്റ് കലവറക്കൂട്ടത്തിൽ 5ൽ ഒന്നെങ്കിലും അത്തരത്തിലുള്ളതുമായിരിക്കും. സിപി.എമ്മിനെ പലയിടതും ഞാൻ വിമർശിച്ചിട്ടുണ്ട്. ആന്റി പിണറായി പോസ്റ്റുകളും ഇട്ടിട്ടുണ്ട്(ച്ചാൽ അച്ചുതാനന്തന്റെ ‘ഒറ്റമൂലി രാഷ്ട്രീയ സിദ്ധാന്തത്തോട്’ അന്ധമായ കൂറ് പ്രഖ്യാപിച്ചിട്ടുമില്ല). കാരണം എന്റേത് അന്ധമായ സിപി.എം രാഷ്ട്രീയമല്ല എന്നതു തന്നെ. വിമർശന കാ‍ര്യത്തിൽ നടൻ/സംവിധായകൻ ശ്രീനിവാസൻ പറഞ്ഞ ഒരു ഡയലോഗുണ്ട് “കൂടുതലായി ഇടതുപക്ഷത്തെ വിമർശിക്കുന്നു എന്നൊരു ആരോപണമുണ്ട്.ശരിയാണ് ഒരിക്കലും നന്നാകില്ലെന്ന് ഉറപ്പുള്ള മറ്റുള്ളവരെ വിമർശിക്കുന്നതിനേക്കാൾ നല്ലത് അൽ‌പ്പമെങ്കിലും പ്രതീക്ഷയുള്ളതിനെ വിമർശിക്കുന്നതല്ലേ?”

കേരളത്തിൽ സിപി.എം മാലാഖയാണെന്നൊന്നും എനിക്ക് അഭിപ്രായമില്ല. സിപീഎം കാണിക്കുന്ന ചെറ്റത്തരങ്ങൾക്ക് കുഴലൂത്ത് നടത്തുന്ന സ്വഭാവവുമില്ല. പക്ഷേ “കാങ്ക്രസ്“ എന്താണെനും വ്യക്തമായി അറിയാം. പിന്നെ ഇതുവരെയുള്ള കാങ്ക്രസ് ഭരണത്തെമാറ്റി കഴിഞ്ഞ 5 വർഷഭരണമാണ് എടുത്തു പറയുന്നതെങ്കിൽ അതിലെ ഇടത് സ്വാധീനം ചെറുതല്ലെന്നത് മറക്കരുത്.

*പരാജിതൻ ഡിസൈൻ ചെയ്ത പോസ്റ്റർ ഇട്ടത് ആരും നിർബന്ധിച്ചതുകൊണ്ടല്ല. (സത്യം പറഞ്ഞാൽ തുളസീടെ ബ്ലോഗീന്നാണ് ലത് കിട്ടുന്നത് തന്നെ) . വ്യക്തമായ രാഷ്ട്രീയം രേഖപ്പെടുത്തേണ്ട ചിലനേരങ്ങളും ഇടങ്ങളുമുണ്ട്. എല്ലായിടത്തും ഈ “നിഷ്പക്ഷത/കൺഫ്യൂസ്ഡ് അവസ്ഥ/സ്റ്റാറ്റിറ്റിക്കൽ ഗിമ്മിക്സിന്റെ ഒളിമറകൾ” എന്നിവവെച്ച് രക്ഷപ്പെടാനാകില്ല. അതുകൊണ്ട് തന്നെയാണ് ഇബ്രുവും,അരവിന്ദനും “തങ്ങൾ കോൺഗ്രസുകാരാണ്” എന്ന് തുറന്ന് പറയുന്നതിലെ മാന്യത “ഞങ്ങൾ ബിജെപ്പിക്കാരല്ല, എന്നാൽ ഇടതുമല്ല... ഛേ അയ്യേ..” എന്ന് പറയുന്ന തിരിഞ്ഞുകളിയിൽ നഷ്ടമാകുന്നത്.

** ഇബ്രു അനുഭവം പറഞ്ഞ ബ്ലോഗിൽ തന്നെ ഡാലി എന്തുകൊണ്ടാണ് താൻ ഇടതുപക്ഷത്തെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

*** ചിലപ്പോഴെങ്കിലും മാധവനെ വിട്ട് മുകുന്ദനാകണമെന്ന് തോന്നിപ്പോകും :)

ഓഫ്.ടോ
ഇടത് ആയശം = സിപി.എം
ആണോ അല്ലയോ എന്നുള്ളത് വേറെ കലുങ്കിലിരുന്ന് ചർച്ചചെയ്യേണ്ട വിഷയമാണ്.

Dinkan-ഡിങ്കന്‍ said...

ഇടതുപക്ഷത്തിനെ എതിര്‍ത്താല്‍ അത് ഉടനെ ബി.ജെ.പി. അല്ലെങ്കില്‍ ഇനി ബി.ജെ.പിയെയും കൂടി എതിര്‍ത്താല്‍ കാണ്‍‌ഗ്ഗ്രസ്സ് എന്ന് വിചാരിച്ച് വെച്ചിരിക്കുന്നവര്‍ക്ക് കാണാവുന്ന ദൂരങ്ങള്‍ തിരഞ്ഞെടുപ്പുകളും പോളിംഗ് ബൂത്തുകളുമാണ്.എന്നാൽ പിന്നെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് പോ.ബൂത്തുകൾക്ക് തീയിടാം ന്താ? ഒരു ജാനാധിപത്യരാഷ്ട്രത്തിൽ ഇലക്ഷനുള്ള സ്ഥാനം മറന്നുകൊണ്ട് പറയുന്ന “ദാർശനിക രാഷ്ട്രീയം” മനസിലാകുന്നില്ല. (പൊളിറ്റീഷ്യൻ, സ്റ്റേറ്റ്സ്മെൻ എന്നീ ഡെഫനിഷനുകളുടെ ഡെഫനിഷൻ തൽക്കാലം ആവശ്യമില്ല)

ഇടത്തല്ല,വലത്തല്ല,വിടർന്ന താമരയുമല്ലെങ്കിൽ പിന്നെ എന്താണ് “തിരഞ്ഞെടുപ്പ് രാഷ്ട്രീയം“ എന്നു കണ്ടു പിടിക്കുന്നതിനേക്കാൾ നല്ലത് കടങ്കഥ കളിക്കുന്നതാണ്. (എനിക്ക് രണ്ട് പാട്ടറിയാം ഒന്ന് ഞാൻ മറന്നു പോയി, മറ്റേത് എന്നെ കൊന്നാലും പാടില്ല. ആ ഇനി പറ ഏതാണ് എനിക്കറിയാവുന്ന പാട്ട്?)

യുഡീഫിനെ സപ്പോർട്ട് ചെയ്ത് പോസ്റ്റ് ഇടാതിരിക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടതാണ്. അല്ലാതെ ഇങ്ങനെ മൂന്നുവള്ളത്തിൽ കാലിടുന്നത് മറ്റുള്ളവരെക്കൂടി കൺഫ്യൂസ്ഡ് ആക്കാനേ ഉപകരിക്കൂ.

രാജ് തന്നെ മുകളിൽ പറഞ്ഞിട്ടുള്ളതുപോലെ ഞാൻ ഇടതുപക്ഷത്തെ വിമർശിച്ചിട്ടുണ്ട്.(ദ്വേഷ്യം വന്ന് “ഇന്ത്യൻ ജനാധിപത്യം.. മൈ ഫൂട്ട്” എന്ന് എവിടെയോ കമെന്റിയിട്ടുമുണ്ട്) പക്ഷേ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഈ നിലപാട് എന്നതിന് സ്വയം ന്യായീകരണം നൽകുന്ന വിശകലനം/കുറിപ്പ് സ്വന്തം ബ്ലോഗിൽ പതിച്ചിട്ടുണ്ട്.

Inji Pennu said...

വ്യക്തമായ രാഷ്ട്രീയം രേഖപ്പെടുത്തേണ്ട ചിലനേരങ്ങളും ഇടങ്ങളുമുണ്ട്. - തീര്‍ച്ചയായും ഉണ്ട്. അത് പോളിംഗ് ബൂത്തിലെ വോട്ടിലാണ് വീഴേണ്ടത്. അല്ലാതെ നിങ്ങള്‍ പോളിംഗ് ബൂത്തില്‍ എന്തു ചെയ്യുന്നു എന്നത് വീടിന്റെ മുന്നില്‍ പരസ്യം വെച്ചാലേ ശരിയാവൂ എന്നത് ഒരു വാ‍ദം പോലുമല്ല. ഒരു കൂട്ടര്‍ എല്‍.ഡി.എഫിനു കുത്തൂ എന്നോ അല്ലങ്കില്‍ ബി.ജെ.പിക്കോ കോണ്‍‌ഗ്രസ്സിനോ കുത്തൂ‍ൂ എന്ന് പോസ്റ്റിടുന്നത് അവരവരുടെ അപ്പോഴത്തെ രാഷ്ട്രീയ അനുഭാവമാണ്. അതും ഏതെങ്കിലും പാര്‍ട്ടിയോടുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളും രണ്ടും രണ്ടാണ്. കോണ്‍ഗ്ഗ്രസ്സിന്റെ രണ്ട് വെടക്ക് സ്ഥാനര്‍ത്ഥികളായ ജോസ് കെ മാണി, തോമസ് ഐസക്കും എന്ന് പറഞ്ഞ് ചിരിച്ചത് തൊമ്മന്റെ പോസ്റ്റിലാണ്. അതുകൊണ്ട് ഞാന്‍ സി.പി.എംനു വോട്ട് കുത്തൂ എന്ന് പോസ്റ്റ് ഇടണം എന്ന് തൊമ്മന്‍ പറഞ്ഞാല്‍ അതില്പരം തമാശ വേറെ ഒന്നുമില്ല.

ഇടതിനെ കളിയാക്കി ഇത്രയും പോസ്റ്റുകള്‍ എഴുതിയ എനിക്ക് ഒന്ന് യു.ഡി.എഫിനു വോട്ട് കുത്തൂ എന്ന് പറഞ്ഞ് പോസ്റ്റിടുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടാവും എന്ന് കരുതുന്നത് നല്ല തമാശ തന്നെ. അത് മാന്യതയല്ല അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞ് അവിടെക്കൊണ്ട് എത്തിക്കാനാവുമെന്നൊക്കെ കരുതുന്നെങ്കില്‍ വെരി സോറി.

രാജ് said...

സാഡ്‌ലി, ബ്ലോഗെഴുതുന്നത് മാന്യത കിട്ടുവാൻ വേണ്ടിയല്ല സുഹൃത്തേ. ഇടതും അല്ല ബി.ജി.പിയും അല്ലെങ്കിൽ മറ്റാർക്കുവേണ്ടിയാണ് ഈ പ്രചരണം എന്നു ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ഉത്തരം നൽകേണ്ടതുണ്ടോ? ഞാൻ എഴുതിയവയിൽ വായിച്ചു വിശ്വാസം വന്നെങ്കിൽ അതിൻ പ്രകാരം ചെയ്യുക. ഇല്ലെങ്കിൽ മറിച്ച് എഴുതുക, പ്രവർത്തിക്കുക. ഇനി എന്റെ പക്ഷം വ്യക്തമാക്കാതെ ഈ എഴുതിയതിൽ തീരുമാനമൊന്നും ഇല്ലെന്നാണെങ്കിലും വിരോധമില്ല. രണ്ടു മനുഷ്യർ തമ്മിൽ തമ്മിൽ പ്രകൃത്യാലുള്ള സംശയമാണത്. അതുപോട്ടെ, മാന്യത എന്ന തല്ലിപ്പൊളി പ്രയോഗമൊക്കെ ഉത്തരാധുനികതയുടെ കാലത്തും വേണോ ഡിങ്കൻ?

ഓഫ്: കോൺഗ്രസ്സിനു വേണ്ടിയിട്ടാണ് ചുള്ളാന്ന് പറയാൻ മടിയുണ്ടായിട്ടല്ല. അതു ഡിങ്കനെയോ മറ്റു വായനക്കാരെയോ സംബന്ധിച്ചു അനാവശ്യമായ ഒരു വെളിപ്പെടുത്തലാണ് എന്ന തോന്നലിലാണ് അപ്രകാരം പറയാതെ ഇരിക്കുന്നതും. അത് എന്റെ വാദങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്നുള്ളതുകൊണ്ടു തന്നെ ഡിങ്കനേക്കാൾ അക്കാര്യത്തിൽ വ്യഥ വേണ്ടത് എനിക്കല്ലേ? സാന്ദർഭികവശാൽ അതു തോന്നുന്നില്ല.

suraj::സൂരജ് said...

സൂരജ് ഡോക്ടർ അതിനൊരു പ്രശ്നമുണ്ടല്ലോ. അങ്ങോട്ട് വെട്ടിത്തുറന്ന് പറഞ്ഞാൽ പിന്നെ പീഢനമായിപ്പോവും സാർ...ഒന്ന് ‘സർക്കാസിച്ചാൽ’ പിന്നെ അസഭ്യം എഴുതുന്ന കൂലിപ്പട്ടാളത്തെ പേടിയുള്ളതുകൊണ്ടാണേ. ക്ഷമി.ഓ അപ്പോ പ്യാടിച്ചിട്ടാണ്. കേരള്‍സ് ഡോട്ട് കോമുകാരക്കെതിരേ കരിവാരം വെളുവാരവുമൊക്കെ കൊണ്ടാടി പോരാടിയ ധീരവീരന്മാര്‍ക്ക് ‘വോട്ട് ഫോര്‍ യു.ഡി.എഫ്’ എന്ന് തുറന്നെഴുതാനും മാത്രം പ്യാടിയൊക്കെ കാണുംന്ന് നമ്മ വിശാരിച്ചില്ല. ഷമിച്ച് ഷമിച്ച്!


...യു.ഡി.എഫിനു വോട്ട് ചെയ്യണമെന്ന് പറയുന്നതില്‍ എന്താണ് പ്രശ്നം? അത് പറയാ‍ത്തതിന്റെ കാരണങ്ങള്‍ എനിക്ക് നല്ല വ്യക്തതയുണ്ട്. എനിക്കതില്‍ ഒരു രാഷ്ട്രീയമുണ്ട്. എനിക്ക് ഒരായിരം പോസ്റ്റിടാം യു.ഡി.എഫ് എന്നും പറഞ്ഞ്, അത് കണ്ട് ചിലപ്പോള്‍ വേറേം പോസ്റ്റുകള്‍ വരും.പ്രശ്നമുണ്ടെന്ന് ഞാമ്പറഞ്ഞില്ലല്ലോ ഇഞ്ചി മാഡം. ഉവ്വോ ? അങ്ങനെ പ്രഖ്യാപിക്കുന്നത് തന്നെയാണ് അന്തസ്സ് എന്നേ അഫിപ്രായിച്ചൊള്ളൂ. അങ്ങനെ അഫിപ്രായിച്ച ചെലരുടെ തിണ്ണയിലൊക്കെ ഓടി നടന്ന് ഇഞ്ചിമാഡം ഗദ്ഗദിക്കണ കണ്ടു ഇപ്പോ. അതുമാത്രം മതി, “ആയിരം” പോസ്റ്റൊന്നും വേണ്ട, നിലപാടെന്തരെന്നറിയാന്‍.

രാജ് said...

കേരൾസ്.കോം പ്രശ്നവും അതുമായി മറ്റേത് ബ്ലോഗെഴുത്തുകാരനും എപ്പോൾ വേണമെങ്കിലും അഭിമുഖീകരിക്കാവുന്ന പ്രശ്നങ്ങളെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നയങ്ങൾക്കും വാദങ്ങൾക്കും എതിരെ രാഷ്ട്രീയപരമായി എഴുതിയ പോസ്റ്റിൽ വിളമ്പുവാൻ മാത്രമുള്ള എത്തിക്സേ ഡോക്ടർ സൂരജിനു രാഷ്ട്രീയത്തിലും ബ്ലോഗ് എന്ന മാധ്യമത്തിലും ഉള്ളൂ എന്ന് നന്നായിട്ടറിയാം. അനാവശ്യമായ വ്യക്തിതലങ്ങളിലേയ്ക്കു നീക്കുന്ന തരം മൂന്നാംകിട സംസാരം മാത്രമേ ഡോക്ടർ സൂരജിന്റെ കീബോർഡിൽ നിന്നും പുറത്തു വരാറുള്ളൂ. പുതുമയില്ലാത്തതുകാരണം അതിനു പകരം പറഞ്ഞു സമയം മിനക്കെടുത്തുന്നില്ല. Basically you are a Moron. Treat yourself Doctor.

Inji Pennu said...

സൂരജ് ഡോക്ടിറേ, ആരുടെ തിണ്ണയില്‍ ഞാന്‍ എന്തൊക്കെ അഫിപ്രായിക്കണമെന്നും എന്റെ നിലപാടുകള്‍ എന്താണെന്നും താങ്കളോട് കുറിപ്പടി ചോദിക്കേണ്ടി വരുമ്പോള്‍ വന്നേക്കാവേ. അതുവരെ താങ്കളുടെ മാന്യതാ ലിസ്റ്റ് കയറിപ്പറ്റണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല.

താങ്കളെന്നെ ബി.ജെ.പിയെന്നോ ആര്‍.എസ്സ്.എസ്സ് എന്നോ ഒക്കെ കരുതാം. അതെല്ലാം മുന്നേക്കൂട്ടി മനസ്സിലാക്കാനുള്ള കഴിവൊക്കെ താങ്കള്‍ സമ്പാദിച്ച് വെച്ചിട്ടുണ്ടാവും. ഇത്രയ്ക്കും എല്ലാം താങ്കള്‍ക്ക് അറിയാമെങ്കില്‍ ഞാന്‍ ഇനി പ്രത്യേകമായി പോസ്റ്റിടണ്ടല്ലോ? അപ്പോ നിങ്ങ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടിയാ അത് ഞാനും കാട്ടണമെന്ന് ഒരു അടവ് നയം! മനസ്സിലിരിക്കത്തേയുള്ളൂ അത് മിസ്റ്റര്‍!

റോബി said...

ബംഗാളിലെ ഫോണില്ലാത്ത വീടുകളുടെയും കരണ്ടില്ലാത്ത വീടുകളുടെയും എണ്ണം രാജെടുത്തല്ലോ. ഇതാ വേറെ ചില കണക്കുകൾ.

UNDP-യുടെ ബംഗാൾ ഹ്യൂമൻ ഡെവലപ്പ്മെന്റ് റിപ്പോർട്ടിന്റെ Executive summary-യിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്യുന്നത്.

കുറ്റകൃത്യങ്ങൾ:In terms of rank, West Bengal had the fourth lowest crime rate among all 32 of the states and Union territories in the country.


state domestic product in 2000-01 was about Rs. 17,860 crores in current prices and the per capita SDP was about Rs. 16,072. This is higher than the national average.

ജനനനിയന്ത്രണംThe decline in the birth rate from 30.2 per thousand to 25.4) has been nearly double that of the all-India average over the period 1990-2001.


Life expectancy in West Bengal (at 69 years for males and 65 years for females) is well above the national average (65 years for males and 64 years for females).

