Friday, March 27, 2009

The Male Part of Revolutionരണ്ടു പേര്‍ ഒരേ തരത്തിലുള്ള ആശയം പറഞ്ഞാല്‍ അവര്‍ സമാഭിപ്രായക്കാരെന്നു പറയാം. ഇതേ അഭിപ്രായം ഒരേ സമയം പറഞ്ഞാല്‍ യാദൃച്ഛികതയെന്നോ സാന്ദര്‍ഭികമെന്നോ പറയാം. അല്ല ഇതൊന്നുമല്ല പരസ്പരം സംസാരിച്ചുകൊണ്ട് യോജിപ്പിലെത്തിക്കൊണ്ട് ഒരേ അഭിപ്രായം പ്രകടിപ്പിക്കുകയാണെന്നാല്‍ അവര്‍ ആരാവും? ആരായാലും അവരില്‍ ഒരാള്‍ ആണും മറ്റൊരാള്‍ പെണ്ണും ആയാല്‍ അര്‍ത്ഥങ്ങള്‍ മാറിമറിയുകയായി. ചില രാഷ്ട്രീയകൂലിയെഴുത്തുകാര്‍ക്ക് അവര്‍ രണ്ടു വ്യക്തികളല്ല മറിച്ച് പ്രിയനും പ്രേയസിയുമൊക്കെയാണ്‌. ഈ അഭിപ്രായങ്ങൾ വിമർശന സ്വഭാവമുള്ളതാണെങ്കിലോ പിന്നെ വിശേഷണങ്ങളുടെ പൂമഴയായി, പ്രണയജോഡികള്‍ (വിശുദ്ധ), രാജകുമാരന്‍-രാജകുമാരി എന്നിങ്ങനെ പോവുകയാണ്‌ കൂലിയെഴുത്തുകാരുടെ എഴുത്താളന്‍ മനസ്സ്. പണ്ട് നാടൊടുക്കും പട്ടിയെ പോലെ പോലീസ് ഓടിച്ചിരുന്നപ്പോള്‍ ആദര്‍ശവിപ്ലവവീരന്മാരില്‍ ചിലര്‍ ഒളിച്ചു കഴിയാന്‍ കയറിയപ്പറ്റിയ വീട്ടിലും കൂരയിലും പെണ്ണിനെ പൊത്തിപ്പിടിക്കാന്‍ ചെന്ന കഥ ചില പൈങ്കിളി സിനിമാക്കാരന്മാര്‍ അനശ്വര വിപ്ലവസിനിമികളാക്കി പുറത്തിറക്കിയിട്ടുണ്ട്. വിപ്ലവത്തിനെ അത്തരമൊരു പൈങ്കിളിമനസ്സോടെ സ്വീകരിച്ചിരുത്തിയോ സ്വന്തം അണികളും? പെണ്ണിനേയും ആണിനേയും ഇങ്ങനെയുള്ള നിലപാടുകളിലൂടെ കാണാനും അപഹസിക്കുവാനും മാത്രം കഴിവുള്ളവർ അതിനു തുനിയുന്നത് വിമര്‍ശനസ്വഭാവമുള്ള സ്വല്പം പരിഹാസത്തിനുള്ള പ്രതിക്രിയയായിട്ടാണെന്നാണ്‌ ബഹുതമാശ. ഒരല്പം വിമര്‍ശനം സഹിക്കാന്‍ ചങ്കുറപ്പില്ലെങ്കില്‍ അവയ്ക്കു വിവേകത്തോടെ മറുപടി പറയുവാനുള്ള കഴിവില്ലെങ്കില്‍ ഈ ബ്ലോഗിലൂടെയുള്ള രാഷ്ട്രീയ പിമ്പിങ് നിര്‍ത്തി വീട്ടിലിരിക്കുകയാണ് ഈ "ചുവപ്പ് പുംബീജങ്ങൾ" ചെയ്യേണ്ടത്.

സി.പി.എം ബ്ലോഗുള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് ഇറങ്ങിവരുവാന്‍ താല്പര്യപ്പെടുന്നുണ്ടെന്നും അതിനായി ശ്രമിക്കുന്നുണ്ടെന്നും എവിടെയൊക്കെയോ വായിച്ച ഓര്‍മ്മയുണ്ട്. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതിനിധിയെന്ന കെട്ടിലും മട്ടിലുമൊക്കെയാണ്‌ ജനശക്തിയുടെ ബ്ലോഗും സന്നാഹങ്ങളും. എങ്കിലും ജനശക്തിയെ പോലുള്ളവര്‍ ആവാതിരിക്കട്ടെ ജനാധിപത്യമാധ്യമങ്ങളിൽ ഇടപെടുവാൻ പാർട്ടി നിയോഗിച്ച അണികളെന്നു ആത്മാര്‍ഥമായി ആശിക്കുന്നു. ഇതുപോലെ കഴിവുകെട്ടവരെയാണ്‌ പി.ആര്‍ പണിക്ക് നിര്‍ത്തുന്നതെങ്കില്‍ ആ പബ്ലിക്ക് റിലേഷനെ പിമ്പിങ് എന്നു വിളിക്കുന്നതാണ്‌ ഉചിതം (ആ അതു തന്നെ ലോകത്തിലെ ആദ്യത്തെ പബ്ലിക്ക് റിലേഷന്‍ ജോലി). വിപ്ലവപാര്‍ട്ടിയെ അത്രയും അധഃപതിച്ചു കാണുവാന്‍ പ്രജകള്‍ക്കു ഒട്ടും താല്പര്യമില്ല എന്നറിയണം.

2 comments:

ഗുപ്തന്‍ said...

യൂട്യൂബില്‍ ലതിക ടീച്ചര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ അറിയാം സഖാക്കള്‍ സഹപ്രവര്‍ത്തകമാര്‍ക്ക് കൊടുക്കുന്ന വില. എല്ലാ മനുഷ്യരെയും അതേ മനസ്സുവച്ചല്ലേ വായിക്കുന്നത്. ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം

സിദ്ധാര്‍ത്ഥന്‍ said...

ഒരു സംബോധനയ്ക്കു് വകതിരിവുകളുണ്ടാക്കാന്‍ കഴിയും. മുസ്ലിം - ഹിന്ദു തീവ്രവാദികള്‍ എന്നു വിളിക്കുമ്പോള്‍ അതല്ലെന്നു് തെളിയിക്കാന്‍ വെമ്പുന്നവരെപ്പറ്റിയായിരുന്നല്ലോ ഇതിനു മുന്‍പിലെ പോസ്റ്റ്. സഖാക്കള്‍ എന്നു വിളിക്കുമ്പഴും ചില വകതിരിവുകള്‍ സൃഷ്ടിക്കുന്നില്ലേ? തിന്നു തോല്‍പ്പിക്കാനാവുന്നില്ലെന്നു വരുമ്പോള്‍ തൂറിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന, നാളും പക്കവും നോക്കി ആളെക്കൂട്ടുന്ന, ഇത്തരം പൈമ്പീകരെ സഖാക്കള്‍ എന്നു വിളിക്കണോ?