ശിശുമരണനിരക്ക്West Bengal ranks third in India with respect to infant mortality rates. The gap between West Bengal and India is especially high for female IMR, indicating that West Bengal has a better record of ensuring the lives of girl infants than India as a whole. Even in terms of reduction over time, between the 1982-1992 period and the 1992-2002 period West Bengal appears to have done much better than India as a whole.

പോഷകാഹാര ലഭ്യതMalnutrition children is lower than the national average, and severe malnutrition is also low, suggesting that distribution is better than in most other states.

സാക്ഷരതThe literacy rate in West Bengal has always been higher than the all-India average, and West Bengal ranks sixth among the major states in this regard.

പ്രാഥമിക വിദ്യഭ്യാസം മുടക്കിയ കുട്ടികൾSchool attendance rates for boys were generally slightly lower than the all-India average in both urban and rural areas. However, attendance rates for girls aged 6-10 years in rural West Bengal were generally better than the all-India average. Available dropout rates may be overestimates, mainly because enrolment itself is over estimated at the primary stage and therefore subsequent data for later classes do not capture similar numbers.

അങ്ങനെ കണക്കുകൾ നോക്കിയാൽ ഓരോ മേഖലയിലും ഏറ്റക്കുറച്ചിലുകൾ കാണാം. (സ്വകാര്യഗവേഷണ സ്ഥാപനങ്ങളുടേതാവുമ്പോൾ പ്രത്യേകിച്ചും.)

ഒരു രാഷ്ട്രീയ പാർട്ടിയുടെ നയങ്ങൾക്കും വാദങ്ങൾക്കും എതിരെ രാഷ്ട്രീയപരമായി എഴുതിയ പോസ്റ്റിൽ...ഈ സെലക്ടീവ് അം‌നേഷ്യ എന്നു പറയുന്നതു പോലെ സെലക്ടീവ് ബ്ലൈൻഡ്‌നെസും ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണോ രാജെ?

പിന്നെ ഇത് പണ്ട് പറഞ്ഞ ആ സാധനമായിരിക്കും അല്ലേ....ചായക്കട രാഷ്ട്രീയം

ശ്രീഹരി::Sreehari said...

ഈ കമന്റില്‍ രാജ് പറയുന്നു കേരളത്തിലെ വികസനത്തിന് ഇറ്റതുപക്ഷത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാന്‍ പറ്റില്ല എന്ന്. എങ്കില്‍ പിന്നെ എന്തിനാണ് കേരളരാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ബാംഗാളിലെ കണക്കുകള്‍ കാണിക്കുന്നത്? (ഇപ്പറഞ്ഞതിന് ബംഗാളിലെ ഭരണം മോശമാണ് എന്ന് എനിക്കഭിപ്രായമുണ്ട് എന്നല്ലാ..)

കേരളത്തിന്റെ വികസനത്തില്‍ യൂഡിഎഫിന്റെ പങ്കാളിത്തം എത്രയാണെന്ന് ഒന്നു വിശദമാക്കിയാല്‍ കൊള്ളാം.... ( ഇത് ചോദിച്ചാല്‍ ചോദിച്ചവര്‍ക്ക് കേരളരാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞുകളയും എന്നറിയാം...)

കേരളത്തില്‍ ഇടത് പക്ഷത്തിന് വോട്ട് ചെയ്യരുത് ചെയ്യരുത് എന്ന് പറയുന്നവര്‍ എന്തിന് UDF നോ BJP ക്കോ എന്തിന് വോട്ട് ചെയ്യേണം എന്നു കൂടി വ്യക്തമാക്കണം. അതിനുള്ള ബാധ്യതയും ഉത്തരവാദിത്വവും ഉണ്ട്.

"ഞങ്ങള്‍" അല്ലെങ്കില്‍ "ഇവര്‍" ഇന്നതൊക്കെ ചെയ്ത്, ഇന്നതൊക്കെയാണ് നയം എന്നു പറഞ്ഞ് വോട്ടു വാങ്ങുതില്‍ അന്തസ്സുണ്ട്... നിഷ്പക്ഷത നടിച്ച് എതിരാളിയെ കുറ്റം മാത്രം പറഞ്ഞ് വോട്ട് ചോദിക്കുന്നവരോടും മറ്റും സഹതാപം തോന്നുന്നു...

യൂ.ഡി.എഫിനോ ബീജേപിക്കോ എന്തിന് വോട്ട് ചെയ്യേണം എന്ന ചോദ്യത്തിന് സോ കോള്‍ഡ് നിഷ്പക്ഷര്‍ മറുപടി തരാറില്ല.. അത് കൊണ്ട് ഇവിടേയും പ്രതീക്ഷിക്കുന്നില്ല.....

Anonymous said...

WEST BENGAL: AT A GLANCE

· Geographical area: 88,752 sq km
· Population (as per Census 2001): 8,02,21,171
· Male population: 4,14,87,694
· Female population: 3,87,33,477
· Rural population: 5, 77, 34,690(71.97%)
· Urban population: 2, 24, 86,481 (28.03%)
· Rate of population increase: 17.84% (All India 21.34%)
· Population density (per sq km): 904 (All India 324)
· Rural population density (per sq km): 676
· Urban population density (per sq km): 6,798
· Number of women per l,000 men: 934
· Number of women per l,000 men (rural areas):950
· Number of women per 1,000 men (urban areas): 893
· Birth rate (per 1,000): 18.8 (All India 23.8)
· Mortality rate (per 1,000): 6.4 (All India 7.6)
· Infant mortality rate (per 1,000): 38 (All India 58)
· Literacy rate: 69.22% (All India 65.38%)
· Literacy rate among men: 77.58% (All India 75.85%)
· Literacy rate among women: 60.22% (All India 54.16%)
· Literacy rate in rural areas: 64.06%
· Literacy rate in Urban areas: 81.63%
· Agricultural land: 62%
· Forest cover: 15.52%
· Length of railways: 3,867 km
· National highway: 1,651 km
· State highway: 3,418 km
· Airports: Kolkata and Bagdogra

Anonymous said...

In the post-reform decade between 1993 to 2003 the average growth of net state domestic product was 7.10 per cent – the highest amongst the sixteen big states in India. This is well ahead of the media favourities like Maharashtra (4.74 per cent), Gujarat (5.87 per cent), Karnataka (6.27 per cent) Andhra Pradesh (5.27 per cent) and Tamilnadu (5.24 per cent). This is from a study done by the Centre for Policy Alternatives quoting statistics from the Central Statistical Organisation, the Economic Survey and RBI bulletins. Studies by the World Bank (2000); Montek Singh Ahluwalia (2000) corroborate such findings.

In terms of per capita income, West Bengal has registered an average growth of 5.51 per cent as opposed to the national average of 4.01 per cent. This has happened despite the fact that the annual population growth was 1.64, much higher than the high flying states like Tamilnadu (1.06). The study notes “without doubt, the seemingly uncontrollable and unabated migration, particularly from Bangladesh but also from Nepal and neighbouring states like Bihar and Orissa, has contributed to this relatively high growth of population. Whatever are the reasons for this we can only surmise that the rise in per capita income could have been higher if there had been no population influx into Bengal.”


The more significant aspect of West Bengal’s performance is the fact that this was a growth led by agriculture in complete contrast to the national experience. Land reforms are often seen purely from the humanitarian aspect of providing a source of livelihood for those who otherwise have none. This is definitely an important aspect. But a proper rational land distribution also contributes to a growth in productivity (both land and labour) and enhances the purchasing power in the hands of a vast majority of the people who otherwise are excluded from the market. All these three aspects are visible in Bengal today.

Nearly 13 lakh acres of agricultural land was acquired by the Left Front government and distributed to the landless poor. Nearly 25 lakh of people have benefited as a result. Even if one were to assume the value of one acre of land to be a conservative Rs 1 lakh, then this land distribution amounts to Rs 1,30,000 crores of worth of resource transfer from the rich to the poor. Such a massive redistribution of wealth has contributed to making West Bengal the fastest growing rural economy today.

In addition, nearly 20 lakh sharecroppers have been recorded; meaning that the landlord cannot now evict them. They have also been conferred hereditary rights to cultivation. Combined, these two measures have radically transformed the lives of nearly 50 lakh individuals or nearly 2.5 crores of people if we include their families.

Such a massive redistribution of wealth in favour of people is – not surprisingly – resisted by the reactionary vested interests who continue to seek its reversal. Every election an effort is made by all these reactionary forces to try and defeat the Left Front hoping that this would permit them to regain their past glory.

What is often passed off as murderous clashes of political rivalry in Bengal masks this reality. Land reforms in rural Bengal has given a new economic status and the consequent new social and political consciousness to the rural poor that was denied through centuries. Today they seek to defend these rights against attacks by the vested interests.

This is the reality. People support and defend the Left Front in order to defend their hard won rights. It is this simple truth that explains why, unlike anywhere else in the country, the Left Front continues to negate the “anti-incumbency factor”.

West Bengal is the third most intensely agricultural state in India with 76.61 per cent of its land under cultivation. However, only 28.1 of this is irrigated, unlike say Punjab which has 89.72 per cent land under irrigation. Despite this, Bengal today has the third highest average yield in India and its volume of foodgrains production is also third after Punjab and Uttar Pradesh. Today it is the country’s largest producer of rice. In the early eighties the per capita net agricultural product in West Bengal was 18 per cent lower than the national average. Today it stands over 10 per cent higher than the national average.

One may well ask if all this is true, then why all the trouble in Nandigram where it is alleged that the peasants are protesting their land is being acquired for industrial development. The issue in Nandigram, today, has nothing to do with the acquisition of agricultural land from the peasantry. In the initial weeks of 2007, there was a genuine apprehension and concern amongst the people that the government was considering acquiring land for a chemical hub. However, when the people’s reactions were noted by the CPI(M) and the government, in early February, it was publicly declared that no land will be acquired in Bengal against the wishes of the peasantry. Thus, the issue of land acquisition should have simply ceased to exist as a bone of contention. That the agitation is continuing with violence and free flow of arms is a reflection of the contemporary politics in Bengal.

The opponents of the CPI(M) had adopted a technique mastered over a decade or so of entering a cluster of villages with arms, terrifying local population in order to establish their clout and, on that basis, hope to improve their electoral prospects through terror. Much has been written about this in these columns, hence, it would suffice to note that this is a political challenge being mounted against the Left Front government and it shall be met politically like it was done earlier in Panskura, Garbeta etc.

Be that as it may, the situation in Bengal has reached a stage where a further improvement of people’s living conditions can be possible only if on the basis of the agriculture-led economic growth a trajectory of industrialisation takes place rapidly. This is so because as a result of land reforms and the subsequent fragmentation of land, a situation has arisen where more than ten families are dependent together on one single acre of land. This was noted when the number of people who collected their voluntary compensation was a whopping 12,000 for less than 1000 acres of land in Singur i.e. 12,000 owners for 1000 acres!

Clearly, the existing reality was such that many were eking out their livelihood not from land alone but by doing additional sundry work. Unless employment can be generated in a massive way, further improvement in their livelihood is not possible. And, this is precisely what the CPI(M)-led Left Front is seeking in Bengal today – rapid industrialisation.

However, much of the political opposition to the CPI(M)-led Left Front has often charged that under the Left Front government, no industrialisation is possible. The oft-repeated charge that under the Left Front, there was, in fact, deindustrialisation continues to be hurled even today while the same forces prevent the new initiatives for industrialisation that are being undertaken. Those who hurl such charges deliberately conceal the full story.

Being the most industrialised state at the time of independence, there was a conscious decision by the government of India that in order to have a more balanced economic development in the country as a whole, it was necessary to prevent further growth of industries in West Bengal. The licence-permit system ensured that this happened. Further, in order to make investment in West Bengal less lucrative, a policy called ‘Freight Equalisation’ was implemented which made production of similar goods in West Bengal more expensive than in other parts of the country. Both these measures deterred the further industrialisation of West Bengal for full four decades after independence. While the first prevented the entry of new industries, the second encouraged the flight of existing industries to outside West Bengal. To attribute this flight of capital merely to "trade unionism" would be too facile. This situation, however, is fast changing with the dismantling of earlier policies. The significant factor heralding such a change is the growing purchasing power of the people. Calcutta was once considered as the jewel of the British crown. Kolkata is destined today to emerge as the jewel of modern India.

The future of Bengal and improvement of the living standards of the vast majority of the people lies in this trajectory of rapid industrialisation on the bedrock of the unprecedented advances made in agrarian Bengal. This is not a trajectory of industrialisation at the expense of agriculture and the peasantry. This is industrialisation based on the consolidation of the gains made in agriculture and safeguarding the rights of the people in rural Bengal.

It is this that the CPI(M)’s political opponents in Bengal oppose through methods of armed violence and terror. The reason for their opposition is simple. If the Left Front succeeds, then it shall once again negate the anti-incumbency factor sealing the fate of their electoral and political future.

The challenge before the Left Front government as it completes its three decades is to show the rest of the country that even under the present liberalisation onslaught, it is possible to safeguard people’s livelihood and improve it on the lines of the above strategy. Herein lies the alternative for the people of India and the partial redemption from the continuously growing onslaughts on their livelihood status under liberalisation. The advance of this alternative strengthens the struggle for the complete liberation of the Indian people through the establishment of the Socialist Republic of India.(Consolidate This Alternative by

SITARAM YECHURY)

Dinkan-ഡിങ്കന്‍ said...

ഇടതും അല്ല ബി.ജി.പിയും അല്ലെങ്കിൽ മറ്റാർക്കുവേണ്ടിയാണ് ഈ പ്രചരണം എന്നു ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ഉത്തരം നൽകേണ്ടതുണ്ടോ? ഞാൻ എഴുതിയവയിൽ വായിച്ചു വിശ്വാസം വന്നെങ്കിൽ അതിൻ പ്രകാരം ചെയ്യുക. ഇല്ലെങ്കിൽ മറിച്ച് എഴുതുക, പ്രവർത്തിക്കുക. ഇനി എന്റെ പക്ഷം വ്യക്തമാക്കാതെ ഈ എഴുതിയതിൽ തീരുമാനമൊന്നും ഇല്ലെന്നാണെങ്കിലും വിരോധമില്ല

കോൺഗ്രസ്സിനു വേണ്ടിയിട്ടാണ് ചുള്ളാന്ന് പറയാൻ മടിയുണ്ടായിട്ടല്ല. അതു ഡിങ്കനെയോ മറ്റു വായനക്കാരെയോ സംബന്ധിച്ചു അനാവശ്യമായ ഒരു വെളിപ്പെടുത്തലാണ് എന്ന തോന്നലിലാണ്

മാന്യത എന്ന തല്ലിപ്പൊളി പ്രയോഗമൊക്കെ ഉത്തരാധുനികതയുടെ കാലത്തും വേണോ ഡിങ്കൻ?

ഇടതിനെ കളിയാക്കി ഇത്രയും പോസ്റ്റുകള്‍ എഴുതിയ എനിക്ക് ഒന്ന് യു.ഡി.എഫിനു വോട്ട് കുത്തൂ എന്ന് പറഞ്ഞ് പോസ്റ്റിടുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടാവും എന്ന് കരുതുന്നത് നല്ല തമാശ തന്നെ. അത് മാന്യതയല്ല അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞ് അവിടെക്കൊണ്ട് എത്തിക്കാനാവുമെന്നൊക്കെ കരുതുന്നെങ്കില്‍ വെരി സോറി.
എന്നീ അഭിപ്രായങ്ങളോട് ഒരവസാന മറുപടി പറഞ്ഞുകൊണ്ട് തൽക്കാലം ഞാൻ നിർത്തുന്നു.

“വ്യം‌ഗ്യാഭാഷണം ഒരു കലയാണ്”. ചിലർ അതിൽ നിപുണരുമാണ്; സമ്മതിക്കുന്നു. പക്ഷെ പൊതുവിൽ പുലർത്തേണ്ട ചില നയരീതികളോട് യോജിക്കത്തക്കതല്ലെങ്കിൽ അത് അതിഭാഷണത്തേക്കാൾ അപകടകരവുമാണ്. ഇടതിനെയും, ബിജേപ്പിയേയും പരസ്യമായി വെല്ലുവിളിച്ച ശേഷം “കോൺഗ്രസിന് വേണ്ടി പോസ്റ്റിടില്ല, അതുമല്ല നയം” എന്ന് പറയുന്നത് , അതൊരു അതിനിഗൂഡരാഷ്ട്രീയസമയവായസമവാക്യമായി സ്വയം കരുതുന്നത് വ്യംഗ്യഭാഷണവുമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഷാജി കൈലാസ് സിനിമകളിൽ പച്ചത്തെറിവിളികളിയുടെ അവസങ്ങളിൽ ആദ്യാക്ഷരം പറഞ്ഞശേഷം വാക്കുകൾ(എഡിറ്റ് ചെയ്ത്) മുറിയ്ക്കുന്നതുപോലെയോ, അല്ലെങ്കിൽ ഒരു നീളൻ “ബീ‍ീ‍ീ‍ീ‍ീ‍ീപ്പ്” ശബ്ദം കുത്തിത്തിരുകുന്നതു പോലെയേ ആകൂ അത്. (പറഞ്ഞിരിക്കുന്നത് തെറിയാണെന്ന് ആർക്കും മനസിലാകും, എന്നാൽ സെൻസറിംഗ് നിയമപ്രകാരം തെറിവിളിച്ചിട്ടുമില്ല.) ഇത് തിരിച്ചറിയാൻ 56 മുതലിങ്ങോട്ടുള്ള കേ.ച പഠിക്കണമെന്നൊന്നുമില്ല. പിന്നെ “മാന്യത“യ്ക്ക് -ഉപയോഗാർത്ഥത്തിൽ - ഉത്തരാധുനീകകാലമോ, പ്രളയകാലമോ ആയാൽ പോലും ഒരു അവസ്ഥയും, അർത്ഥവും ഉണ്ട്.

*അപ്പോൾ എല്ലാം പറഞ്ഞപോലെ... ഇന്ന് കേരളം തിരഞ്ഞെടുപ്പിലേക്ക്... ഫലമറിയാൻ ഒരുമാസത്തോളമുള്ള കാത്തിരിപ്പിലേക്ക്.

Sebin Abraham Jacob said...

തൃണമൂല്‍ കോണ്‍ഗ്രസ് കാശുമുടക്കി നടത്തിച്ച സ്പോണ്‍സേര്‍ഡ് റിസര്‍ച്ചിലെ ഫലം അതേ പോലെ പകര്‍ത്തിയ കോണ്‍ഗ്രസ് പരസ്യത്തില്‍ നിന്നു് കൈപ്പത്തി മാറ്റി ഡേറ്റ മാത്രമെടുത്തു് പോസ്റ്റിട്ടിട്ടു്, ഇതാ ഇതാണു് ശരിയായ ബംഗാള്‍ എന്നു പറയാം. അതു് ജനാധിപത്യം.

പകരം ചില പഠനങ്ങളെ അങ്ങോട്ടു് സൂചിപ്പിച്ചാല്‍ അതെല്ലാം മാര്‍ക്സിസ്റ്റ് ലിങ്കുകളല്ലേ എന്നു വിമര്‍ശനം. ഈ ഇഞ്ചിയേക്കൊണ്ടു തോറ്റു.

അല്ല, ഈ കോണ്‍ഗ്രസുകാര്‍ പറയുന്നതെല്ലാം നേരും മാര്‍ക്സിസ്റ്റുകാര്‍ പറയുന്നതെല്ലാം കളവും എന്ന ഇക്വേഷന്‍ എവിടുന്നു കിട്ടി?

പണ്ടു് കേട്ടിട്ടുള്ള ഒരു പാട്ടുണ്ടു്

"ആ പരിപ്പീവെള്ളത്തില്‍ വേവൂല്ലാന്നേ..."

Subin said...

ആദ്യത്തെ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കണക്കുകളെക്കുറിച്ച് ചില കാര്യങ്ങള്‍:
1. Indicus.net-ലെ കണക്കുകള്‍ക്ക് അവലംബം എന്താണ് എന്നത് വ്യക്തമല്ല. സുതാര്യതയില്ലത്ത ഇത്തരം സ്രോതസ്സുകളില്‍ നിന്നുള്ള കണക്കുകള്‍ ഉപയോഗിക്കുന്നതിനുമുമ്പ് പലവട്ടം ആലോചിക്കേണ്ടതുണ്ട്.

2.ഗാര്‍ഹികവരുമാനം ആരും ഉപയോഗിക്കാത്ത ഒരു കണക്കാണ്. കാരണം, കുടുംബത്തിന്റെ അംഗസംഖ്യയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം എന്നതിനാല്‍ ഇത്തരമൊരു സൂചികയുടെ ഉപയോഗം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനാണ് ഉതകുക.
വരുമാനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പഠിക്കാന്‍ പൊതുവില്‍ ഉപയോഗിക്കപ്പെടുന്നത് പ്രതിശീര്‍ഷ വരുമാനമാണ് (per capita income). 2005-06 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് (ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ final estimates ലഭ്യമായ ഏറ്റവും അടുത്ത വര്‍ഷം) രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം 20858 രൂപയാണ്. ബംഗാളിന്റേത് 20396 രൂപയും (provisional estimates; final estimates ആയിട്ടില്ല). കഴിഞ്ഞ ഒരു ദശകത്തോളമെങ്കിലുമായി ഏറെക്കുറെ ഇന്ത്യന്‍ ശരാശരിയോടൊപ്പമാണ് ബംഗാളിന്റെ പ്ര.വ. എഴുപതുകളില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഇക്കാര്യത്തില്‍ ബംഗാളിന്റെ സ്ഥാനം സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് ബംഗാള്‍ - ഒരു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 903 പേര്‍. സാധാരണ ഗതിയില്‍ ജനനം കൊണ്ടുണ്ടാവുന്ന ജനസംഖ്യാവര്‍ദ്ധനവിനു പുറമേ, വിഭജനകാലം മുതലുള്ളതും ഇന്നും അവസാനിക്കാത്തതുമായ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് മൂലമുള്ള ജനസംഖ്യാവര്‍ദ്ധനവ് മറ്റു മിക്ക സംസ്ഥാനങ്ങള്‍ക്കും നേരിടേണ്ടതില്ലാത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പോരെങ്കില്‍ രാജ്യത്ത് ഏറ്റവും സാമ്പത്തിക വളര്‍ച്ച കുറഞ്ഞ സംസ്ഥാനങ്ങളാണ് ബംഗാളിന്റെ അയല്‍പക്കത്ത്‍. അയല്‍ പ്രദേശങ്ങളില്‍നിന്നും കാര്യമായ ഡിമാന്റ് പ്രതീക്ഷിക്കാനില്ലാത്ത സാഹചര്യത്തില്‍, ആഭ്യന്തരമായിത്തന്നെ ഡിമാന്റ് സൃഷ്ടിക്കാനും ഇന്ത്യന്‍ ശരാശരിയെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നു എന്നുള്ളതും ചെറിയ കാര്യമല്ല. മുകളില്‍ വിവരിച്ച ജനസംഖ്യാ പ്രശ്നങ്ങള്‍, പ്രതിശീര്‍ഷ വരുമാനം ശരാശരിക്കു മേലെ ഉയര്‍ത്തുന്നതിന് കനത്ത പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നുണ്ട്. എങ്കിലും 1999-2005 കാലഘട്ടത്തില്‍ പ്ര.വ.-യുടെ വളര്‍ച്ചാനിരക്ക് ഇന്ത്യന്‍ ശരാശരിയെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു, ബംഗാളില്‍.

3. കുറ്റകൃത്യങ്ങള്‍:
പോസ്റ്റില്‍ ഉദ്ധരിച്ചിരിക്കുന്ന കണക്കുകള്‍ crime rate അല്ല കാണിക്കുന്നത്. Violent crimes (as percentage of total crimes), Crimes against women (as percentage of total crimes). Crime rate-മായി ബന്ധപ്പെടുത്തുകയും മറ്റു കുറ്റകൃത്യങ്ങളുടെ സ്വഭാവം പരിശോധിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഇത്തരം കണക്കുകള്‍ക്കു പ്രസക്തിയില്ല. (As percentage of total crimes എന്നുള്ളത് പോസ്റ്റ് ലേഖകന്‍ സൌകര്യപൂര്‍വം വിഴുങ്ങിയിരിക്കുന്നു.)
ഈ വിഷയത്തില്‍ UNDP-യുടെ West Bengal Human Development Report പറയുന്നത് ഇങ്ങനെ:
“The rate of violent crimes in West Bengal was 13.4 per lakh population in 2000, compared to the national average of 23.8 and the rate of 48.7 in the worst state, Rajasthan. Among all major cities in India, Kolkata contributed only 3.4 per cent of total crimes under IPC in 2000, which is well below its share of population of these cities.

In terms of recorded crimes against women, West Bengal had a crime rate of 7.1 compared to the national average of 14.1 in 2000 and 22.3 in the worst performing state, Madhya Pradesh. The crime rate against women in Kolkata was 4.3 in 2000, compared to 17 for the 23 major cities of India.“

4. Primary school drop out rate-നെക്കുറിച്ച് റോബി പോസ്റ്റ് ചെയ്തതില്‍ കവിഞ്ഞ് ഒന്നും പറയാനില്ല.

5. വൈദ്യുതീകരണം, ഫോണ്‍ കണക്ഷന്‍ എന്നിവയെക്കുറിച്ചുള്ള കണക്കുകള്‍ എവിടെ നിന്നാണെന്നു വ്യക്തമല്ല. എങ്കിലും ഇക്കാര്യത്തില്‍ ബംഗാളിന്റെ സ്ഥിതി ഇന്ത്യന്‍ ശരാശരിയെക്കാള്‍ മോശമാണെങ്കില്‍ അത്ഭുതപ്പെടാനില്ല. ഈ മേഖലകളില്‍ ബംഗാള്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്.

“ഈ പോസ്റ്റില്‍ ഇട്ടിരിക്കുന്ന കണക്കുകളില്‍ പറഞ്ഞത് കള്ളമാവുന്നുണ്ടോ?“ എന്ന് ചോദിച്ചിരുന്നല്ലോ, ഇഞ്ചിപ്പെണ്ണ്. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കണക്ക് കളവുതന്നെ (അത് crime rate ആണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ എഴുതിയതുകൊണ്ട്.)
ഗാര്‍ഹികവരുമാനത്തിന്റെ കണക്കാകട്ടെ, വെളിവാക്കുന്നതിനെക്കാളധികം മറച്ചുപിടിക്കുന്ന ഒന്നാണ്.

രാജ് said...

റോബീ, യു.എൻ.ഡീ.പിയുടെ ആ ലിങ്ക് ഒന്ന് താ. ദേവൻ പറഞ്ഞ കാര്യം (റിപ്പോർട്ടഡ് ക്രൈമുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ആണെന്ന ലോ & ഓർഡർ സിറ്റ്വേഷൻ) ലിങ്ക്സ് ഉണ്ടെങ്കിൽ അതും. സെലക്റ്റീവ് ബ്ലൈൻഡ്‌നെസ് ആണെങ്കിൽ ഈ ഡാറ്റ ലഭ്യമായ സോഴ്സ് പൂഴ്ത്തിവച്ചുകൊണ്ട് ചെയ്യേണ്ട കാര്യമായിരുന്നു ഈ ബ്ലോഗ്. അതല്ലല്ലോ ചെയ്തത്. വിക്കിയിലെ വെസ്റ്റ് ബംഗാൾ ലേഖനവും മറ്റും പറയുന്നതു ഏതാനും കൊല്ലങ്ങൾ മുമ്പുവരെ ബംഗാൾ ഭക്ഷ്യവസ്തുക്കൾക്കായി കേന്ദ്രസഹായം തേടിയിരുന്നു എന്നതാണ്. ഐ.റ്റി ഇൻഡസ്ട്രിയുടെ വരവാണ് വികസനത്തിന്റെ മാറ്റു കൂട്ടിയതെന്നും ഡാറ്റകളുണ്ട്. BPL എണ്ണം ദേശീയ നിലവാരത്തിനേക്കാൾ കുറഞ്ഞു കാണുമ്പോൾ തന്നെയും പ്രൈമറി സ്കൂൾ ഡ്രോപ്പ്‌ഔട്ടുകളുടെ എണ്ണത്തിലെ വലിയ വ്യത്യാസം വികസനം എങ്ങോട്ടാണ് പോകുന്നതെന്നു ആരെയും സംശയിപ്പിക്കും. അതോ കേരളത്തിലെ പോലെ ജോലി പോകാതിരിക്കാൻ ഓടിച്ചിട്ട് കുട്ടികളെ പിടിച്ചു സ്കൂളിൽ ചേർപ്പിക്കുന്ന പരിപാടി ബംഗാളിലും ഉണ്ടോ? enrollment itself is overestimate എന്നൊരു വാചകം കണ്ടു. BPL ആവറേജ് ദേശീയനിലവാരത്തിലും മെച്ചപ്പെട്ടതാണെന്ന് UNDP-യുടെ ഡാറ്റ പറയുന്നതു പോലെ ഇൻഡിക്കസിന്റെ റിപ്പോർട്ടും പറയുന്നുണ്ട്. 2008-ലെ ഡാറ്റ എന്ന കാരണം കൊണ്ടാണ് ഇൻഡിക്കസിൽ നിന്ന് ലഭ്യമായ ഡാറ്റ ഉപയോഗിച്ചതും.

@ശ്രീഹരി, എങ്കില്‍ പിന്നെ എന്തിനാണ് കേരളരാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ബാംഗാളിലെ കണക്കുകള്‍ കാണിക്കുന്നത്?ഈ പോസ്റ്റ് ദേശീയ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു ദേശീയ പാർട്ടി അവർ 30 കൊല്ലമായി ഭരിക്കുന്ന സംസ്ഥാനത്തെ കുറിച്ചുള്ളതായിരുന്നു. കേരള രാഷ്ട്രീയം ചർച്ച ചെയ്യുകയാണെന്ന് താങ്കളോ മറ്റാരെങ്കിലുമോ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതു അബദ്ധമാവാനെ തരമുള്ളൂ.

@സുബിൻ
വിവർത്തനത്തിലെ അപൂർണ്ണത നീക്കം ചെയ്യാം. വയലന്റ് ക്രൈമുകളുടെ ശതമാനക്കണക്കു വച്ച് എന്തെങ്കിലും തീരുമാനം ഉണ്ടാക്കണമെങ്കിൽ മറ്റു കുറ്റകൃത്യങ്ങളുടെ സ്വഭാവം അറിയണം എന്നാണെങ്കിലും ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിൽ 18% സ്ത്രീകൾക്കെതിരെ ഉള്ളതാണെന്ന വസ്തുതയിൽ മാറ്റങ്ങൾ വരുന്നുണ്ടോ? അതു ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നു വരുന്നതിലോ?

@ഡിങ്കൻ,
മാന്യത!

Subin said...

ഒരു കാര്യം കൂടി.
സെബിന്‍ ലിങ്ക് കൊടുക്കുകയും ഇഞ്ചിപ്പെണ്ണ് ഉദ്ധരിക്കുകയും ചെയ്ത ലേഖനം (പ്രബീര്‍ ദത്ത എഴുതിയത്) ഒരു യു.എന്‍. റിപ്പോര്‍ട്ടാണെന്ന് തോന്നുന്നില്ല. ആണെന്ന സൂചന എവിടെയെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ നന്നായിരുന്നു.

അതെന്തായാലും, ആ ലേഖനം ഒരു അബദ്ധപ്പഞ്ചാംഗമാണ്. തല്‍ക്കാലം ഇഞ്ചിപ്പെണ്ണ് ഉദ്ധരിച്ച ഭാഗത്തെക്കുറിച്ചുമാത്രം പറയാം.

1. "Low base dismal growth" (sic):
ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇന്ത്യയ്ക്കു തന്നെയും ബാധകമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച creditable ആണെങ്കില്‍ ബംഗാളിന്റെ വളര്‍ച്ചയും creditable തന്നെ. സാമ്പത്തിക വളര്‍ച്ചയാണ് പരമപ്രധാനം എന്ന വിവക്ഷയൊന്നും ഇപ്പറഞ്ഞതിനില്ല എന്ന് മുന്‍‌കൂര്‍ ജാമ്യമായി പറയട്ടെ.

2. ദാരിദ്യരേഖ നിര്‍ണ്ണയിക്കാന്‍ calorie norm നിശ്ചയിച്ചത് NSSO അല്ല. ആസൂത്രണ കമ്മിഷന്‍ ആണ്. Calorie norm അനുസരിച്ചാണ് ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കുന്നത് എന്നാണ് സങ്കല്പം എങ്കിലും ഇന്ന് ഫലത്തില്‍ അങ്ങനെയല്ല. 1999-2000-ലെ NSS Survey നടത്തിയ രീതി പ്രത്യേകിച്ചും കനത്ത വിമര്‍ശനത്തിനു വിധേയമായതാണ്. ഒരു താരതമ്യപഠനത്തിനും ഉപയോഗിക്കാന്‍ പറ്റാത്തതെന്ന് അത് വിധിയെഴുതപ്പെട്ടിരുന്നു.
2004-05-ലെ കണക്കുകള്‍ അനുസരിച്ച് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ഇന്ത്യയില്‍ മൊത്തം ജനസംഖ്യയുടെ 27.5 ശതമാനമാണ്. ബംഗാളില്‍ 24.7 ശതമാനവും.

3. “But reveals badly 2.52 per cent jobs against 3.75 in Andhra...4.05 in Guzrat...” (??????? എന്നു വച്ചാല്‍?)But only white collar jobs unable to solve the problem of food security... (???!!!!)
പമ്പരവിഡ്ഢിത്തങ്ങള്‍. ഗുജറാത്തിന്റെ സ്പെല്ലിംഗ് പോലും അറിയാത്ത ഇദ്ദേഹത്തെ ഗൌരവമായെടുക്കേണ്ടിവന്നത് നമ്മുടെ ഗതികേട് തന്നെ.

Subin said...

‍@ രാജ്:
(ആവര്‍ത്തനമാണ്; എങ്കിലും...)
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ തോത്:
ഇന്ത്യയില്‍ ഒരു ലക്ഷം പേര്‍ക്ക് 14.1 ;
ബംഗാളില്‍ ഒരു ലക്ഷം പേര്‍ക്ക് 7.1 - അതായത് ദേശീയ ശരാശരിയുടെ പകുതി.
23 പ്രധാന നഗരങ്ങളുടെ ശരാശരി - 17 ;
കൊല്‍ക്കത്തയില്‍ 4.3.

ബംഗാളിലെ സ്ഥിതി തമ്മില്‍ ഭേദമല്ലേ?

രാജ് said...

സുബിൻ,
The Report claims to be an “impartial” one, but since it does not make clear its methodology of collecting data, nor its sources, it can be assumed that it relies largely on the data provided by the governmental institutions themselves – whether ministries or panchayats. എന്നു CPI(ML) വെബ്സൈറ്റ് പറയുന്നു. എന്നുവച്ചാൽ ഇൻഡിക്കസിന്റെ റിപ്പോർട്ടിൽ സുബിൻ ആരോപിച്ച അതേ സുതാര്യത പ്രശ്നം ഒരു കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഈ റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നു.

Subin said...

മൂന്നാം ലോകരാജ്യങ്ങളില്‍ ഏറ്റവും മികച്ച Statistical System ഉള്ള രാജ്യമാണ് ഇന്ത്യ എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഈ സിസ്റ്റം ഗവണ്മെന്റ് തലത്തിലാണുള്ളത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനുവേണ്ടി മാത്രമായി നമുക്ക് ഒരു സര്‍വീസ് തന്നെയുണ്ട് - Indian Statistical Service. National Sample Survey Organization, Central Statistical Organization തുടങ്ങിയവ അന്തരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച സ്ഥാപനങ്ങളാണ്.

പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. ഒരു നൂറായിരം പ്രശ്നങ്ങള്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. കേരളത്തിലും ബംഗാളിലും താരതമ്യേന കാര്യങ്ങള്‍ മെച്ചമാണ് എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

CPI-ML-ന്റേത് അവര്‍ക്ക് പതിവുള്ള ബാലിശമായ വാദഗതികള്‍ തന്നെ. സര്‍ക്കാരിനേക്കാള്‍ വിപുലവും വിശ്വാസ്യതയുള്ളതുമായ Data collection system ഉള്ളത് ആര്‍ക്കാണെന്ന് അവര്‍ വ്യക്തമാക്കട്ടെ. ഇനി അവര്‍ തരുന്ന കണക്കുകള്‍ ഉപയോഗിക്കാമല്ലോ. സ്വന്തമായി കൊള്ളാവുന്ന പഠനങ്ങള്‍ ഒന്നും നടത്തുന്ന പരിപാടി CPI-ML-നില്ല. മറ്റാരെങ്കിലും നടത്തിയ പഠനങ്ങള്‍ വായിച്ചിട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ മാത്രമുണ്ട് മിടുക്ക്.

സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും പഞ്ചായത്തുകളുടെയും പക്കലുള്ള കണക്കുകള്‍ മിക്കപ്പോഴും സര്‍വേകളുടെ അടിസ്ഥാനത്തിലുള്ളവയാണ്. NSSO, CSO തുടങ്ങിയവയുടെ പഠനങ്ങള്‍ക്കു പുറമേ വിവിധ പദ്ധതികളുടെ ഭാഗമായി നടത്തുന്ന പഠനങ്ങളും സെന്‍സസ് കണക്കുകളും മറ്റുമാണ് ഇത്തരം കണക്കുകള്‍ക്ക് ആധാരം. (Statistical systems താരതമ്യേന മോശമായിരിക്കുന്ന സ്ഥലങ്ങളില്‍ impressionistic estimates (guestimates) ഉപയോഗപ്പെടുത്താറുണ്ട് - ഉദാഹരണത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍.)

ഇന്‍‌ഡിക്കസ് പോലെയുള്ള സ്ഥാപനങ്ങള്‍ തരുന്ന കണക്കുകളുടെ കാര്യം ഇതുപോലെയല്ല. ഉദാഹരണത്തിന്, കാര്‍ഷികോല്പാദനത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകള്‍ക്ക് ആധാരം (പ്രധാനപ്പെട്ട വിളകള്‍ക്ക്) Crop-cutting surveys ആണ്. വേണ്ടിവന്നാല്‍ ആ കണക്കുകള്‍ പരിശോധിക്കാ‍നാവും. ക്രൈം റേറ്റ് കണക്കുകള്‍ക്കാധാരം പൊലീസ് രേഖകള്‍ തന്നെ.
എന്നാല്‍ ഇന്‍‌ഡിക്കസിന്റെ സൈറ്റ് പരിശോധിക്കുക. കണക്കുകള്‍ക്ക് അവലംബമായി അവര്‍ കൊടുത്തിരിക്കുന്നത് Indicus Analytics ആണ്. ഞാന്‍ ഇതുപോലെ ഒരു കമ്പനി തുടങ്ങിയിട്ട് കണക്കുകള്‍ക്കു മുഴുവന്‍ ആധാരം കമ്പനിയുടെ പഠനങ്ങളാണെന്ന് അവകാശപ്പെട്ടാല്‍ എങ്ങനെയുണ്ടാവും?

റോബി said...

വിവർത്തനത്തിലെ അപൂർണ്ണത...ഹ ഹ ഹ

രാജെ ഒരു പിഡി‌എഫ് ലിങ്ക് ഉണ്ടായിരുന്നത് വർക്ക് ചെയ്യുന്നില്ല. എന്റെ കമന്റിൽ പറഞ്ഞ ടൈറ്റിൽ വെച്ച് ഒന്നു ഗൂഗിൾ ചെയ്യാമോ? ഒരു word document കിട്ടും. ഓപ്പൺ ഡോകുമെന്റ് ആണ്.

Inji Pennu said...

കമ്മ്യൂണിസ്റ്റുകാര്‍ കാശുമുടക്കി നടത്തിച്ച സ്പോണ്‍സേര്‍ഡ് റിസര്‍ച്ചിലെ ഫലം അതേ പോലെ പകര്‍ത്തിയ സെബിന്റെ ലിങ്കുകള്‍ ഇതാ ഇതാണു് ശരിയായ ബംഗാള്‍ എന്നു പറയാം. അതു് ജനാധിപത്യം.

പകരം ചില പഠനങ്ങളെ അങ്ങോട്ടു് സൂചിപ്പിച്ചാല്‍, ലിങ്ക് തന്ന യു.എന്‍.ഡാറ്റായിലെ കണ്‍ക്ല്യൂഷന്‍ എടുത്തെഴുതിയാല്‍ അതെല്ലാം തൃണമൂല്‍ കോണ്‍‌ഗ്രസ്സ് കാശു കൊടുത്ത് എഴുതിയ കണക്കുകളല്ലേ എന്നു വിമര്‍ശനം. ഈ സെബിനെക്കൊണ്ട് തോറ്റു.

അല്ല, ഈ മാ‍ര്‍ക്സിറ്റുകാര്‍ പറയുന്നതെല്ലാം നേരും കോണ്‍‌ഗ്രസ്സുകാര്‍ പറയുന്നതെല്ലാം കളവും എന്ന ഇക്വേഷന്‍ എവിടുന്നു കിട്ടി?

പണ്ടു് കേട്ടിട്ടുള്ള ഒരു പാട്ടുണ്ടു്

"ആ പരിപ്പീവെള്ളത്തില്‍ വേവൂല്ലാന്നേ..."

Anonymous said...

(പഴയ)പെരിങ്ങോടന്‍,
(പഴയ)പലവക എന്ന ഒരു ബ്ലോഗുണ്ടായിരുന്നു.
2006-ല്‍ നിയമസഭയിലേയ്ക്ക് ഒരു തെരഞ്ഞെടുപ്പും നടന്നീര്‍ന്നു.
അന്ന് (മായ്ച്ചുകളഞ്ഞ)പലവക എന്ന ബ്ലോഗില്‍ ഇപ്പോളിവിടെ എഴുതിയിരിക്കുന്നതിന് നേരേ വിപരീതമായ പോസ്റ്റും കമന്റുകളും (പഴയ)പെരിങ്ങോടരില്‍ നിന്ന് വായിക്കാനും പറ്റീര്‍ന്നു.

എപ്പെ ഇതെല്ലാം സംഭവിച്ചെ? ഒരു കവിതയായോ കഥയായോ ഒക്കെ അങ്ങട് വെളിപ്പെടുത്താമായിരുന്നല്ലോ കുട്ടീ.

രാജ് said...

എല്ലായ്പ്പോഴും ഒരേ പാർട്ടിക്ക് മനുഷ്യരെല്ലാം വോട്ട് ചെയ്തിരുന്നെങ്കിൽ കേരളമിങ്ങനെ ഇടത്തും വലത്തും കിടന്നാടുമായിരുന്നോ അനോണീ?

Inji Pennu said...

ഇന്നാ രണ്ട് ലിങ്കുകള്‍ കൂടി

1. ബംഗാള്‍ പൊളിറ്റിക്കല്‍ കറപ്ഷന്‍2. വെസ്റ്റ് ബംഗാള്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്കേരളത്തിനെക്കുറിച്ച് പറയുമ്പോള്‍ ബാംഗിളെക്കുറിച്ച് പറയരുതെന്ന് പറയുന്നവര്‍ ഇസ്രയേലും അമേരിക്കയുമെന്ന് പുട്ടിനു പീര ഇടുന്നതുപോലെ ഇടരുത്.

ശ്രീഹരിയ്ക്ക് :
കേരളത്തിന്റെ വികസനത്തില്‍ ഒരു ടോപ് ഓഫ് ദ ഹെഡ് കണക്കില്‍ തന്നെ യു.ഡി.എഫിനു 50% എന്ന് കണക്കാക്കാം.
ഇന്ത്യയുടെ വികസനത്തിനും ഇന്റലെക്റ്റിനും
കമ്മ്യൂണിസ്റ്റുകാര്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നെഹ്രു ഒരു തികഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്നതുകൊണ്ടാണ് ഇന്ത്യ പലകാര്യങ്ങളിലും സ്വയംപ്രാപ്ത ആയത്.
അന്ന് ഇന്ത്യയെ ഓപ്പണ്‍ മാര്‍ക്കെറ്റ് എക്കോണമി ആക്ക്യിരുന്നെങ്കില്‍ അത് പമ്പര വിഡ്ഡിത്തമായിരുനേനെ. 80% ആയിരുന്നു അന്നത്തെ ദാരിദ്ര്യം. പക്ഷെ ഗ്ലോബലൈസേഷന്‍ വേണ്ട സമയത്ത് സമയോചിതമായി ഇടപെട്ടതുകൊണ്ട് പിന്നേയും ഇന്ത്യന്‍ എക്കോണമി കരകയറി. അതുകൊണ്ട് ഇവിടെയിരുന്നു നമ്മളൊക്കെ വാചകമടിക്കുന്നു. ഗ്ലോബലൈസേഷന്‍ വന്നാല്‍ ഇന്ത്യയാകെ നാശകോശമാകും, കുട്ടിച്ചോറാവും എന്ന് കരഞ്ഞ് നിലവിളിച്ചോണ്ട് നടന്നവരുടെ പൊടി പോലും ഇന്നില്ല. കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ ഗര്‍ഭഛിദ്ദ്രം വരുമെന്ന് പറഞ്ഞ സഖാക്കന്മാ‍രുടെ പോസ്റ്ററുകള്‍ വിശ്വസിച്ച് പെണ്മക്കളെ കമ്പ്യൂട്ടറില്‍ ജോലി ചെയ്യിപ്പിക്കില്ല എന്ന് പറഞ്ഞോണ്ട് നടന്ന ഒരമ്മ എനിക്കുണ്ട്. അതുകൊണ്ട് ഡയലോഗ് അടിക്കാന്‍ ആരും കുറവൊന്നുമില്ല.

കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പൂര്‍ണ്ണമായി പറയുന്നത് ആര്‍.എസ്.എസ്സുകാര്‍ മാത്രമാവുള്ളൂ. ഇന്ത്യയുടെ വികസനത്തിനു കോണ്‍‌ഗ്രസ്സ് ഒന്നും ചെയ്തില്ലാ എന്ന് ആണയടിച്ച് പറയുന്നതും അതുപോലെ ബുദ്ധി പണയം വെച്ച ആര്‍.എസ്.എസ്സ് പോലുള്ള കേഡര്‍ പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റാരും ആയിരിക്കും. എന്തിനു കേന്ദ്രത്തിലെ കോണ്‍‌ഗ്രസ്സിനു ഇടതുപക്ഷ ഇന്റലെക്ചുകളെ പാഠപുസ്തകം ഏല്പിക്കാനോ അല്ലെങ്കില്‍‍ കമ്മിറ്റികിളില്‍ ഉള്‍പ്പെടുത്താനോ യാതൊരു മടിയുമില്ല. തിരിച്ച് ചെയ്യുമോ ഒന്നാലോചിച്ചു നോക്കണം കേട്ടോ! ബംഗാളിലെ പാഠപുസ്തകങ്ങക്കില്‍ പഠിപ്പിക്കുന്നത് ജനാധിപത്യം മോശമാണെന്നാണ്. അതുകൊണ്ട് കൂടുതല്‍ മഹത്വം ഒന്നും ഇവിടെ വിളമ്പരുത്. ബംഗാള്‍ പോലെ എല്ലാം ചുവ‍ന്നിരുന്നുവിങ്കില്‍ ഇന്നിവിടെ ഇരുന്ന് വാചകമടിക്കുന്നവര്‍ എന്തു പറഞ്ഞേനെ എന്ന് വ്യക്തമായി അറിയാം. ബംഗാളിലും തമിഴ് നാടിലുമാണ് നവോദയ വിദ്യായലങ്ങളില്ലാതിരുന്നത്
എന്ന് അറിയുമോ? കാരണമേ പേടിയാ സഗാക്കന്മാര്‍ക്ക്. അണികള്‍ക്ക് അവരുടെ വിദ്യാഭ്യസത്തില്‍ നിന്ന് മറിച്ച് മറ്റു വല്ലോ വിവരവും വെച്ച് പോയാലോ? എത്രയോ പാവപ്പെട്ട കുട്ടികള്‍ നവോദയകള്‍ കാരണം എത്രയൊക്കെ നല്ല സ്ഥാനങ്ങളില്‍ എത്തി എന്ന് ബ്ലോഗിലെ മാത്രം കണക്കെടുത്താല്‍ മതിയാവും. അത്രയും അന്ധതയാണ് അത് അനുവദിക്കുന്നതിനു പോലും! ഈ അന്ധതയെയാണ് ചോദ്യം ചെയ്യുന്നതും. അത് ചോദ്യം ചെയ്യുമ്പോള്‍ ഇടതുപക്ഷ വിരുദ്ധ എന്നൊരു ലേബല്‍ പിടിച്ചോണ്ട് നിന്നാല്‍ അവിടെ നിക്കേയുള്ളൂ.

ഇടതുപക്ഷ ആശയങ്ങളോടല്ല, മറിച്ച് അവരുടെ കാര്‍ക്കശ്യ നിലപാടുകളോടും സ്വാന്ത്ര്യവും ജനാധിപത്യവും നിഷേധിക്കലുമാണ് ജനാധിപത്യവും സ്വാതന്ത്ര്യബോധവുമുള്ള ഒരാളെ അവരില്‍ നിന്ന് അകറ്റുന്നത് എന്നൊന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം!
ഇന്ത്യ ഒരിക്കലും മഴുവനായും ചുവക്കില്ല എന്ന് അന്ന് സ്റ്റാലിന്‍ പോലും പറഞ്ഞിരുന്നവത്രേ. അതുകൊണ്ട് ജനാധിപത്യത്തിന്റേയും അത് തരുന്ന സ്വാതന്ത്ര്യത്തിന്റേയും നാലുമണി കാറ്റും കൊണ്ട് കമ്മ്യൂണിസം കമ്മ്യൂണിസം എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ച് കൂവാന്‍ നല്ല സുഖമാണെന്ന് അറിയാം.

അല്ലാ കേരളം മൊത്തം വികസിച്ചത് 100% ഇടതുപക്ഷം കാരണമാണെന്ന് ഏത് കണക്കില്‍ കിട്ടി? കേഡര്‍ പാര്‍ട്ടികളില്‍ തലച്ചോറ് അടിയറവെക്കണാമെന്ന് അറിയാം, എന്നാലും സ്വല്പം കുറച്ച് കൂടെ? ഒരു 99.12% എന്നാക്കിക്കൂടെ? പ്ലീസ്?

ജനശക്തി said...

ബംഗാളിന്റെ വികസനത്തില്‍ കോണ്‍ഗ്രസിന്റെ കണ്ണുകടി ഇവിടെ ഉണ്ട്.

ശ്രീഹരി::Sreehari said...

ഇഞ്ചീ,

കേരളത്തിന്റെ വികസനത്തില്‍ 50% ഇടതുപക്ഷത്തിന് തന്നല്ലോ സന്തോഷം...

"അതുകൊണ്ട് ജനാധിപത്യത്തിന്റേയും അത് തരുന്ന സ്വാതന്ത്ര്യത്തിന്റേയും നാലുമണി കാറ്റും കൊണ്ട് കമ്മ്യൂണിസം കമ്മ്യൂണിസം എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ച് കൂവാന്‍ നല്ല സുഖമാണെന്ന് അറിയാം."

ഞാനും ഇഞ്ചിയും മറ്റനേകം പേരും ഇന്നനുഭവിക്കുന്ന സമത്വവും സ്വാതന്ത്ര്വവും മറ്റും സൃഷ്ടിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് ഒരു പക്ഷേ ഇഞ്ചിക്കറിയില്ലായിരിക്കും. പേരിന്റേ കൂടെ ജാതി കൊണ്ടുനടക്കേണ്ടതിന്റെ മാഹാത്മ്യം വിളിച്ചു പറഞ്ഞ ഇഞ്ചിക്ക് ഒരു പക്ഷേ ഇടതുപക്ഷപോരാട്ടങ്ങള്‍ സമ്മാനിച്ച സോഷ്യലിസത്തില്‍ വിശ്വാസമില്ലാതാവുന്നതില്‍ അത്ഭുതമില്ലല്ലോ...

അല്ലെങ്കിലും അതറിയണമെങ്കില്‍ യൂ.പി ക്ലാസിലെ സാമൂഹ്യപാഠപുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിക്കുന്ന നേരത്ത് അതൊന്നു വായിക്കാനുള്ള ബോധമെങ്കിലും ഉണ്ടാവണമല്ലോ... പാഠപുസ്തകങ്ങള്‍ തെരുവിലിട്ടു കത്തിച്ച് തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവം വെളിപ്പെടുത്തിയ കോണ്‍‌ഗ്രസ്-ലീഗ്-കേരളകോണ്‍ഗ്രസ് തന്നതാണിന്നുള്ള അഭിപ്രായസ്വാതന്ത്ര്യം എന്ന് ഇഞ്ചി പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല രസമുണ്ട്.

അധികാരം നഷ്ടപ്പെടാന്‍ നേരത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും എതിര്‍ പാര്‍ട്ടികളെ പോലീസിന്റെ സഹായത്തോടെ ലോക്കപ്പില്‍ തല്ലിച്ചതക്കുകയും ചെയ്ത് നമ്മുടെ ജനാധിപത്യം സം‌രക്ഷിച്ച കോണ്‍ഗ്രസ്‌ പുണ്യവാളന്മാരുടെ സോഷ്യലിസ്റ്റ് ബോധവും കൊണ്ട് നടക്കുമ്പോള്‍ ഇടത്പാര്‍ട്ടികള്‍ക്ക് കേഡര്‍ സ്വാഭാവം ഉണ്ടെന്നൊക്കെ തോന്നിപ്പോവുന്നത് ഒരു കുറ്റമൊന്നുമല്ല...

അല്ലെന്ന് തിരിച്ചറിയാന്‍ ആ അന്ധമായ ഇടതുപക്ഷവിരോധം എന്ന മഞ്ഞക്കണ്ണട മാറ്റിവച്ച് ചരിത്രപുസ്തകങ്ങള്‍ ഒക്കെ ഒന്ന് വായിച്ച് നോക്കിയാല്‍ മതിയാകും... തലച്ചോറ് പണയം വെക്കാതെ സ്വതന്ത്ര്യമായൊക്കെ ചിന്തിക്കാന്‍ ഉള്ള കാലം ആവുമ്പോ(എന്നെങ്കിലും ഉണ്ടാവട്ടെ) എല്ലാം താനെ മനസിലായിക്കൊള്ളും

Anonymous said...

അനോണീ,ഞമ്മ ഇപ്പൊ വീരന്‍ ദളാ,2006ല് അങ്ങനെ പറഞ്ഞു,ഒരു മാസം മുമ്പ് ഇങ്ങനെ പറഞ്ഞു എന്നെല്ലാം എഴുതല്ലേ.ഞമ്മ അഫിപ്രായാം മണിക്കൂര്‍ വച്ചോ,മാസങ്ങള്‍ വച്ചോ മാറ്റും.ഒപ്പിച്ചു പൊയ്ക്കോട്ടേടെയ്.ഞമ്മ കൊണ്ഗ്രെസ്സ് ഡോക്യുമെന്‍റ് എടുത്തു,കൈപ്പത്തി മാറ്റി ചുഴറ്റി,നിഷ്പക്ഷ മുത്താറി പായസം വിളമ്പും.താനാരാ അതൊക്കെ ചോയ്ക്കാന്‍.

ഒരു നിഷ്പക്ഷന്‍
നീട്ടിയഒപ്പ്.

Anonymous said...

''ഇരുപതുകൊല്ലം ഇടതടവിട്ടു ഭരിക്കുന്നതും മുപ്പതു കൊല്ലം തുടർച്ചയായി ഭരിക്കുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട് ''

'അജഗജാന്തരം വ്യത്യാസമുണ്ട്' എന്ന് വേണോ, അജഗജാന്തരം പോരെ?
ഇടതു വിരുദ്ധ ഭാഗീരഥ പ്രയത്നത്തിനിടയില്‍ ഇങ്ങനെയുള്ള ചില 'ബംഗാള്‍ 'തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കുമല്ലോ.

Ignited Words said...

ഒനു കറങ്ങിയേച്ചും പോകാന്നു കരുതി. ഒരു ട്രാക്ക് കിടന്നോട്ടെ..:)

stanlee said...

കഴിഞ്ഞില്ല ശ്രീഹരി, ഇവിടെ ദില്ലിയില് കാറും ഓട്ടോയും ഓടിച്ചു നടക്കുന്ന കീഴവന്‍ സീഖുകാരോട്‌ ചോദിച്ചുനോക്കിയാല്‍ അറിയാം കോംഗ്രെസ്സുകാരുടെ ജനാധിപത്യ മഹത്വം. എല്ലാ മൂന്നാം ലോക രാജ്യങ്ങളിലും ജനതിപത്യത്തെ തകര്‍ക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചത്‌ പോലെ ഇവിടെ കോംഗ്രെസ്സ് പാര്ടീയും ശ്രമിച്ചിട്ടുണ്ട്. As former Asian Age editor once put it, since Indian voters were not "headles chickens", it was the the Congress party, not the Indian democracy, that suffered post-emergency. And the Congress party, Malayala Manorama and their supporters are still proud of the emergency. That's why when Sonia Gandhi comes to Kerala, she has to criticise the Indian Left's role in forming the the Janata govt in 1977.

Not only that, there are only two political parties that staged ethnic/communal pogroms in the country. One is Congress and the other is the fascist BJP. The survivors of the 1984 Sikh massacre are still living in Dilli. We had how many commisions to investigate the Sikh killings. Ten, unless I am mistaken; and now the CBI is busy acquiting Cong leaders.
അതുകൊണ്ട്‌ കോംഗ്രെസ്സുകാരുടെ ജനതിപത്യത്തെ കുറിച്ചു വലിയ വാചകമോനും വേണ്ട. കോംഗ്രെസ്സിന്റെ കരുണ കൊണ്ടാണ് ഇന്‍ഡിയയില്‍ ജനതിപത്യവും സ്വാതന്ത്രയവൂമൂളളതെന്ന് പറയുന്നത് ആര്‍എസ്എസിന്റെ കഴിവില്ലായ്മ കൊണ്ടാണ് ഇവിടെ ഒരു സെക്യുലര് സ്ടേട് നില നില്‍ക്കുന്നത്‌എന്ന് പറയുന്ന പോലെയാണ്.

*ഗ്ലോബലൈസേഷന്‍ വന്നാല്‍ ഇന്ത്യയാകെ നാശകോശമാകും, കുട്ടിച്ചോറാവും എന്ന് കരഞ്ഞ് നിലവിളിച്ചോണ്ട് നടന്നവരുടെ പൊടി പോലും ഇന്നില്ല.*
Please dont make such tall claims, at least in these times when even the Mecca of globalisation, the US, is struggling hard to tide over the perils of the neoliberal economic development. If somebody posed the same arguement at least before last September, his or her voice would have seemed a bit more legitimate. There's a great deal of change in international economic debate. Or does Injipennu really belive that Manmohan Singh's globalisation has created moracles for the country? Well, it's a serious problem then.

And I want to know what's Congress' real contribution to the social development of Kerala? We can start right from the 'vimochana samram'. Without beating around the bush, the ones who boast of Congress' democratic tradition and developmental politics, could put in some solid arguments, at least to console some confused souls like me. Coz, Congress, for many like me, appears to be a pro-system mob, comprising people from all political varieties. (There were extreme nationalists, socialists, Hindu fundamentalists, Gandhians, Gandian socialists, authoritarians, free marketists and imperial stooges within the Congres fold). Even now this tradition continues. All those who can accept the Gandhi family's unquestionable supremacy, can now become Congress backers. It's as simple as that.

റോബി said...
This comment has been removed by the author.
റോബി said...

ബംഗാളിലും തമിഴ് നാടിലുമാണ് നവോദയ വിദ്യായലങ്ങളില്ലാതിരുന്നത്
എന്ന് അറിയുമോ? കാരണമേ പേടിയാ സഗാക്കന്മാര്‍ക്ക്. അണികള്‍ക്ക് അവരുടെ വിദ്യാഭ്യസത്തില്‍ നിന്ന് മറിച്ച് മറ്റു വല്ലോ വിവരവും വെച്ച് പോയാലോ? എത്രയോ പാവപ്പെട്ട കുട്ടികള്‍ നവോദയകള്‍ കാരണം എത്രയൊക്കെ നല്ല സ്ഥാനങ്ങളില്‍ എത്തി എന്ന് ബ്ലോഗിലെ മാത്രം കണക്കെടുത്താല്‍ മതിയാവും.
നവോദയയില്‍ പഠിച്ചിറങ്ങിയ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍, injippennu അവതരിപ്പിക്കുന്ന ഈ വാദത്തെ അഡ്രസ് ചെയ്യേണ്ടതുണ്ടെന്നു കരുതുന്നു.

എണ്‍പതുകളുടെ രണ്ടാം പാദത്തിലാണു നവോദയ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. നരസിംഹറാവുവിന്റെ ബ്രെയിന്‍ ചൈല്‍ഡ് ആയിരുന്നു ഈ പദ്ധതി.
ഉദ്ദേശം, പിന്നീട് അനുഭവപ്പെട്ടതു പോലെ 'പാവപ്പെട്ട' കുട്ടികളെ പഠിപ്പിച്ച് 'നല്ല നിലയില്‍' എത്തിക്കുകയായിരുന്നില്ല, മറിച്ച്, ഭാവിയില്‍ ഭരണചക്രം തിരിക്കേണ്ട ബ്യൂറോക്രാറ്റുകളെയും ഉദ്യോഗസ്ഥന്‍മാരെയും 'രൂപപ്പെടുത്തുക' എന്നതായിരുന്നു. catch them young!

ഒരു ടോട്ടാലിറ്റേറിയന്‍ ഭരണകൂടത്തിനു സഹായകമാകുന്ന രീതിയില്‍ ബ്യൂറോക്രസിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ തീര്‍ച്ചയായും നൈതികതയുടെ വിഷയമുണ്ട്. അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഫാസിസ്റ്റായ അമ്മയുടെ മകന്‍ അധികാരത്തിലേറി അല്‍പം നാളുകള്‍ കഴിഞ്ഞപ്പോള്‍ ആരംഭിക്കുന്ന, പിന്നീട് ദുരുപയോഗിക്കാന്‍ സാധ്യതകളുള്ള ഒരു പദ്ധതിയെ, ദീര്‍ഘദ്ര്^ഷ്‌ടിയുള്ളവര്‍ സംശയത്തോടെ സമീപിക്കുന്നത് സ്വഭാവികം.

നവോദയകളെക്കുറിച്ച് ആദ്യമുണ്ടായിരുന്ന പ്ലാനിംഗ് 12-ക്ലാസ്സോടെ അവസാനിപ്പിച്ച് കുട്ടികളെ സ്വതന്ത്രരാക്കുക എന്നതായിരുന്നില്ല. സിവില്‍ സര്‍വീസിലേക്ക് അവരെ വളര്‍ത്തുക എന്നതായിരുന്നു. പാളിച്ച സംഭവിച്ചത് രാജീവ് ഗാന്ധിയുടെ മരണത്തോടെയാണ്‌. തുടര്‍ന്ന് അധികാര രാഷ്ട്രീയത്തില്‍ അതുവരെ ഉണ്ടായിരുന്ന മേല്‍ക്കൈ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. കൂടാതെ ഐടി, മാനേജ്‌മെന്റ് തുടങ്ങിയ ന്യൂജനറേഷന്‍ ജോലികളുടെ ബൂം. ഒരു സിവില്‍ സെര്‍വന്റിനു സ്വപ്നം കാണാന്‍ സാധിക്കാത്ത ശമ്പളം ലഭിക്കുന്ന ജോലികള്‍ ഉള്ളപ്പോള്‍ കുട്ടികളെ +2-വിനു ശേഷം ചാനലൈസ് ചെയ്യുക പ്രായോഗികമല്ലാതെ വന്നു.
പ്രത്യേകിച്ചും സമൂഹത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വളര്‍ത്തിയ കാരണം അരാഷ്ട്രീയന്മാരായിത്തീര്‍ന്ന ചെറുപ്പകാരുടെ ഒരു കൂട്ടത്തെ.

ബംഗാളില്‍ സിപി്‌എം നവോദയകളെ എതിര്‍ത്തിട്ടുണ്ടെങ്കില്‍ മേല്‍സൂചിപ്പിച്ച നൈതികതയുടെയും, വിദ്യാഭ്യാസസമത്വം എന്ന ആശയത്തിലുമൂന്നി ആയിരുന്നിരിക്കണം. തമിഴ്‌നാട് എതിര്‍ത്തത് ഹിന്ദിയോടുള്ള എതിര്‍പ്പ് ആയിരിക്കണം.
ബംഗാളില്‍ എതിര്‍ത്തപ്പോള്‍ തന്നെ കേരളത്തില്‍ ഒരു പരീക്ഷണാടിസ്ഥാനത്തില്‍, നായനാര്‍ സര്‍ക്കാര്‍ നവോദയകളെ സ്വീകരിക്കുകയായിരുന്നു.

അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് കമ്യൂണിസ്റ്റ് വിരോധം എന്ന മഞ്ഞക്കണ്ണട വെച്ച് പടച്ചുണ്ടാക്കുന്ന ഗീര്‍വാണങ്ങള്‍ മാത്രമാണ്‌ Injippennu-ന്റെ വാദങ്ങള്‍.

പിന്നെ, 'പാവപ്പെട്ട കുട്ടികള്‍', 'നല്ല സ്ഥാനം' 'എത്തുക' എന്നതൊക്കെ സബ്‌ജെക്ടീവ് ആയ കാര്യങ്ങളല്ലേ? കണക്കെടുപ്പിനു ധൈര്യമുണ്ടോ?
എങ്കില്‍ ആവാം.

Inji Pennu said...

നവോദയ വിദ്യാലയങ്ങള്‍ തുടങ്ങിയത് ഇന്ത്യയിലെ റൂറല്‍ ഏരിയിലെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരണമെന്ന് ഉദ്ദേശിച്ചിട്ടാണ്. ഇന്ത്യയിൽ വിദ്യഭ്യാസ സെക്റ്ററിൽ ഏറ്റവും ഉയർന്ന തോതിൽ റിസർവേഷൻ ഏർപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് നവോദയ. 75% സീറ്റുകൾ റൂറൽ മേഖലയിലെ വിദ്യാർത്ഥികൾക്കും, മിനിമം 33% പെൺകുട്ടികൾക്കും, 22.5% പിന്നോക്കവിഭാഗക്കാർക്കും നീക്കിവച്ചിരിക്കുന്ന സ്ഥാപനമാണ് നവോദയ. ഇത്രയും പെണ്‍‌കുട്ടികള്‍ക്കായി വിദ്യഭ്യാസ മേഖലയെ റിസേര്‍വ് ചെയ്തത് വേറെ എവിടെയെങ്കിലും ഒന്ന് ചൂണ്ടിക്കാണിച്ച് തരാവോ?

വളരെയധികം മാർജിനലൈസ്ഡ് ചെയ്യപ്പെട്ട റൂറൽ, വനിത, പിന്നോക്ക ജാതി വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ പഠിപ്പിച്ച് വളർത്തി ഇനി ആരോപിച്ചതുപോലെ ഐ.ഏ.എസ് വരെ ആക്കിയാൽ എന്തായിരുന്നു ഉണ്ടാവുമായിരുന്ന പ്രശ്നം? സിവിൽ സർവീസിൽ ഈ കുട്ടികൾ വന്നിരുന്നെങ്കിൽ എന്തൊക്കെ പ്രശ്നമാവും ഉണ്ടാവുക? അതോ വിപ്ലവത്തിന്റെ വഴിയിലൂടെ പോളിറ്റ് ബ്യൂറോയുടെ ചരടിൽ കോർത്തിട്ടു മാത്രമേ മാർജിനലൈസ്ഡ് ചെയ്യപ്പെട്ടവർ മുഖ്യധാരയിലേയ്ക്കു വരാൻ പാടുള്ളൂ എന്നു നിർബന്ധമുണ്ടോ? കേരളത്തിൽ നായനാർ അത് സ്വീകരിച്ചത് ബംഗാള്‍ പോലെ പാര്‍ട്ടിക്ക് മാത്രം അധികാരമുള്ള സംസ്ഥാനമല്ലാത്തതുകൊണ്ടും അങ്ങിനെ ഒരു വിവരക്കേട് കാണിച്ചാല്‍ ജനം ചോദിക്കും എന്നുള്ളതുകൊണ്ടുമാണ്. ഇടതുപക്ഷം മാത്രം ഭരിക്കുന്ന ഒരു സംസ്ഥാനമായിരുന്നെങ്കില്‍ കേരളത്തിനും ആ ഗതി തന്നെ ആയേനെ. ആല്ലാതെ നായനാരുടെ വിശാലമനസ്കത കൊണ്ടൊന്നുമല്ല.

നവോദയിലെ സ്ഥിതിവിവര കണക്കുകള്‍ ശ്രദ്ധിച്ചാല്‍ പട്ടികജാതിയില്‍ ‍ പെട്ടവര്‍ ഇരുപത്തിമൂന്ന് ശതമാനത്തില്‍ കൂടുതലുണ്ട്. വേറെ എവിടെയാണ് ഇങ്ങിനെ ഒരു കാര്യം കാണിച്ചു തരുവാന്‍ സാധിക്കുന്നതു? മൊത്തം കുട്ടികളുടെ സ്ഥിതിവിവരകണക്കില്‍ വാര്‍ഷിക വരുമാനം പന്ത്രണ്ടായിരം രൂപയ്ക്ക് താഴെയുള്ളവരും 63% പേര്‍. നാല്‍പ്പത്തൊന്നു ശതമാനം ബിപി‌എലും. ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനു സഹിക്കില്ല. കാരണം പാവപ്പെട്ടവരെ അവരു മാത്രമാണല്ലോ ദത്തെടുത്തിരിക്കുന്നത്? ബാക്കി ഗവണ്മെന്റുകള്‍ സഹായിച്ച്പോയാല്‍ അതു പോലും രാഷ്ട്രീയത്തില്‍ കലര്‍ത്തി കിട്ടേണ്ടതിനു തടയിടണം. എന്നല്ലല്ലേ പാവപ്പെട്ടവരുടെ പാര്‍ട്ടി തഴച്ച് വളര്‍ന്ന് വിസ്മയ പാര്‍ക്കില്‍ വരെ ചെന്നെത്തി നില്‍ക്കുകയുള്ളൂ...

ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ ഒരു കെര്‍ച്ചീഫ് പോലും കൊണ്ട് വരണ്ട. എല്ലാം സൌജന്യമാണ്. വിദ്യഭ്യാസം സര്‍ക്കാര്‍ നടത്തണം എന്ന് വലിയ വായില്‍ കരയുന്നവര്‍ അത് നടത്തിക്കാണിക്കുമ്പോള്‍ കുറച്ച് ഐ.എ.എസുകാരെ സൃഷ്ടിക്കാനായിരുന്നു എന്നൊക്കെ പറയുന്നതിലെ വൃത്തികേട് സഹിക്കുന്നില്ല. പിന്നെ ആരെയാണ് സൃഷ്ടിക്കേണ്ടത്? പാര്‍ട്ടിക്ക് വേണ്ടി കല്ലെറിയേണ്ടവരെയോ?

എൺ‌പതുകളിലെ കുട്ടികൾക്കു സ്വപ്നം പോലും കാണാനാവാത്ത ടീവി അടക്കമുള്ള വാർത്താമാധ്യമങ്ങളിലേയ്ക്കുള്ള ആക്സസ്, നിത്യവും സ്കൂൾ അസംബ്ലി ചേരുമ്പോൾ വാർത്തകൾ വായിക്കുന്ന പതിവ്, ഹോസ്റ്റലുകളിൽ ജാതിമതഭേദമെന്യേയുള്ള സഹവാസം എന്നിവയൊക്കെ കുട്ടികളെ അരാഷ്ട്രീയരാക്കി ബ്യൂറോക്രസിക്കു പറ്റിയ ലഗോൺ കോഴികളാക്കുമെന്നുള്ള കണ്ടുപിടുത്തം പോളിറ്റ് ബ്യൂറോയുടെ വെറും മണ്ടത്തരമല്ല, മറിച്ച് സമര്‍ത്ഥമയ കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങളില്‍ ഒന്നാണ്. ഈ ഉഡായിപ്പിനെ ഇന്ദിരാഗാന്ധി ഫാസിസ്റ്റ് ആയതുകൊണ്ട് എതിര്‍ത്തു എന്നൊക്കെ ഒരു വാദത്തിനു പോലും പറയാന്‍ കൊള്ളില്ല! ഇപ്പോഴെന്തായാലും പശ്ചിമ‌ബംഗാള്‍ നവോദയ അനുവദിച്ചത് വഴി പോളിറ്റ് ബ്യൂറോ കാലങ്ങളോളം എടുക്കുന്ന മണ്ടന്‍ തീരുമാനങ്ങളില്‍ ഒന്നിനു കൂടി ശമനം വന്നു എന്ന് അര്‍ത്ഥം.

നവോദയക്കെതിരെ ഇപ്പോള്‍ ആരോപിച്ചതൊക്കെ മണ്ഡല്‍ കമ്മീഷനു നേരേയും ആരോപിച്ചതു സവര്‍ണ്ണ ഫാസിസ്റ്റ് അജണ്ടകള്‍ ഉള്ളവരായിരുന്നു. അതായത് പിന്നാക്കക്കാരെ ശക്തിപ്പെടുത്തി അവര്‍ക്ക് വോട്ട് ബേസ് ഉണ്ടാക്കാന്‍ എന്നുള്ള ഉഡായിപ്പ് ന്യായം പോലെയാണ് ഇപ്പോള്‍ കേട്ടത്. വ്യക്തമായി അറിവുള്ള കാര്യങ്ങളെക്കുറിച്ച് പോലും ചുവപ്പ് കണ്ണടയില്‍ നിന്ന് ഊരി കാണാന്‍ ശ്രമിക്കാത്തതാണ് റോബിയെപ്പോലെയുള്ളവര്‍ ഇടതുപക്ഷമെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതൊക്കെ വെറും തുക്കട സിപി‌എം ആയിപ്പോവുന്നത്.

എല്ലാം സബ്ജെക്റ്റീവ് കാര്യങ്ങള്‍ എന്ന് ആദ്യമേ അങ്ങ് പ്രസ്താവിച്ചിട്ട് കണക്കെടുപ്പിനു ധൈര്യമുണ്ടോയെന്ന്? ഞാനും ചോറാണ് സാര്‍ കഴിക്കുന്നത്!

ജനശക്തി said...

...........Apart from the shifts from formal system of primary and elementary education to the non-formal stream that implies withdrawal of commitment to every child’s right to attend school and be a full time student and receive real education, there are indicators in the budget which show this government’s blatant tilt towards the rich and against the poor. In keeping with its formulations in the amendment bill on right to education passed and the national curriculum framework being implemented, the government is going about creating gross inequalities and increasing disparities within the public stream of education. There are 451 Navodaya Vidyalayas with a total of 1.25 lakh students on their rolls. The budget for Navodaya Vidyalayas is Rs 490 crore, i e almost 10 per cent of the total budget of the department of secondary and higher education. The union government expenditure for each student at Navodaya Vidyalayas is Rs 39,000 per year whilst for a student in an average school it is about Rs 241 and total expenditure (including contribution from the states) is about Rs 2,000 per student in an average school.

-Towards Budgetary Cuts And Elitism link

രാജ് said...

റോബീ, മറ്റു നവോദയ വിദ്യാലയങ്ങളിലെ അരാഷ്ട്രീയതയുടെ അളവ് അറിയില്ല. വിദ്യാർത്ഥികൾക്കു നൽകേണ്ട ഭക്ഷ്യവിഭവങ്ങളുടെ അളവും തൂക്കവും അറിയുവാനുള്ള അവകാശത്തിന്റെ പേരിൽ പ്രിൻസിപ്പാളിനെ വരെ ചോദ്യം ചെയ്തു, മെസ്സ് ഇൻ ചാർജിന്റെ ക്രമക്കേടിനെതിരെയും പ്രിൻസിപ്പാളിനെതിരെയും സമരം ചെയ്ത ചരിത്രമുള്ള നവോദയക്കാരും ഉണ്ട്. അദ്ധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയതിൽ പ്രതിഷേധിച്ച് മാപ്പു പറയുന്ന വരെ നിരാഹാരമനുഷ്ടിച്ച വിദ്യാർത്ഥികളുമുണ്ടായിരുന്നു. ഞങ്ങൾ ആരെയും കല്ലെറിഞ്ഞില്ല, പകരം രാത്രികളിൽ നിയമം ലംഘിച്ച്, ചുമരുകളിൽ പ്രതിഷേധമെഴുതി, വിദ്യാലയം തെറ്റുതിരുത്തിയപ്പോൾ കേടുവരുത്തിയ ചുമരുകൾ വൃത്തിയാക്കിക്കൊണ്ട് മാതൃകയും കാണിച്ചു. ചോരതിളയ്ക്കുന്ന പ്രായത്തിൽ എസ്.എഫ്.ഐ എന്ന കുട്ടിസഖാവിനെ കൊണ്ട് കളിപ്പിക്കുന്ന സ്കൂൾ-തല രാഷ്ട്രീയ നാടകങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല, അതോടെ അരാഷ്ട്രീയവാദി ആയോ എന്നറിയില്ല. രക്തം പരിശോധിച്ചിട്ടു പറയാം.

ജനശക്തി,
Blatant tilt towards the rich and against the poor. ഹഹ ചിരിപ്പിക്കല്ലേ ജനശക്തി. ഈ ലിങ്കിൽ ഉണ്ട് നവോദയ സഹായിച്ച പണക്കാരുടേയും പാവപ്പെട്ടവരുടേയും കണക്ക്. നവോദയ ഒരു കുട്ടിയുടെ പേരിൽ ചിലവഴിച്ച തുകയേക്കാൾ ഭീമമായ നഷ്ടമാണ് ഐ.ഐ.ടികളിൽ അർഹതയില്ലാത്തവരെ റിസർവേഷനിൽ കയറ്റുന്നതു കൊണ്ടുണ്ടാവുന്ന റ്റാലന്റ് ലോസ്സിൽ നിന്നുണ്ടാകുന്നതെന്നു സമ്പന്ന/സവർണ്ണവർഗ്ഗം പറഞ്ഞാൽ സമ്മതിക്കുമോ? സാമാന്യബുദ്ധിയുള്ള ഏതൊരുത്തനും റിസർവേഷന്റെ ന്യായം അതല്ലെന്നു അറിയുന്നതാണ്. അതു പോലെ തന്നെയാണ് ഒരു കുട്ടിയ്ക്കു വരുന്ന ചിലവിന്റെ കണക്കല്ല നവോദയയുടെ ന്യായവും. നവോദയ റസിഡൻഷ്യൽ സ്കൂളാണ്. അതിനുള്ള ചിലവുകൾ വിദ്യാഭ്യാസത്തിനുള്ള നേരിട്ടുള്ള ചിലവല്ല, വിദ്യാഭ്യാസത്തിനു അനുകൂല സാഹചര്യം ഒരുക്കുവാനുള്ള ചിലവാണ്. അതിനു പുറമേ ഒരു ജില്ലയിലെ വിദ്യാഭ്യാസത്തിലെ നിലവാരം ഉയർത്തുന്നതിനു മുന്നിൽ നിന്നു പ്രയത്നിക്കുക എന്നൊരു കടമകൂടെയുണ്ട് നവോദയകൾക്ക്. അതു പോലെ ഓരോ നവോദയയിലും 40-ൽ പരം പുതിയ ജോലി അവസരങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒരാൾ സ്വയം ഉയരുമ്പോൾ ചുറ്റുമുള്ളവരെയുമാണ് ഒപ്പം ഉയർത്തുന്നതെന്നു സഹജീവനത്തിന്റേയും പങ്കുവയ്ക്കലിന്റേയും ജീവിതശൈലിയിൽ അച്ചടക്കനിഷ്ഠയോടെ ഏഴു കൊല്ലം പഠിക്കുന്ന കുട്ടികൾക്കു ശീലിക്കാനാവുമെന്ന പ്രത്യാശ നവോദയയുടെ രീതികളിലുണ്ട്. റിസർവേഷൻ നൽകുന്നതിനോടൊപ്പം ഈ വിദ്യാർത്ഥിസമൂഹം ഒരേ അളവിൽ സമൂഹത്തിനോടു കമ്മിറ്റഡ് ആകുമെന്ന വിശ്വാസത്തിന്റെ വിലയാണ് റസിഡൻഷ്യൽ സ്കൂളിന്റെ അധികച്ചിലവായി നവോദയ വഹിക്കുന്നത് [എക്സപ്ഷൻസ് ഉണ്ടാകാം].

നവോദയയുടെ മൊത്തം ബഡ്ജറ്റിനെ ഗുണിച്ചും ഹരിച്ചും വിദ്യാർത്ഥിയുടെ തലയ്ക്കുമുകളിൽ എഴുതിവയ്ക്കുന്ന നാലാംക്ലാസിലെ കണക്ക് അണികളെ പറ്റിക്കാൻ കൊള്ളാം. വികേന്ദ്രീകരിക്കപ്പെട്ട രീതിയിൽ ഇതേ സൗകര്യങ്ങൾ പട്ടികജാതിക്കാർക്കും റൂറൽ വിദ്യാർത്ഥികൾക്കും നൽകുന്നതിനു വേണ്ടിയുള്ള ചിലവുകൾ ഇപ്പോൾ ജനശക്തി ഓരോ വിദ്യാർത്ഥിക്കുമായി ഗണക്ക് കൂട്ടിയ ഗണിച്ചെടുത്ത തുകയേക്കാൾ എത്രയോ വലുതാവുമെന്നു ഊഹിക്കുവാൻ സാമ്പത്തികശാസ്ത്രത്തിൽ ഉന്നത ബിരുദമൊന്നും വേണ്ടാ. നവോദയ സൃഷ്ടിക്കപ്പെട്ട കാലത്തു ഇന്ത്യയെപ്പോലെ വികസനത്തിലേയ്ക്കു ഇഴഞ്ഞു കയറുകയായിരുന്ന രാജ്യത്തു അത്തരം സംവിധാനം നിലവിൽ വരുത്താനുള്ള കാലതാമസം ഏറ്റവും അധികം ബാധിക്കുക പട്ടികജാതി/വർഗ്ഗ കുട്ടികളേയും, സ്ത്രീകളേയും, റൂറൽ ഏരിയയിലെ പാവപ്പെട്ട കുട്ടികളേയും ആയിരിക്കും എന്നറിയാൻ ഏത് കൊടിയുടെ നിറമാണ് തടസ്സം പിടിക്കുന്നത്?

റോബി said...

ഇഞ്ചിപ്പെണ്ണിനോട്‌,
ഞാൻ ഈ വിഷയത്തെ objective
ആയാണു സമീപിച്ചത്‌. താങ്കൾ sujective ആയും. താങ്കളുടെ മറുപടിയിലെ ആദ്യ പാരയോടു വിയോജിപ്പില്ല. അതൊന്നും ഞാൻ നിഷേധിക്കുന്നുമില്ല, അനുഭവം അതൊന്നുമല്ലെങ്കിലും. (കോഴിക്കോട്‌ ജില്ലയിൽ കോഴിക്കോട്‌ മാത്രമാണു പട്ടണം. പുതിയങ്ങാടി, കാരക്കുന്ന്, വെസ്റ്റ്‌ഹിൽ, ഫറോക്ക്‌ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വന്നിരുന്നവർ പോലും നവോദയയിലെ കണക്കിൽ റൂറൽ ഏരിയയിൽ നിന്നുള്ളവരായിരുന്നു. അപ്പോൾ പിന്നെ വടക്കേ ഇന്ത്യെയിലെ കാര്യമൊക്കെ പറയേണ്ടല്ലോ. അതു വിട്‌, അതല്ല കാര്യം.)രണ്ടാമത്തെ പാര,

സിവിൽ സർവീസിൽ ഈ കുട്ടികൾ വന്നിരുന്നെങ്കിൽ എന്തൊക്കെ പ്രശ്നമാവും ഉണ്ടാവുക?ഇന്ത്യയിൽ അധികാരം നിലനിർത്തുന്നതിൽ ബ്യുറോക്രസിയുടെ പങ്ക്‌ അറിയാമോ? 1996-ൽ വ്യക്തമായ ഭൂരിപക്ഷം ഇല്ല എന്നറിയാമായിരുന്നിട്ടും എന്തിനാണു വാജ്‌പേയിയുടെ മന്ത്രിസഭ(മെയ്‌ 16 - മെയ്‌31) അധികാരമേറ്റത്‌? ഈ ചോദ്യത്തിന്റെ ഉത്തരം താങ്കളുടെ ചോദ്യത്തിന്റെ ഉത്തരമാണ്‌. ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ച്‌ ചാനലൈസ്‌ ചെയ്യപ്പെട്ടവർ ബ്യൂറോക്രസിയിൽ അധികമാകുന്നതു കൊണ്ട്‌ ദോഷങ്ങൾ ഉണ്ടാവില്ല എന്നുറപ്പിക്കാനാകില്ലല്ലോ. ഒരാൾ ദരിദ്രനോ, ഗ്രാമവാസിയോ, ദളിതനോ, സ്ത്രീയോ ആണെന്നു കരുതി അതിൽ മാറ്റമുണ്ടാകണമെന്നുമില്ല.


ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ ഒരു കെര്‍ച്ചീഫ് പോലും കൊണ്ട് വരണ്ട. എല്ലാം സൌജന്യമാണ്.ശുദ്ധ അസംബന്ധം! അഡ്മിഷൻ എടുത്ത അന്നു തന്നെ, ജോയിൻ ചെയ്യാൻ വരുമ്പോൾ കൊണ്ടുവരേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റും തന്നു. (ആ ലിസ്റ്റിൽ 6 കർചീഫും ഉൾപ്പെട്ടിരുന്നു.)ഇപ്പോളാകട്ടെ, ബി.പി.എൽ അല്ലാത്ത കുട്ടികൾക്ക്‌ ഫീസുമുണ്ട്‌.


'ബ്യൂറോക്രസിക്കു പറ്റിയ ലഗോൺ കോഴികൾ' എന്നൊന്നും ഞാൻ എഴുതിയിട്ടില്ല. 12 ക്ലാസ്സു വരെ നടന്നത്‌ ഫോർമേഷൻ ആയിരുന്നു. ചാനലൈസിംഗ്‌ നടക്കേണ്ടിയിരുന്നത്‌ അതിനു ശേഷമാണ്‌.


വ്യക്തിപരവും കക്ഷിരാഷ്ട്രീയപരവുമായ മറ്റ്‌ ആക്ഷേപങ്ങൾക്ക്‌ മറുപടി പറയുന്നില്ല.


ഈ വിഷയത്തിൽ സബ്‌ജെൿടീവ്‌ ആയ കമന്റുകൾക്ക്‌ ഇനി മറുപടി ഞാൻ പറയുന്നതല്ല.

റോബി said...

മുകളിലെ കമന്റ്‌ പോസ്റ്റ്‌ ചെയ്ത ശേഷമാണ്‌ രാജിന്റെ മറുപടി കാണുന്നത്‌.

രാജിനോട്‌,
താങ്കൾ പറഞ്ഞ സമരാനുഭവങ്ങൾ പോലെ ഒരുപാട്‌ കുട്ടിക്കഥകൾ പറയാനുണ്ട്‌. അത്‌ പറയുന്നില്ല.
ഭൂരിപക്ഷം നവോദയ പ്രോഡക്ടുകളുടെയും രാഷ്ട്രീയം അവിടെ അവസാനിച്ചു എന്നാണ്‌ അനുഭവങ്ങൾ പറയുന്നത്‌.


+2 കഴിഞ്ഞപ്പോൾ ഞാനൊഴികെ ഞങ്ങളുടെ ബാച്ചിൽ സയൻസ്‌ പഠിച്ച മിക്കവരും എൻട്രൻസ്‌ കോച്ചിംഗിനു പോയി. ഞാനടക്കം കുറെ പേർക്ക്‌ പ്രൊഫഷനൽ കോഴ്സുകൾക്ക്‌ അഡ്മിഷൻ കിട്ടി. കിട്ടാത്തവർ അടുത്ത വർഷത്തേയ്ക്കായി ശ്രമിച്ചു. ഇന്ന് ബഹുഭൂരിപക്ഷവും ഏതെങ്കിലും പ്രൈവറ്റ്‌ കമ്പനികളിൽ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നു. നാടോടുമ്പോൾ നടുവെ ഓടുന്നതാകരുത്‌ എന്റെ രാഷ്ട്രീയം എന്ന് ഉറപ്പുണ്ടായിരുന്ന ഞാൻ ശുദ്ധശാസ്ത്രം പഠിക്കാനും തീരുമാനിച്ചു. ഇന്ന് സമൂഹത്തിൽ ശുദ്ധശാസ്ത്രവിഷയങ്ങളും മാനവികവിഷയങ്ങളും അവഗണിക്കുന്നതിന്റെ പ്രത്യാഘാതം വരും തലമുറകൾ അറിയാനിരിക്കുന്നതേ ഉള്ളൂ.

ഈ ബോധ്യമുള്ളതിനാലാണ്‌ ജീവിതം മുട്ടില്ലാതെ പോകുമായിരുന്ന ജോലി വലിച്ചെറിഞ്ഞ്‌ വീണ്ടും പഠിക്കനൊരവസരം കിട്ടിയപ്പോൾ ഇറങ്ങി പുറപ്പെട്ടതും.

ഈ വ്യക്തിപരമായ അനുഭവം ഇവിടെ വിളമ്പിയത്‌ ഉപ്പുമാവിൽ ഉപ്പു കൂടിയതിനു ചെയ്ത സമരങ്ങൾ ഓർത്ത്‌ നിർവൃതി കൊണ്ടിരിക്കുകയല്ല, എന്റെ രാഷ്ട്രീയം ഇന്നും ജീവിച്ചുകൊണ്ടിരിക്കുകയാനെന്ന്‌ സൂചിപ്പിക്കാൻ.

(സയൻസ്‌ പ്രാൿടീസ്‌ ചെയ്യുന്നതിന്റെ രാഷ്ട്രീയം അറിയാത്തവർ ഞാൻ ഇന്ന് അമേരിക്കയിൽ പഠിക്കുന്നതിന്റെ ന്യായാന്യായങ്ങൾ ചോദിച്ച്‌ വരുമെന്ന് എനിക്ക്‌ ഊഹിക്കാം.)

വ്യക്തിപരമായി പോകുന്നു. അതിനാൽ തന്നെ ഞാൻ നിർത്തുന്നു.

രാജ് said...

റോബി അത്ര വലിയ ലിസ്റ്റ് ആയിരുന്നോ? എന്റെ ഓർമ്മയിൽ ഒരു ട്രങ്ക്, മൂന്നു ജോഡി ഡ്രസ്സ്, വൈറ്റ് കാൻ‌വാസ് ഷൂ എന്നിവ ആയിരുന്നു പ്രധാന വിലപിടിപ്പുള്ള വസ്തുക്കൾ. വ്യക്തിപരമായി എനിക്ക് ഇതിൽ വൈറ്റ് കാൻ‌വാസ് ഷൂ ഒഴികെ എല്ലാം കടം വാങ്ങേണ്ടി വന്നിരുന്നു. ഒരു ബി.പി.എൽ വിദ്യാർത്ഥിക്ക് ഈ ലിസ്റ്റിലെ വസ്തുക്കൾ വാങ്ങുന്നതു പോലും വിഷമകരമായിരുന്നിരിക്കണം, എങ്കിലും ഈ ഒരു റിക്വയർമെന്റ് ആദ്യ കൊല്ലം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.

റോബി ഉപ്പുമാവിൽ ഉപ്പുകൂടിയെന്ന പോലെയൊക്കെ ചിലരുടെ സമരങ്ങളെ മാത്രം വിലയിടിച്ചു കാണുവാൻ റോബിക്ക് വ്യക്തിപരമായി താല്പര്യമുണ്ടെന്നറിയാം. അതേ സമരങ്ങളുടെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് +2 കോഴ്സ് നടക്കുന്ന അവസാന മൂന്നുമാസം വീട്ടിൽ ഇരുന്ന് പഠിക്കേണ്ടി വന്നവരും ഉണ്ട്. ശുദ്ധശാസ്ത്രവിഷയങ്ങളും ഹ്യുമാനിറ്റീസും ഒഴിവാക്കുന്നത് നവോദയക്കാർ മാത്രമല്ലല്ലോ, അതിന്റെ പ്രത്യാഘാതങ്ങൾ നവോദയയുടെ മേലിൽ മാത്രം വച്ചുകെട്ടുന്നതെങ്ങിനെ?

നവോദയക്കാരുൾപ്പെടെ പഠിച്ചിറങ്ങുന്ന എല്ലാവരിലും അരാഷ്ട്രീയവാദികളുണ്ട്, രാഷ്ട്രീയം തുടർന്നുവരുണ്ട്, രാഷ്ട്രീയമെന്ന ഭാവേന വ്യക്തിപരമായ വിദ്വേഷങ്ങൾ പുലർത്തുന്ന കളങ്കമുള്ള രാഷ്ട്രീയനാട്യക്കാർ ഉണ്ട്, പലരുടേയും രാഷ്ട്രീയം ഒച്ചയെടുപ്പുകളില്ലാതെ നിശബ്ദമായി തുടർന്നു പോകുന്നുണ്ട്. റോബി പിന്തുടരുന്ന രീതികളിൽ മാത്രമാണ് രാഷ്ട്രീയം ശരി എന്നില്ലല്ലോ. ദൈവം ഒരു അനാവശ്യ ബിംബമാണെന്നും, ഭക്തി പ്രാക്റ്റീസ് ചെയ്യേണ്ട ഒരു കാര്യമല്ലെന്നും എനിക്ക് തോന്നലുണ്ടായത് നവോദയയിൽ മതത്തിന്റെ കെട്ടുപാടില്ലാതെ ജീവിച്ച 7 കൊല്ലത്തിനിടയിലാണ്, റോബിക്ക് ചിലപ്പോൾ അങ്ങനെയുണ്ടാവണം എന്നില്ല. മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നതെന്തിന്? നവോദയയ്ക്കു റോബി അസ്യൂം ചെയ്ത ദോഷങ്ങൾ വല്ലതും തെളിയിക്കാനുണ്ടെങ്കിൽ അതു പറയൂ.

ഇഞ്ചി ഒരു കർച്ചീഫ് പോലും വേണ്ടൊന്നൊരു ഒഴുക്കൻ പറച്ചിലാണ്, മൊത്തത്തിലുള്ള സാമ്പത്തിക ഗുണങ്ങളെ പൊതുസമൂഹം അങ്ങനെ ഒറ്റവാക്കിൽ ഒതുക്കുന്നതാണ്. എങ്കിലും ആദ്യ വർഷത്തെ ആ ചിലവൊഴികെ വലിയ ചിലവുകൾ ഒന്നും വിദ്യാർത്ഥി അനുഭവിക്കേണ്ടിയിരുന്നില്ല. അവധിക്കാലത്തു വീട്ടിലേയ്ക്കുള്ള യാത്രാക്കൂലി പോലും സൗജന്യമാണ്.

റോബി said...

നവോദയയില്‍ കൂടെപഠിച്ചവര്‍ ഉണ്ടാക്കിയ ഒരു ഇ-മെയില്‍ ഗ്രൂപ്പ് ഉണ്ടായിരുന്നു. രാഷ്ട്രീയസ്വഭാവമുള്ള ചില ഇ-മെയിലുകള്‍ (ആനന്ദ് പട്‌വര്‍ദ്ധന്റെ ഒരു ലേഖനം) അയച്ചതിന്‌ ഭൂരിഭാഗം പേരും കലഹിച്ചു. എന്തെങ്കിലും തമാശയോ ഫോട്ടോയോ അയച്ചാല്‍ മതിയെന്ന്. രാഷ്ട്രീയം പറയാനാകാത്ത ഗ്രൂപ്പില്‍ ഞാനില്ലെന്ന് തീരുമാനിച്ച് പിരിഞ്ഞു പോന്നു...:)

അരാഷ്ട്രീയവാദം നവോദയ പ്രോഡക്ടുകള്‍ക്കിടയില്‍ അധികമാണെന്ന ഒരഭിപ്രായമുണ്ട്. തെളിയിക്കാനുദ്ദേശിക്കുന്നില്ല.

ശാസ്ത്രവിഷയങ്ങളും മാനവിക വിഷയങ്ങളും പഠിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു കലഹത്തിന്റെ രാഷ്ട്രീയം തന്നെയാണ്‌. നവോദയ പോലെ പാവപ്പെട്ടവന്റെ കാശുകൊണ്ട് പഠിക്കുന്നവര്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണം എന്നു തോന്നിയിട്ടുണ്ട്. പിന്നെ ഓരോ മനുഷ്യര്‍ക്കും അവരവരുടെ ശരികള്‍. ആരും തെറ്റാണെന്നു പറയാന്‍ എനിക്കും കഴിയില്ല.

നവോദയയില്‍ നിന്നും ആദ്യത്തെ ബാച്ച് പുറത്തിറങ്ങിയിട്ട് 15-ഓളം വര്‍ഷമേ ആയുള്ളൂ. ഞാന്‍ അസ്യൂം ചെയ്തു എന്ന് രാജ് പറ
യുന്ന ആരോപണങ്ങള്‍ ശരിയോ എന്ന് കാലം പറയട്ടെ. ഇപ്പോള്‍ പറഞ്ഞത് തികച്ചും വ്യക്തിപരമായ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും ചേര്‍ന്നതാണ്‌. വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും നിലപാടുകള്‍ രൂപീകരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.

രാജ് ഇഞ്ചിയുടെ വക്കീലായ സ്ഥിതിയ്ക്ക് മറുപടിയുടെ ആ ഭാഗം സര്‍ക്കാസമായി കരുതാന്‍ പറഞ്ഞോളൂ.


ഓഫ്:
ഏഴു വര്‍ഷം കെട്ടുപാടുകളില്ലാതെ ജീവിച്ചിട്ടാണോ രാജെ ചാളമണം ഓര്‍മ്മ വന്നത്?

രാജ് said...

റോബി,

ചാളമണം സർക്കാസ്റ്റിക് ആയിട്ടുള്ള ഒരു വിരുദ്ധതയെ കുറിച്ചാണെന്നു ഞാൻ പലവട്ടം ആവർത്തിച്ചു കഴിഞ്ഞതാണ്. ആദ്യകാലങ്ങളിൽ ദളിതന്റെയടക്കം എല്ലാ ജാതികളിലും ഗോത്രപരമായ ചില സാംസ്കാരിക (ദ്രാവിഡ) വീക്ഷണങ്ങൾ ഉള്ളതുകൊണ്ടു ജാതിയെ നിശിതമായി വിമർശിക്കുന്ന എഴുത്ത് എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എങ്കിലും അത്തരം ഒരു സാംസ്കാരിക വീക്ഷണത്തേക്കാൾ എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ് ജാതിവർഗ്ഗീയത എന്നു നിരീക്ഷിക്കുവാൻ പിൽക്കാലങ്ങളിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഏഴു കൊല്ലം എന്റേതിനു സമാന അനുഭവമുള്ള റോബിക്ക് ചാളമണത്തിലെ വിമർശനം മനസ്സിലായില്ലെങ്കിൽ അതു റോബിയ്ക്കു എന്നോടുള്ള വ്യക്തിപരമായ ഒരു വിരോധമെന്നു കരുതാനേ എനിക്ക് നിവർത്തിയുള്ളൂ. കാരണം റോബി ആ വിരോധം പലവട്ടം തെളിയിച്ചിട്ടുണ്ട്. അധികം വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല, സില്ലി ഗോസിപ്പുകളിൽ തുടങ്ങി റോബി എന്തൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ഉണ്ടെന്ന് റോബിക്കറിയാം. എനിക്കുമറിയാം.

ഓഫ്: മലമ്പുഴ നവോദയയിലെ ആദ്യ ബാച്ചിൽ ഒരാൾ ഗാന്ധിയൻ രീതികളിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ്. സബർമതിയിൽ അദ്ദേഹത്തിന്റെ ജീവിതത്തിനെ കുറിച്ചുള്ള ഫോട്ടോയിലൂടെ ആണ് നവോദയ വിട്ടതിനു ശേഷം അദ്ദേഹത്തിനെ ഞാൻ ആദ്യമായി കാണുന്നത്. അരാഷ്ട്രീയവാദം എല്ലാതരം യുവാക്കളിലും വ്യാപകമായിട്ടുണ്ട്, നവോദയ ഒരു മോശം ഉദാഹരണമല്ല എന്നാണ് എന്റെ അനുഭവം. ഗാന്ധിയൻ രീതികൾ റോബിയുടെ രാഷ്ട്രീയത്തിന്റെ നിർവചനത്തിൽ പെടുകയില്ലെങ്കിൽ ഞാൻ നിസ്സഹായനാണ് അക്കാര്യത്തിൽ.

Inji Pennu said...

>>ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ച്‌ ചാനലൈസ്‌ ചെയ്യപ്പെട്ടവർ ബ്യൂറോക്രസിയിൽ അധികമാകുന്നതു കൊണ്ട്‌ ദോഷങ്ങൾ >>ഉണ്ടാവില്ല എന്നുറപ്പിക്കാനാകില്ലല്ലോ.

ഈ ഒരു വാദം പാഠപുസ്തക വിവാദത്തിലും വന്നിരുന്നില്ലേ? ഒരു കാര്യം മനസ്സിലാക്കണം. വിദ്യാഭ്യാസവും മറ്റും ഏതെങ്കിലും ഭരണകൂടം സൌജന്യമായി തരണമെന്നും അതിനു വേണ്ടി ശ്രമിക്കുമ്പോഴും അതില്‍ ഈ ബ്യൂറോക്രസി എന്നിങ്ങനെ പ്രശ്നങ്ങള്‍ ലോകത്ത് എവിടേയും വരും. നവോദയിലെ കുട്ടികള്‍‍ ഗാന്ധി കുടുംബത്തിനെക്കുറിച്ച് മാത്രമാണ് പഠിച്ചിരുന്നതെങ്കില്‍ ഇതിനൊക്കെ ഒരു ന്യായമുണ്ട്. അതിനു പകരം അപ്രൂവ് ചെയ്ത ഒരു സി.ബി.എസ്.സി സിലബസാണ് അവിടെ പഠിപ്പിക്കുന്നത്. അവിടെ കോണ്‍‌ഗ്ഗ്രസ്സിന്റെ പാര്‍ട്ടി ക്ലാസ്സുകളോ ഒന്നുമല്ല നടക്കുന്നതും. ഒരുപാട് പേര്‍ക്ക് ഉപകാരമായ ഒരു വിദ്യഭ്യാസ സമ്പ്രദാ‍യത്തെ വെറും പാര്‍ട്ടി ലെവലിലേക്ക് കൊണ്ട് വരുന്നത് ഒബ്ജെറ്റ്കീവ് അല്ല.

ലിസ്റ്റ് കണ്ട് ഞാന്‍ ഭയന്നു. അപ്പോള്‍ ഈ നവോദയ ഒരു ഭയങ്കര മോശം സ്ഥാപനം തന്നെ. ചേരുമ്പോള്‍ ഒരു ട്രങ്ക് പെട്ടിയും രണ്ട് ജോഡി ഉടുപ്പും കൊണ്ട് വരാന്‍ പറഞ്ഞു. കെര്‍ച്ചീഫ് എന്ന് എഴുതിയതില്‍ കയറിയങ്ങ് പിടിച്ച്. ബാക്കിയെല്ലാം അങ്ങ് വിഴുങ്ങി. ഊട്ടിയിലെ ലവ്ഡേല്‍ സ്കൂള്‍ ആയിരുന്നിരിക്കണം ഇതിലും ഭേദം. പട്ടികജാതിക്കാരോട് അങ്ങോട്ട് പോവാന്‍ പറയണം ഇനി. അതുമാത്രമോ നവോദയയില്‍ കിട്ടണമെങ്കില്‍ എന്‍‌ട്രന്‍സും ഉണ്ട്. എന്തൊരു ക്രൂരത. ലവ്ഡേലിലാണെങ്കില്‍ എന്‍‌ട്രന്‍സ് ഇല്ല.


>>രാജ് ഇഞ്ചിയുടെ വക്കീലായ

ശ്ശൊ, വക്കീലില്ലാത്ത പാവങ്ങള്‍ക്ക് കോടതി വക്കീലിനേയും നിയമിച്ചോ? റോബിയുടെ അടവ് കുറേ നാളായി കാണുന്നു റോബി. ആദ്യം എന്തെങ്കിലും ഇങ്ങോട്ട് വ്യക്തിപരമായി അങ്ങ് പറയും, തിരിച്ച് പറയാന്‍ ഫോര്‍സ്ഡ് ആവുമ്പോള്‍ ഉടനേ ഒന്നും അറിയാത്ത പോലെ‍ വ്യക്തിപരമായ കമന്റുകള്‍ക്ക് മറുപടിയില്ലായെന്നൊക്കെ പറഞ്ഞ് ഒരു ഒഴിവ്, അതു കഴിഞ്ഞ് പിന്നേയും കമന്റില്‍ എന്തേലും ഇതുപോലെ അങ്ങ് തിരുകികയറ്റും. അടുപ്പത്തെന്ന് എടുത്തേരെ !

ഗുപ്തന്‍ said...

രാജ് പങ്കെടുക്കുന്ന ഏതു ചര്‍ച്ചയുടെയും അവസാനവാക്ക്.. ചാളമണം. കഷ്ടം!!

Zebu Bull::മാണിക്കന്‍ said...

ചാളമണം == രാജിന്റെ ചര്‍‌ച്ചകളിലെ "ഗോഡ്‌വിന്‍ നിയമം" ;-)

(വെറുതെ; കമന്റ് ട്രാക്ക് ചെയ്യാന്‍ മാത്രം)

ഗുപ്തന്‍ said...

ഓ ഇത് അങ്ങനെ ത്രെഡ് ക്ലോസ് ചെയ്യുകയൊന്നും അല്ല സെബൂ.. പിന്നെയാണ് തുടങ്ങുന്നേ..

റോബി said...

പ്ലീസ് നോട്ട് ദി പോയിന്റ്

വ്യക്തിപരമായ കമന്റുകള്‍ക്ക് വ്യക്തിപരമായി തന്നെ മറുപടി പറയും. ഈ വിഷയത്തില്‍ സബ്‌ജക്‌ടീവായി സംസാരിക്കാന്‍ താത്പര്യമില്ല എന്നാണു പറഞ്ഞത്.

രാജെ,
വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നു, ഇന്നില്ല. എങ്കിലും രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം ഉള്ള സ്ഥിതിയ്ക്ക് ഇടയ്‌ക്ക് ചാളമണവും പറയും. രാജിനു സര്‍ക്കാസമായി ചാളമണം ഓര്‍മ്മ വന്നതു പോലെ ഇടയ്ക് എനിക്കും ആ വരികള്‍ ഓര്‍മ്മ വരും. ചുമ്മാ സര്‍ക്കാസമായിട്ടെടുക്ക്..എന്നാ പോട്ടെ.

സെബു ഗോഡ്‌വിന്‍ കൊള്ളാം.

രാജ് said...

വ്യക്തിപരമായ വിദ്വേഷ്യം ഇപ്പോൾ ഇല്ലെന്നു പറഞ്ഞതിൽ നന്ദി. വിദ്വേഷ്യം പകർച്ചവ്യാധിയെപ്പോലെയാണല്ലോ അതിന്റെ നീരാളിപ്പിടുത്തം റോബിയ്ക്കൊപ്പം അഴിഞ്ഞു പോവില്ലല്ലോ!

രാഷ്ട്രീയത്തെ കുറിച്ചു പറഞ്ഞാൽ ഫാസിസത്തിന്റെയും വിഭജനങ്ങളുടേയും സാമ്പത്തികമാന്ദ്യങ്ങളുടേയും ഈ കാലത്തു ചർച്ചകൾക്കും മാറ്റങ്ങൾക്കും ഞാനും തയ്യാറാണെന്ന സന്ദേശമേ എനിക്കു പറയാനായിട്ടുള്ളൂ.

ജനശക്തി said...

രാജ് ആ ലേഖനം മുഴുവന്‍ വായിച്ചു എന്നു കരുതുന്നു. 4900 കോടി രൂപ മൊത്തം ബജറ്റ് ആയിരിക്കെ അതിലെ 490 കോടി രൂപ 1.25ലക്ഷം കുട്ടികളെ പഠിപ്പിക്കാനും ബാക്കി തുകകൊണ്ട് കോടിക്കണക്കിനു കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും ഉപയോഗിക്കുമ്പോള്‍ ആദ്യം പറഞ്ഞ വിദ്യാഭ്യാസ രീതിക്ക് ഒരു വരേണ്യസ്വഭാവം വരുന്നുണ്ട്. അതിന്റെ പ്രയോജനം ലഭിക്കുന്നത് ആരാണെങ്കിലും. അതാണതിലെ പ്രശ്നവും. അത് മനസ്സിലാക്കുമെന്ന് കരുതുന്നു.

ജി.ഡി.പിയുടെ 6% എങ്കിലും വിദ്യാഭ്യാസത്തിനായി നീക്കിവെക്കും എന്ന് കോമണ്‍ മിനിമം പ്രോഗ്രാമില്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2008ലും അത് 2.8% ആയിരുന്നു. ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ നിര്‍ബന്ധം മൂലം 2009ലെ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനു നീക്കി വെച്ച തുകയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നതും മറക്കുന്നില്ല. നിര്‍ബന്ധിതവും സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം എന്ന ചുമതലയില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറുകയും, ഭൂരിപക്ഷത്തിനും അനൌപചാരിക വിദ്യാഭ്യാസം മതി എന്നും ഒരു ന്യൂനപക്ഷത്തിനുമാത്രം ഔപചാരികമായ നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ മതി എന്നും ഉള്ള ഒരു നയമാണ് പിന്തുടരപ്പെടുന്നത്. അന്‍പതോളം സഹസ്രകോടീശ്വരന്മാരെയും 80 കോടി പാവങ്ങളെയും സൃഷ്ടിക്കുന്ന അതേ നയം തന്നെ മറ്റെല്ലാ മേഖലകളിലും. അതാണ് എതിര്‍ക്കപ്പെടുന്നത്.

Anonymous said...

roby,

a question.
y ain't you working in Kolkatta dude but in Uncle sam country.

bilatthipattanam said...

വിഷുക്കണി പോലെ നിരത്തിയാരൊപണങ്ങളാൽ
വിഷവാചകങ്ങളിൽ മുക്കി മറുകക്ഷികളെ ;
വീഷുപ്പടക്കങ്ങൽ പോല്പൊട്ടിച്ചു കൊടും കള്ളങ്ങൽ
വിഷമവ്രിത്തത്തിലാക്കിയീ പാവം ജനങ്ങളെ ...

വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻകലക്കിമതവൈരം ,
വിഷം കുളത്തിലെന്നപോലെ-കുടിമുട്ടിക്കുവാൻ,
വിഷാദമീജനത്തിനും ;ഉന്മാദമാകക്ഷികൽക്കും ...

suraj::സൂരജ് said...

“കേരൾസ്.കോം പ്രശ്നവും അതുമായി മറ്റേത് ബ്ലോഗെഴുത്തുകാരനും എപ്പോൾ വേണമെങ്കിലും അഭിമുഖീകരിക്കാവുന്ന പ്രശ്നങ്ങളെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നയങ്ങൾക്കും വാദങ്ങൾക്കും എതിരെ രാഷ്ട്രീയപരമായി എഴുതിയ പോസ്റ്റിൽ വിളമ്പുവാൻ മാത്രമുള്ള എത്തിക്സേ ഡോക്ടർ സൂരജിനു രാഷ്ട്രീയത്തിലും ബ്ലോഗ് എന്ന മാധ്യമത്തിലും ഉള്ളൂ എന്ന് നന്നായിട്ടറിയാം... Basically you are a Moron. Treat yourself Doctor.നീട്ടിയത്തങ്ങത്തയുടെ സര്‍ട്ടിപ്രിക്കേറ്റിനു നന്ദി:)))
നാട്ടാരുടെയൊക്കെ രാഷ്ട്രീയമളക്കാനുള്ള മീറ്ററും ത്രാസും ഫുള്‍ ടൈം കൈയ്യിലുള്ളതുകൊണ്ട് അങ്ങത്തയ്ക്ക് നീട്ടി അളന്നു നോക്കാന്‍ എളുപ്പമാരിക്കും. പിന്നെ 'മോറോണു'കളുടെ കമ്പനി കൊണ്ടാവാം എല്ലാരും മോറോണുകളായി നീട്ടിയത്തങ്ങത്തയ്ക്ക് തോന്നുന്നത്. അതോണ്ട് ചികിത്സിക്കാന്‍ തിരിച്ചങ്ങോട്ടുപദേശിക്കുന്നതിനു നിര്‍വാഹമില്ലണ്ണാ.

രാഷ്ട്രീയപ്പാര്‍ട്ടിയുടെ നയവും വാദവുമൊക്കെ എതിര്‍ക്കുന്ന പോസ്റ്റില് നവോദയായിലു കര്‍ച്ചീഫും ജട്ടിയും വാങ്ങിയ കഥയൊക്കെ ചര്‍ച്ചിച്ച് നീട്ടിയത്തങ്ങത്ത "എത്തിക്സ്" വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി മോറോണായ അടിയന്‍ പ്വാസ്റ്റിനെപ്പറ്റി ഒന്നും പറഞ്ഞില്ലാന്നു വേണ്ട:

ദേശത്തിന്റെ സാമൂഹിക സാമ്പത്തിക നയങ്ങളും അന്താരാഷ്ട്രബന്ധങ്ങളും സംബന്ധിച്ച നയങ്ങളുയര്‍ത്തി മുന്നണികള്‍ തെരഞ്ഞെടുപ്പു നേരിടുമ്പോള്‍ അതിലൊരു മുന്നണിയ്ക്ക് വോട്ടു ചെയ്യണോ എന്ന് രണ്ടായിരം വട്ടം ആലോചിക്കാന്‍ ഇന്‍ഡിക്കസിന്റെ തലയും വാലുമില്ലാത്ത കുറേ ബംഗാള്‍ സ്റ്റാറ്റിസ്റ്റിക്സ് ഉദ്ധരിച്ചുകൊണ്ടാഹ്വാനിക്കുന്നതാണല്ലോ രാജങ്ങത്തയുടെ രാഷ്ട്രീയ വാദം. ആ കാമ്പെയിന്‍ പോസ്റ്ററില്‍ കണ്ടെന്ന് ഇവിടെ നിരത്തിയിരിക്കുന്ന പോയിന്റുകളിലേതെങ്കിലുമൊന്നിനോട് പുലബന്ധമെങ്കിലുമുള്ള വല്ല കണക്കുമാണ് നിരത്തിയിരുന്നതെങ്കില്‍ ഈ അഭ്യാസത്തില്‍ പൊടിക്കെങ്കിലും യുക്തിയുണ്ടെന്ന് പറയാമായിരുന്നു. പക്ഷേ "ചെറി പിക്കിംഗ് " നടത്തി കൃത്യമായും ദേശീയ ശരാശരിക്കും താഴെയുള്ള നമ്പരുകളു തന്നെ പൊക്കിക്കൊണ്ടുവന്നാലല്ലേ ഉദ്ദിഷ്ടകാര്യം നടക്കൂ.

ആ സ്റ്റാറ്റിസ്റ്റിക്സിന്റെ കാര്യമാണെങ്കില്‍ അത്യത്ഭുതകരം! ഇതെല്ലാം കൂടെ എവിടുന്നു തപ്പിയുണ്ടാക്കുന്നു എന്നതിന് ലവരു നല്‍കുന്ന വിശദീകരണം ഇങ്ങനെ : Indicus is attempting to fill the information gap, by using government data and estimating for each constituency the latest available socio-economic and development status.

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെ പറ്റി എഴുതിയിരിക്കുന്നത് ഒരു സാമ്പിള്‍: 2000ത്തിലെ ദേശീയ ശരാശരി 14.1 ആകുമ്പോള്‍ ബംഗാളില്‍ അത് 7.1 ആണെന്ന് യു.എന്‍.ഡി.പി റിപ്പോര്‍ട്ടുള്ളത് കോണ്‍ഗ്രസ്സ് പൊക്കിക്കൊണ്ടു നടക്കുന്ന ഇന്‍ഡിക്കസ് സൈറ്റില്‍ കാണില്ല. നാഷ്ണല്‍ ക്രൈം റെക്കഡ്സ് ബ്യൂറോയുടെ സ്റ്റാറ്റ്സിനെ അവലംബിച്ചുണ്ടാക്കിയ യു.എന്‍.ഡി.പി റിപ്പോര്‍ട്ടിനേക്കാള്‍ നല്ല സോഴ്സുകള്‍ ഇന്‍ഡിക്കസിന് എന്ന് സമാധാനിക്കാം ! (NCRBയുടെ 2005ലെ റിപ്പോര്‍ട്ടനുസരിച്ച് വനിതകള്‍ക്കെതിരേയുള്ള കുറ്റകൃത്യത്തോത് ഡെല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ - 27.6. ഡെല്‍ഹീല് ഇടതുമുന്നണിയായിട്ടോ ആയിരുന്നെങ്കീ...ഹോ!)

വയലന്റ് ക്രൈമുകളെ പ്രത്യേകം തപ്പിയെടുത്ത് പൊക്കിപ്പിടിച്ചിരിക്കുന്നവര്‍ ക്രൈം റെക്കഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ബംഗാളില്‍ മൊത്തം കുറ്റകൃത്യ തോത് എന്നത് ലക്ഷത്തിന് 83 എന്ന നിരക്കാണെന്നത് കണ്ണടച്ചുകളഞ്ഞേക്കണം. ദേശീയ തോത് 176.7 ആണെന്നും കാണരുത്. ഷീലാദീക്ഷിത്തിന്റെ ഡെല്‍ഹിയില്‍ ഇത് മേല്‍ക്കൂര തുളച്ച് 399ല്‍ എത്തിയെന്നും കാണാമ്പാടില്ല.

ഇന്ത്യയെപ്പോലെ താരതമ്യേന ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളുള്ള പ്രദേശത്ത് പ്രതിശീര്‍ഷവരുമാനമെന്നൊരു സംഗതിയാണ് വികസന സൂചികകളിലൊക്കെ 'മോറോണു'കളായവര്‍ സാധാരണ ഉപയോഗിക്കുക. ഒരേ കൂരയ്ക്കു കീഴില്‍ കൂടുതലാളുകള്‍ താമസിക്കുകയും അവരിലോരോരുത്തരുടെ വരുമാനം കുറഞ്ഞിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ (ഉദാ: തൊഴിലില്ലായ്മ, ചേരി/കുടിയേറ്റപ്രദേശം) "ഹൗസ് ഹോള്‍ഡ് ഇന്‍കം" കൂടുതലായി കാണുകയും പ്രതിശീര്‍ഷ വരുമാനം താഴ്ന്നിരിക്കുകയും ചെയ്യാമെന്നതുകൊണ്ടൊക്കെയാണ് അത്. ഇന്‍ഡിക്കസിലെ അണ്ണന്മാര്‍ക്ക് വയറുനിറച്ചും ബുദ്ധിയായതുകൊണ്ട് ഹൗസ് ഹോള്‍ഡ് ഇന്‍കം ഉപയോഗിച്ചാണ് സാമ്പത്തിക പുരോഗതിയളക്കുന്നത്. (യേച്ച്വലി അത് അവരുടെ ഒരു ഡെമോ വേര്‍ഷന്‍ മാത്രമാണ്. ഫുള്‍ വേര്‍ഷനില്‍ Per Capita Saving, Per Capita Income എന്നിങ്ങനെ പലതരം സാമ്പത്തിക സൂചികകളുണ്ട്. നമ്മക്ക് പിന്നെ ബംഗാളായതുകൊണ്ട് സൗകര്യത്തിനൊരെണ്ണം കിട്ടി, എടുത്തു പൂശി!)

അതു പോട്ടെ,
ഇന്‍ഡിക്കസിന്റെ "റോഡിന്റരികില്‍ വീടാണ് വീടിന്റടയാളം ശീമക്കൊന്ന" എന്നമട്ടിലുള്ള Habitations Connected to Pucca Roads കണ്ടുപിടിക്കുന്ന വിദ്യ ഗൊള്ളാം. 2000 ഡിസംബറില്‍ പൂര്‍ണ്ണമായും കേന്ദ്ര ഫണ്ടിംഗോടെ (ഇന്ധന സര്‍ച്ചാര്‍ജ്ജില്‍ നിന്നും) Pradhan Mantri Gram Sadak Yojana എന്നുമ്പറഞ്ഞൊരു പ്രോജക്റ്റാരംഭിച്ചിരുന്നു കേന്ദ്രസര്‍ക്കാര്‍. ലക്ഷ്യം "provide all-weather access to unconnected habitations". അതുവച്ചാണ് "പക്കാ" റോഡ് കൊണ്ടുള്ള കവറേജ് കണ്ടുപിടിച്ചിരിക്കുന്നത് :))

“ ബി.ജെ.പി വരരുത് എന്നാൽ സി.പി.എമ്മിനു യഥാർത്ഥത്തിൽ ഒരു “ഇടതു” മുന്നണി കൊണ്ടുവരുവാൻ സാധിക്കില്ല എന്നു തോന്നുകയാണെങ്കിൽ (ഇന്നത്തെ അവസ്ഥ) തമ്മിൽ ഭേദമായ കോൺഗ്രസ്സിനു കുത്തണം“.ഹാവൂ. ഇതടിയന്‍ കണ്ടില്ലാരുന്നു. കണ്ടീഷണല്‍ ക്ലോസുകളൊക്കെ പൂര്‍ത്തീകരിക്കപ്പെട്ടാല്‍, മറ്റേതിന്റെ കുറ്റം പറച്ചിലല്ലാതെ ഇനി കോണ്‍ഗ്രസ്സ് എങ്ങനെയൊക്കെയാണ് "തമ്മില്‍ ഭേദമാവുന്നത്" എന്നു പറഞ്ഞാല്‍ കൊള്ളാം. "അതിഗഹനദ്രാവിഡ"(?)മായ ആ രാഷ്ട്രീയ വീക്ഷണത്തിനു കാത്തിരിക്കുന്നു.

Deeps said...

Even after 30 years of Left rule, most of West Bengal’s districts are among the poorest in India. It also has the ominous distinction of having India’s poorest district.

-14 out of West Bengal’s 18 districts (i.e. 78% of the districts) are among the 100 poorest districts in India.

-The poorest district in India is Murshidabad in West Bengal, where 56% of the people live in abject poverty. An astonishing 1.47% of India’s rural poor live in this one district alone.

Source: 2009 Study by Indian Statistical Institute for the Ministry of Statistics and Programme Implementation; based on analysis of NSS Data

West Bengal has gone from having the second position in per capita income among Indian states in 1960/61 to the ninth position in 2004/05. Where as Kerala moved from 11 to 5.

Source: Central Statistical Organization (CSO)

While it complains about lack of support from the central government, the West Bengal government is failing to utilize funds allocated to it by the Centre to implement the scheme.

- According to the CAG of India Performance Audit in 2008, the West Bengal government spent only 66.6% of the funds made available for the National Rural Employment Guarantee Scheme (NREGS) in 2006-07.

- There is over-reporting of the implementation of the scheme, the actual implementation is much lower. According to a CAG of India Performance Audit in 2008:

- Excess reporting of 6.06 lakh man days of cumulative employment generation was noticed just in Purulia district alone.

- Excess reporting of funds utilization of Rs. 0.99 crore was noticed in both Medinipur and Purulia districts.

Source: CAG

CPI-M got enough think tanks on their payroll to solve WB issues in an year or so. WB can support CPI-M initiative with its huge resources also. The main problem lies in the fact that, CPI-M wants to hold the reins of poverty for a longer time. Make people poor, get a stable vote bank UNTIL PB rules the India. CPI-M is introducing a controlled poverty reduction in WB, so as to manipulate its records and en cash the growth to votes with statistics. It is very widely believed CPI-M aims power in the center, with its impractical Marxian economics. They are good at many things, but remember the word socialism was attached to political parties catered by Hitler and Saddam also. CPI-M era will be the end of India as a democratic republic. Worse than Indira, much worse than BJP.

ജനശക്തി said...

ഡീപ്പേ, ആ സാധനത്തില്‍ അത്ര ആഴമൊന്നും കാണുന്നില്ലല്ലോ.

അതത്രയും കോണ്‍ഗ്രസ്സ് ഇലക്ഷന്‍ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ 30 Years of Left Front Rule in West Bengal: A Development Report Card എന്ന ലേഖയിലുള്ളതാണു. അതില്‍ അവിടവിടെയായി വിവരങ്ങളുടെ ഉറവിടം ദേശീയ സാമ്പിള്‍ സര്‍വേയും കേന്ദ്ര സ്ഥിതിവിവര സമിതിയുമാണെന്ന് ആവര്‍ത്തിച്ചിരിക്കുന്നതല്ലാതെ ഏതു വര്‍ഷത്തെ കണക്കാണെന്നോ ഏതു റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണെന്നോ പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ കള്ളി വെളിച്ചത്താവുമല്ലോ. Ministry of Rural Areas and Employment നിയമിച്ച 1997ലെ ശര്‍മ്മ കമ്മറ്റി റിപ്പോര്‍ട്ടിലെ 100 പിന്നോക്ക ജില്ലകളില്‍ 4 എണ്ണമാണ് പശ്ചിമ ബംഗാളിലുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി കാലങ്ങളോളം ഭരിച്ചിരുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ജില്ലകളും താരതമ്യം ചെയ്തു നോക്കുക.

കേന്ദ്രാസൂത്രണ കമ്മീഷന്റെ കണക്കുകളുദ്ധരിച്ചുകൊണ്ടു ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ തന്നെ 20 പരമദരിദ്രജില്ലകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഗുജറാത്തിലെ ഒരു ജില്ലയ്ക്കാണ്. രണ്ടും മൂന്നും സ്ഥാനം രാജസ്ഥാനിലും മധ്യപ്രദേശത്തുമുള്ള ജില്ലകള്‍ക്ക്. ആദ്യ ഇരുപതില്‍ ഒറീസയില്‍ നിന്ന് ആറും ഝാര്‍ഖണ്ഡില്‍ നിന്ന് അഞ്ചും ഛത്തീസ്ഗഡില്‍ നിന്നും ഗുജറാത്തില്‍ നിന്നും മൂന്നുവീതവും മധ്യപ്രദേശത്തുനിന്ന് രണ്ടും രാജസ്ഥാനില്‍ നിന്ന് ഒന്നും വീതം ജില്ലകളാണുള്ളതു.

രാജ് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ജനാവാസ കേന്ദ്രങ്ങളുമായുള്ള റോഡുബന്ധം കണക്കാക്കിയതെങ്ങനെയായാലും ലഭ്യമായ കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ ആധാരമാക്കി പശ്ചിമ ബംഗാളിന്റെ റോഡു വികസനത്തെപ്പറ്റി യുഎന്‍ഡിപി വികസന രേഖയില്‍ പറയുന്നതു ഇങ്ങനെയാണു - The spread and condition of roads in an important indicator...the road length per 1000sq. km in West Bengal (753.40 km for the five major categories for which comparable data is avalilable) is much higher than the all india average (484.96 km) (P. 83, WBHDR, UNDP2004)

വേണ്ടുന്നതുമാത്രം തിരഞ്ഞുപിടിച്ചു ഉദ്ധരിച്ചാല്‍ എല്ലാം കറുപ്പും വെളുപ്പുമായി കാണിക്കാന്‍ എളുപ്പമാണു. രാജ് ഇവിടെ നടത്തുന്നതും ആ കളികളാണു.

Deeps said...

Copy paste of earlier comment in this blog:

The Report claims to be an “impartial” one, but since it does not make clear its methodology of collecting data, nor its sources, it can be assumed that it relies largely on the data provided by the governmental institutions themselves – whether ministries or panchayats - CPI-ML on UNDP 2004.

http://www.cpiml.org/liberation/year_2004/july/HDReportWestBengal.htm

Deeps said...

Hi

Sources are clearly mentioned in my earlier comment.

Poverty, Source: 2009 Study by Indian Statistical Institute for the Ministry of Statistics and Programme Implementation; based on analysis of NSS Data

Per capita income, Source: Central Statistical Organization (CSO)

Failure in utilization of central govt. funds, Source: CAG

ജനശക്തി said...

തീവ്ര ഇടതുപക്ഷമായ സി.പി.ഐ.എം.എല്ലുകാര്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ ഡീപ്പിനു ബോധിക്കുന്നതില്‍ സന്തോഷം. ഡീപ്പിനു വായിക്കാന്‍ മുകളില്‍ സുബിന്റെ കമന്റുണ്ട്. (http://peringodan.blogspot.com/2009/04/face-facts.html?showComment=1239876540000#c5931208279319841421)

ജനശക്തി said...

ഡീപ്പേ, കമന്റു ശരിക്കു വായിച്ചു പ്രതികരിക്കു. ഡീപ്പ് Sources are clearly mentioned in my earlier comment എന്നുപറയുന്നതു ഡീപ്പിന്റെ സോഴ്സല്ല, കോണ്‍ഗ്രസ് ഇറക്കിയ ലേഖയില്‍ അവരു അവകാശപ്പെടുന്ന ആധാരമാണു. ആ ലേഖയുടെ ലിങ്കും കൊടുത്തിട്ടുണ്ട്. അതാകട്ടെ പ്ലാനിംഗ് കമ്മീഷന്റെയും മറ്റും റിപ്പോര്‍ട്ടുകളുമായി ഒത്തുപ്കുന്നില്ല. അതാണു മുകളിലെഴുതിയത്.

Deeps said...

Jansakti

We have RTI. get us the links to prove otherwise. CAG etc. are govt./semi govt. org

Enemy of Enemy is Friend as per Petit-bourgeois :-)

Its ദീപ്സ്

ജനശക്തി said...

We have RTI. get us the links to prove otherwise. ????

നല്ല കാര്യം! ഒരു ലിങ്കും ഇങ്ങോട്ടു തന്നിട്ടല്ലല്ലോ ദീപ്സേ ഈ വെല്ലുവിളി ?
കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ പ്രചരണ ലഘുലേഖയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ദീപ്സുപറഞ്ഞതും മുഴുവന്‍ അതില്‍നിന്ന് കോപ്പിപേസ്റ്റ് ചെയ്തതാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. അതില്‍ വെറുതേ സോഴ്സ് CSO, NSS എന്നൊക്കെ എഴുതിവച്ചാല്‍ ആധികാരിക രേഖയാവില്ല. ഏതു വര്‍ഷത്തെ എപ്പോഴത്തെ റിപ്പോര്‍ട്ട് എന്നൊന്നും പറയുന്നേയില്ല. യു.എന്‍.ഡി.പി റിപ്പോര്‍ട്ട് ഇവിടെ മുകളിലെ കമന്റകളില്‍ ലിങ്ക് ചെയ്തുട്ടുണ്ടു.

ദീപ്സ് ആദ്യം ആ കോണ്‍ഗ്രസ് ലേഖയിലെ കണക്കുകളുടെ ലിങ്കു താ. എന്നിട്ട് അതിനു പറ്റിയ സി.പി.ഐ.എം.എല്‍ നിഷേധക്കുറിപ്പുണ്ടോന്ന് ഞാനും നോക്കാം :-}

സൂസന്ന said...

ആദ്യകാലങ്ങളിൽ ദളിതന്റെയടക്കം എല്ലാ ജാതികളിലും ഗോത്രപരമായ ചില സാംസ്കാരിക (ദ്രാവിഡ) വീക്ഷണങ്ങൾ ഉള്ളതുകൊണ്ടു ജാതിയെ നിശിതമായി വിമർശിക്കുന്ന എഴുത്ത് എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എങ്കിലും അത്തരം ഒരു സാംസ്കാരിക വീക്ഷണത്തേക്കാൾ എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ് ജാതിവർഗ്ഗീയത എന്നു നിരീക്ഷിക്കുവാൻ പിൽക്കാലങ്ങളിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.ഈ പോയിന്റ് ഒന്നു വിശദമാക്കാമോ?
ദ്രാവിഡം എന്നു വിളിക്കപ്പെടുന്ന സാംസ്കാരിക ഐഡന്റിറ്റിയും ഗോത്രസംസ്കാരങ്ങളും എങ്ങനെ കോറിലേറ്റു ചെയ്യപ്പെടുന്നുവെന്നും, അത് ജാതിവ്യവസ്ഥയെ സാധൂകരിക്കുന്നുണ്ടോ എന്നും, ജാതിയെ നിശിതമായി വിമർശിക്കുന്ന സാംസ്കാരിക വീക്ഷണത്തേക്കാൾ ജാതിവര്‍ഗീയതയ്ക്കു പ്രാധാന്യമേറുന്നതെങ്ങനെയെന്നും...ഈ പോസ്റ്റില്‍ തന്നെ വേണമെന്നില്ല, വേറൊരു പോസ്റ്റായാലും മതി.

ആസാമി said...

സൂസന്ന,

Are you waiting for Godot?

ജനശക്തി said...

ബുദ്ധിജീവി കൂട്ടായ്മയിലെ കപട വിപ്ലവകാരികള്‍ ഇവിടെ